World

    • ഗാംബിയ മുതൽ പട്ടായ വരെ; സെക്സ് ടൂറിസം വഴി ലോകത്തെ ത്രസിപ്പിക്കുന്ന ഇടങ്ങൾ

      കടുത്ത ദാരിദ്ര്യത്താൽ പടം പൊഴിഞ്ഞുകിടന്നിടത്തു നിന്നും പണത്തിന്റെ ധാരാളിത്തത്തിലേക്ക് അടുത്തിടെ സട കുടഞ്ഞെഴുന്നേറ്റ ഒരു സ്ഥലമാണ് കെനിയയിലെ ഗാംബിയ.ഇന്ന് ലോകത്തുതന്നെ ഫീമെയിൽ സെക്സ് ടൂറിസത്തിന് ഏറെ പേരുകേട്ട ഇടമാണ് ​ഗാംബിയ. പട്ടായ ഇഷ്ടപ്പെടുന്ന പുരുഷന്മാരെ പോലെ ‘അൺലിമിറ്റഡ് ഫൺ’ ആസ്വദിക്കാനായി വിവിധ രാജ്യങ്ങളിൽ നിന്നും സ്ത്രീകൾ ഇവിടേക്ക് തനിച്ച് യാത്ര ചെയ്ത് എ്തതുമത്രെ. പുരുഷ ലൈംഗിക തൊഴിലാളികൾ, സെക്സ് ഡാൻസ്, മസാജ് പാർലർ, ഡാൻസ് ബാറുകൾ എന്നിവ സ്ത്രീകൾക്കായി ഒരുക്കിവെച്ചിരിക്കുന്ന ടൂറിസം കേന്ദ്രമാണ്  ആഫ്രിക്കയിലെ ഗാംബിയ. ഗാംബിയയിലെ പുരുഷന്മാരാണ് സ്വന്തം ഫോട്ടോ ഉൾപ്പെടുത്തി പരസ്യം ചെയ്യുന്നത്.’ഹോളിഡേ റൊമാൻസ്, ലോങ് ടേം റിലേഷൻ’ ആവശ്യമുള്ള സ്ത്രീകളെ ക്ഷണിക്കുന്ന പരസ്യങ്ങൾ വഴിയരികിൽ കാണാം. ആഫ്രിക്കൻ യുവക്കളുടെ സൗഹൃദത്തിനായി ലക്ഷത്തിലേറെ വിദേശ വനിതകൾ ഓരോ വർഷവും ഗാംബിയയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.   ‘സെനെഗാംബിയ സ്ട്രിപ്പ്’ എന്നറിയപ്പെടുന്ന തീരമേഖലയാണ്  ഇവിടുത്തെ ലൈംഗിക ടൂറിസത്തിന് ഏറെ ജനപ്രിയമായ പ്രദേശങ്ങളിലൊന്ന്. ഇവിടുത്തെ തെരുവുകളിൽ ‘ബംസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന പുരുഷ ലൈംഗികത്തൊഴിലാളികളെ കാണാം. അധികം…

      Read More »
    • ജി 20 യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു

      ദില്ലി: ജി 20 യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി്യെ അറിയിച്ചു. തനിക്ക് പകരം റഷ്യൻ വിദേശകാര്യ മന്ത്രി ജി 20 യോഗത്തിൽ പങ്കെടുമെന്നും പുടിൻ മോദിയെ അറിയിച്ചു. ചന്ദ്രയാൻ ദൗത്യത്തിൻറെ വിജയത്തിനും പുടിൻ മോദിയെ അഭിനന്ദിച്ചു. പുടിന്റെ തീരുമാനം മനസ്സിലാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചു. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 യോഗങ്ങൾക്ക് പുടിൻ നല്കിയ പിന്തുണയ്ക്ക് നന്ദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. അന്തരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച് പുട്ടിനെ അറസ്റ്റ് ചെയ്യണമെന്ന നിർദേശം അന്താരാഷ്ട്ര ക്രിമിനൽ കോടതി നേരത്തെ നൽകിയിരുന്നു.ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ് വ്ളാദിമിർ പുട്ടിൻ ഇന്ത്യയിലേക്ക് എത്താതെ ഇരിക്കുന്നത്. ഇതേ കാരണത്താൽ കഴിഞ്ഞ ആഴ്ച്ച ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചക്കോടിയിലും പുടിൻ പങ്കെടുത്തിരുന്നില്ല. ബ്രിക്സ് ഉച്ചക്കോടിയിലും റഷ്യയെ പ്രതിനിധികരിച്ച് പങ്കെടുത്തത് റഷ്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി 20 യോഗത്തിനായി അടുത്ത മാസം 7-ന് ഇന്ത്യയിൽ…

      Read More »
    • തിരുവാതിരയും, വടംവലിയും, ഓണപ്പാട്ടും പിന്നെ ഓണസദ്യയും , കുവൈറ്റ് മലയാളി കുടുംബക്കൂട്ടം ഓണമാഘോഷിച്ചു

      കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളികൾ കൂട്ടമായി താമസിക്കുന്ന അബ്ബാസിയായിൽ പ്രവാസഗീതം വാട്സ്ആപ്പ് കുടുംബക്കൂട്ടം ഓണമാഘോഷിച്ചു. പത്ത് കുടുംബങ്ങൾ പങ്കെടുത്ത പരിപാടിയിൽ മുതിർന്നവരുടെ ഓണാശംസകൾശേഷം കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. സദ്യക്ക് ശേഷം മിട്ടായി പെറുക്കൽ, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വടംവലി മത്സരം തുടങ്ങിയവ ഉണ്ടായിരുന്നു. മുതിർന്ന അംഗങ്ങളുടെ ചെണ്ടമേളത്തിന്റ അകമ്പടിയിൽ കുട്ടികൾ നടത്തിയ പുലിക്കളിയും, പുരുഷൻമാരുടെയും സ്ത്രീകളുടെയും തിരുവാതിരയുമായിരുന്നു പ്രധാന ആകർഷണം. ഇതെല്ലാം ഒരു വീഡിയോ പാട്ടിൽ കോർത്തിണക്കുകയും ചെയ്‌തു. മാവേലി നാട് വാണീടും കാലം എന്ന പാട്ടിന്റെ ഈണത്തിനൊത്ത് ഗ്രൂപ്പിലെ അംഗം സുനിൽ കെ ചെറിയാനാണ് പാട്ട് എഴുതിയത്. ഗ്രൂപ്പിലെ അംഗങ്ങൾ എല്ലാവരും പാടി. അബ്ബാസിയ ഹൈഡൈൻ ഹോളിൽ ആയിരുന്നു പരിപാടി.  

      Read More »
    • നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യൻ യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

      ലണ്ടൻ:ഇന്ത്യൻ യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയ ഗുജറാത്തിലെ അഹമദാബാദ് സ്വദേശിയായ കുഷ് പട്ടേല്‍ എന്ന യുവാവിനെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ് മനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി ഒൻപത് മാസം മുൻപാണ് കുഷ് പട്ടേൽ യുകെയിലെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച്‌ എത്തിയത്.എന്നാൽ ഫീസ് അടയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി സാമ്ബത്തിക പ്രതിസന്ധികളില്‍ യുവാവ് അകപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ പോകുന്നതിനായുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തുന്നത്.കോഴ്‌സിന്റെ കാലാവധി പൂര്‍ത്തിയാകാറായതും യുകെയില്‍ മറ്റൊരു തൊഴില്‍ വീസയില്‍ മാറാനുള്ള നീക്കങ്ങള്‍ വിജയിക്കാതിരുന്നതും കുഷിനെ ഏറെ വിഷമഘട്ടത്തില്‍ എത്തിച്ചിരുന്നതായി സഹവിദ്യാര്‍ഥികള്‍ പറയുന്നു.മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവാവ് ഓഗസ്റ്റ് 27 ന് ഇന്ത്യയിലേക്ക് പോകുവാൻ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി പലരെയും അറിയിച്ചിരുന്നു. എന്നാല്‍…

      Read More »
    • മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

      അറ്റ്ലാന്റ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍.തെരഞ്ഞെടുപ്പ് അട്ടിമറി കേസിലാണ് അറസ്റ്റ്. ട്രംപ് അറ്റ്ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലിലെത്തി കീഴടങ്ങുകയായിരുന്നുഅറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. 2020ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. കേസിലെ മറ്റ് പ്രതികളും നേരത്തെ കീഴടങ്ങിയിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു. നേരത്തെ ഏപ്രില്‍ മാസത്തില്‍ കൈക്കൂലിയുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നു.

      Read More »
    • ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാന്‍ 

      മസ്‌കറ്റ്: ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാന്‍. ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ഇന്ത്യയെ അഭിനന്ദിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയില്‍ ഇതൊരു നാഴികക്കല്ലാണെന്നും പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രീയ മുന്നേറ്റങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി ബദ്ര്‍ അല്‍ ബുസൈദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചത്. ‘ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നു’- അദ്ദേഹം കുറിച്ചു.   ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായതോടെ ഇന്ത്യയെ അഭിനന്ദനങ്ങളില്‍ പൊതിഞ്ഞു ആഗോള ബഹിരാകാശ ഏജന്‍സികള്‍. നാസ, യൂറോപ്യന്‍, യുകെ സ്‌പേസ് ഏജന്‍സികള്‍ അടക്കമുള്ളവരാണ് ഇന്ത്യയെ അഭിനന്ദിച്ചത്. റഷ്യ, അമേരിക്ക,…

      Read More »
    • പ്രിഗോഷിന്റെ വിമാനം തകര്‍ന്നുവീണതെന്ന് റഷ്യ, വെടിവെച്ചിട്ടതെന്ന് വാഗ്‌നര്‍; ദുരൂഹത തുടരുന്നു

      മോസ്‌കോ: റഷ്യയില്‍ സായുധ അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ കൂലിപ്പട്ടാള മേധാവി യെവ്ഗെനി പ്രിഗോഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. വിമാനം തകര്‍ന്നുവീണതാണെന്നാണ് റഷ്യന്‍ ഭരണകൂടം നല്‍കുന്ന വിശദീകരണം. എന്നാല്‍, പ്രിഗോഷിന്‍ സഞ്ചരിച്ചിരുന്ന ചെറുവിമാനം വ്യോമപ്രതിരോധവിഭാഗം വെടിവെച്ചിടുകയായിരുന്നെന്ന വാദവുമായി വാഗ്‌നര്‍ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിങ്ങ് ഡാറ്റയനുസരിച്ച് 30 സെക്കന്‍ഡിനുള്ളില്‍ അദ്ദേഹം സഞ്ചരിച്ച വിമാനം 28,000 അടി ഉയരത്തില്‍ നിന്നും 8000 അടിയോളം താഴ്ചയിലേക്ക് പതിച്ചു. അതേസമയം, തകര്‍ച്ചയുടെ മുന്‍പ് വരെ വിമാനത്തിന് സാങ്കേതികമായി തകരാറുകളൊന്നുമില്ലായിരുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിഗോഷിന്‍ ഉള്‍പ്പെടെ 10 പേരുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ഇതില്‍ വാഗ്‌നര്‍ സഹസ്ഥാപകന്‍ ദിമിത്രി ഉത്കിനും ഉള്‍പ്പെടുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മോസ്‌കോയില്‍നിന്ന് സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് പോകുകയായിരുന്ന വിമാനം കുഷന്‍കിനോ ഗ്രാമത്തിനു സമീപമാണ് തകര്‍ന്നുവീണത്. അതിനിടെ, വിമാനം തകര്‍ന്നുവീഴുന്നതിന്റെ ചില ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആകാശത്ത് നിന്ന് തകര്‍ന്ന് വിമാനം താഴേക്ക് പതിക്കുന്നതായാണ് ദൃശ്യങ്ങള്‍. ശേഷം…

      Read More »
    • നായയാണെന്ന് കരുതി 15,000 രൂപയ്ക്ക് യുവതി വാങ്ങി വളർത്തിയത് കുറുക്കനെ!

      ചൈനയിലെ ഒരു കടയിൽ നിന്നും നായയാണെന്ന് കരുതി യുവതി വാങ്ങി വളർത്തിയത് കുറുക്കനെ. പട്ടിക്കുട്ടിയെ സ്വന്തമാക്കി മാസങ്ങൾ കഴിഞ്ഞിട്ടും അത് പട്ടിയുടെ സ്വഭാവ രീതികളൊന്നും കാണിക്കാതെ വന്നതോടെ സംശയം തോന്നിയ ഉടമ, മൃഗശാല അധികൃതരെ സമീപിച്ചപ്പോഴാണ് താൻ പട്ടിയെന്ന് കരുതി ഇതുവരെ വളർത്തിയത് പട്ടിയല്ല, മറിച്ച് കുറുക്കൻ ആണെന്ന് തിരിച്ചറിയുന്നത്. ചൈനയിലെ ഷാൻസി മേഖലയിലെ ജിൻഷോംഗിൽ താമസിക്കുന്ന മിസ് വാങ്, ജാപ്പനീസ് സ്പീറ്റ്സ് നായക്കുട്ടിയാണെന്ന് കരുതി മ‍ൃഗങ്ങളെ വിൽക്കുന്ന കടയിൽ നിന്നുമാണ് ഒരു പട്ടിക്കുട്ടിയെ വാങ്ങിയത്. വളർത്തുനായകളോട് ഏറെ സ്നേഹം ഉണ്ടായിരുന്ന അവർ, ആ നായക്കുട്ടിയെ തൻറെ വീട്ടിലെത്തിച്ച് കൃത്യമായ പരിചരണങ്ങൾ നൽകി വളർത്തി. നായയെ വാങ്ങുമ്പോൾ പെറ്റ് ഷോപ്പ് ജീവനക്കാർ, അത് ജാപ്പനീസ് സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണെന്നായിരുന്നു അവളോട് പറഞ്ഞിരുന്നത്. അന്ന് 15,000 രൂപ നൽകിയാണ് മിസ് വാങ് ആ നായക്കൂട്ടിയെ സ്വന്തമാക്കിയത്. എന്നാൽ, വീട്ടിലെത്തിച്ച് മൂന്നാല് മാസങ്ങൾ പിന്നിട്ടിട്ടും നായ ഒരിക്കൽ പോലും കുരയ്ക്കാതിരുന്നതും നായകളുടെ പൊതുസ്വാഭാവങ്ങളൊന്നും കാണിക്കാതിരുന്നതും…

      Read More »
    • യു.എ.ഇയിലേക്ക് 45 ഇനം സാധനങ്ങള്‍ കൊണ്ടുവരുത്, കയറ്റുമതിക്കും വിലക്ക്, യാത്രയ്ക്ക് മുമ്പ് ലിസ്റ്റ് പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം

         അബുദാബി: രാജ്യത്തേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. യു.എ.ഇയിലേക്ക് 45 ഇനം വസ്തുക്കള്‍ കൊണ്ടുവരുന്നതിനും കയറ്റുമതി ചെയ്യുന്നതിനും രാജ്യം വിലക്കേര്‍പെടുത്തി. ചില ഉല്‍പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചിലതിന് നിയന്ത്രണവുണ് ഏര്‍പെടുത്തിയത്. യു.എ.ഇയിലേക്ക് വരുന്നവര്‍ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെയും നിയന്ത്രണങ്ങള്‍ക്ക് വിധേയമായ വസ്തുക്കളുടെയും ലിസ്റ്റ് നിര്‍ബന്ധമായും പരിശോധിക്കണമെന്നും നിരോധനമോ നിയന്ത്രണമോയുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ഥിച്ചു. നിരോധനം ഏര്‍പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. നിയന്ത്രിത ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടിയെടുക്കും. നിയമം ലംഘിച്ച് ഇത്തരം ഉല്‍പന്നങ്ങള്‍ യു.എ.ഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും. നിരോധിത വസ്തുക്കള്‍ ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും…

      Read More »
    • ഇന്ത്യൻ ദമ്പതികളെയും ആറ് വയസ്സുള്ള മകനേയും അമേരിക്കയിൽ മരിച്ചനിലയിൽ കണ്ടെത്തി

      ന്യുയോർക്ക്:ഇന്ത്യക്കാരായ ദമ്ബതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകൻ യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കര്‍ണാടകയിലെ ദാവണ്‍ഗരെ സ്വദേശികളായ യോഗേഷും ഭാര്യയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയര്‍മാരായി ജോലിചെയ്യുകയാണ്. കഴിഞ്ഞ ഒൻപതുവര്‍ഷമായി യോഗേഷ് അമേരിക്കയിലാണെന്നാണ് കുടുംബം പറയുന്നത്. ബാള്‍ട്ടിമോര്‍ പോലീസിന്റെ ഫോണ്‍കോളിലൂടെയാണ് സംഭവം അറിയുന്നതെന്നും മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും കര്‍ണാടകയിലുള്ള ബന്ധുക്കള്‍ പ്രതികരിച്ചു. അതേസമയം യോഗേഷും പ്രതിഭയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. ഇത്തരമൊരു കൃത്യത്തിന് കാരണമായത് എന്താണെന്നറിയില്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാനായി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

      Read More »
    Back to top button
    error: