Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍; ബഹ്‌റൈനില്‍ കടുത്ത നിയന്ത്രണങ്ങള്‍; പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നില്‍ വിലക്ക്; കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍; വര്‍ക്ക് ഫ്രം ഹോം; സൗദിയിലും ജാഗ്രത

ബഹ്‌റൈന്‍: ഇറാനിലെ അമേരിക്കന്‍ ആക്രമണത്തോടെ ഗള്‍ഫ് രാജ്യങ്ങള്‍ അതീവജാഗ്രതയില്‍. ബഹ്‌റൈനില്‍ ആളുകള്‍ പ്രധാന റോഡുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനികതാവളങ്ങളാണ് ആശങ്കയ്ക്ക് മുഖ്യ അടിസ്ഥാനം. ഇറാന്‍ പ്രത്യാക്രമണം യു.എസ് സൈനിക താവളങ്ങള്‍ക്കുനേരെയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ജനങ്ങള്‍ രാജ്യത്തെ പ്രധാനറോഡുകള്‍ ഉപയോഗിക്കുന്നതിന് ബഹ്‌റൈന്‍ നിയന്ത്രണമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരില്‍ എഴുപതുശതമാനത്തിന് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പെടുത്തി. രാജ്യത്തെ പ്രധാന കെട്ടിടങ്ങളില്‍ ഷെല്‍ട്ടര്‍ ഒരുക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Signature-ad

സൗദി അറേബ്യയും ജാഗ്രതാനിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ ആക്രമണത്തോടെ ഉണ്ടായ സാഹചര്യം ആശങ്കാജനകമെന്ന് യു.എ.ഇ. സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മേഖലയെ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് യു.എ.ഇ ചൂണ്ടിക്കാട്ടി. ഇറാന്‍ ആക്രമണസാധ്യതയ്്ക്ക് പുറമെ ഇറാനില്‍ ആണവച്ചോര്‍ച്ചയ്ക്കുള്ള സാധ്യതയും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമാണ്.

യു.എസ്. ആക്രമണത്തിന് പിന്നാലെപശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും പ്രത്യാഘാതങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം യു.എസിനാണെന്നും ഇറാന്‍. ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും ഇത് നയതന്ത്രത്തിനുള്ള സമയമല്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്താനും ഇറാന്‍ വിദേശകാര്യമന്ത്രിക്ക് പദ്ധതിയുണ്ട്. യു.എസ്. സൈനിക താവളങ്ങള്‍ അവരുടെ ശക്തിയല്ലെന്നും മറിച്ച് ദൗര്‍ബല്യമാണെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ യു.എസ്. ആക്രമണം മേഖലയില്‍ അസ്ഥിരതയ്ക്ക് ഇടയാക്കുമെന്ന ആശങ്ക യു.എ.ഇ. പ്രകടിപ്പിച്ചു. അതേസമയം, ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യയും ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇറാനെ ആക്രമിച്ച യു.എസ്. നടപടിക്കെതിരെ റഷ്യയും രംഗത്തെത്തി. ഇത് ഉത്തരവാദിത്തമില്ലാത്ത നടപടിയും രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണെന്ന് റഷ്യ അപലപിച്ചു. സംഘര്‍ഷം അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.

Back to top button
error: