NEWS
    May 15, 2024

    (no title)

    World

    • ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 നാവികര്‍ മരിച്ചു

      ലണ്ടന്‍: മഞ്ഞക്കടലില്‍ ചൈനീസ് ആണവ അന്തര്‍വാഹിനി തകര്‍ന്ന് 55 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. യുകെയിലെ ഡെയ്ലി മെയില്‍ ആണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇക്കാര്യം പുറത്തുവിട്ടത്. ഓക്‌സിജന്‍ സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണം. പിഎല്‍എ നേവി സബ്മറീന്‍ 093417 തകര്‍ന്ന് കേണല്‍ സു യങ് പെങ് ഉള്‍പ്പെടെയുള്ള സൈനികരാണ് മരിച്ചത്. ഓഗസ്റ്റ് 21ന് അപകടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 ഓഫീസര്‍മാര്‍, 7 ഓഫീസര്‍ കേഡറ്റസ്, 9 പെറ്റി ഓഫീസര്‍മാര്‍, 17 സെയ്ലേഴ്‌സ് എന്നിങ്ങനെയാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്. 093 വിഭാഗത്തില്‍പെടുന്ന അന്തര്‍വാഹിനികള്‍ 15 വര്‍ഷമായി ൈചനീസ് സൈന്യത്തിന്റെ ഭാഗമായിട്ട്. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള നൂതന സാങ്കേതിക വിദ്യകളുള്ള അന്തര്‍വാഹിനിയാണിത്. 351 അടി നീളമുള്ള അന്തര്‍വാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതും നിശബ്ദമായി സഞ്ചരിക്കുന്നതുമാണ്.  

      Read More »
    • 234 വര്‍ഷത്തെ ചരിത്രത്തിലാദ്യം; അമേരിക്കയില്‍ സ്പീക്കറെ പുറത്താക്കി

      വാഷിങ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഡെമോക്രറ്റ് അംഗങ്ങളുമായുള്ള കെവിന്‍ മെക്കാര്‍ത്തിയുടെ സഹകരണമാണ് സ്പീക്കര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രമേയം കൊണ്ടു വരാന്‍ കാരണമായത്. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. അമേരിക്കയുടെ 234 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ ഇത്തരത്തില്‍ സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. എട്ട് റിപ്പബ്ലിക്ക് പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണിത്. സര്‍ക്കാരിന്റെ അടിയന്തര ധനവിനിയോഗ ബില്‍ പാസാക്കാന്‍ സ്പീക്കര്‍ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കിയതിന് ശേഷം നോര്‍ത്ത് കരോലിനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി പാട്രിക് മക്ഹെന്റിയാണ് താല്‍ക്കാലികമായി സഭയെ നയിക്കുന്നത്. മക്കാര്‍ത്തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളില്‍ ഒരാളായ മക്ഹെന്റി സ്പീക്കര്‍ പ്രോ ടെംപോര്‍ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ അപേക്ഷിച്ച് പ്രോ ടെം സ്പീക്കര്‍ക്ക് വളരെ പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാല്‍ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ…

      Read More »
    • ഫ്രാന്‍സില്‍ നടക്കുന്ന ഒളിംപിക്സ് കാണാന്‍ പോകാന്‍ പ്ലാനുണ്ടോ? ഒന്നൂടെ ചിന്തിച്ചിട്ട് മതി, കഴുത്തറപ്പന്‍ നിരക്കുമായി പാരീസിലെ ഹോട്ടലുകള്‍!

      അടുത്ത വർഷം ഫ്രാൻസിൽ നടക്കുന്ന ഒളിംപിക്സ് കാണാൻ പോകാൻ പ്ലാനുണ്ടോ? പാരീസിലെ ഹോട്ടലുകളിൽ താമസിക്കാനുള്ള നിരക്ക് കൂടി അറിഞ്ഞാൽ യാത്ര പോകണമോ എന്ന് തന്നെ ശങ്കിക്കും. കഴിഞ്ഞ ജൂലൈ മാസത്തെ അപേക്ഷിച്ച് അടുത്ത വർഷം ജൂലൈയിലെ നിരക്കുകൾ 300 ശതമാനമാണ് ഹോട്ടലുകൾ കൂട്ടിയിരിക്കുന്നത്. വെറും 178 ഡോളറിൻറെ സ്ഥാനത്ത് ഒളിംപിക്സ് സമയത്തെ താമസത്തിന് 685 ഡോളറാണ് ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ താമസിക്കാൻ നൽകേണ്ടത്. അതേ സമയം പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾ ഇതേ നിരക്കിലുള്ള വർധന വരുത്തിയിട്ടില്ല. മുറികൾ വൻതോതിൽ മുൻകൂട്ടി ബുക്ക് ചെയ്യപ്പെട്ടതോടെയാണ് ഹോട്ടലുകൾ നിരക്കുകളും കൂട്ടിയത്. ഇപ്പോൾ തന്നെ പാരീസിലെ 45 ശതമാനം ഹോട്ടലുകളിലെ മുറികളും ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. സാധാരണ ഒരു വർഷം മുൻപെ മുറികൾ ബുക്ക് ചെയ്യുന്നത് വെറും 3 ശതമാനമായിരുന്നു. അടുത്ത വർഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരീസിൽ വച്ച് ഒളിംപിക്സ് അരങ്ങേറുന്നത്. 11 ദശലക്ഷം പേർ ഒളിംപിക്സിൻറെ ഭാഗമായി…

      Read More »
    • കത്തോലിക്കാ സഭ ചരിത്ര മാറ്റത്തിനൊരുങ്ങുന്നു? സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കുമെന്ന സൂചനയുമായി മാര്‍പ്പാപ്പ

      വത്തിക്കാന്‍: സ്വവര്‍ഗ വിവാഹം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ വിവാഹമെന്ന ആവശ്യവുമായി വരുന്ന ചില കേസുകള്‍ക്ക് ആശീര്‍വാദം നല്‍കാമെന്ന സൂചനയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയിരിക്കുന്നത്. സഭയിലെ തന്നെ കടുത്ത വിമര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഈ സൂചന. സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിലുള്ള അഞ്ച് കര്‍ദിനാള്‍മാരുടെ പതിവ് ചോദ്യങ്ങള്‍ക്കുള്ള മറുപടി കത്തിലാണ് മാര്‍പ്പാപ്പ മുന്‍ നിലപാടില്‍ മാറ്റമുള്ളതായി സൂചന നല്‍കുന്നത്. ജൂലൈ പത്തിനാണ് കര്‍ദിനാള്‍മാരായ വാള്‍ട്ടര്‍ ബ്രാന്‍ഡ് മുള്ളര്‍, റെയ്മണ്ട് ലിയോ ബര്‍ക്ക്, ജുവാന്‍ സാന്‍ഡോവല്‍ ഇനിഗ്വേസ്, റോബര്‍ട്ട് സാറ, ജോസഫ് സെന്‍സീ കിന്‍ എന്നിവരാണ് നിത്യാരാധന സംബന്ധിയായ മാര്‍പ്പാപ്പയുടെ നിലപാട് സംബന്ധിച്ച സംശയങ്ങളില്‍ സ്വവര്‍ഗ വിവാഹം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ഒക്ടോബറില്‍ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ളതായിരുന്നു ഈ ചോദ്യം. സ്ത്രീ വൈദികരുണ്ടാകാനുള്ള സാധ്യതകളും സ്വവര്‍ഗ വിവാഹത്തേക്കുറിച്ചുള്ള മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശവുമെല്ലാം ഈ സംശയങ്ങളിലുണ്ടായിരുന്നത്. മാര്‍പ്പാപ്പയുടെ ആദ്യ മറുപടിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച കര്‍ദിനാളുമാര്‍ ഈ കത്ത് ഓഗസ്റ്റ് 21…

      Read More »
    • ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി ഇന്ത്യന്‍ വിസ്‌കി

      ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി ഇന്ത്യന്‍ വിസ്‌കി തിരഞ്ഞെടുക്കപ്പെട്ടു. ‘ഇന്ദ്രി ദിവാലി കളക്ടേര്‍സ് എഡിഷന്‍ ‘ ആണ് 2023 വിസ്‌കീസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ബീവറേജ് മേഖലയിൽ ലോകത്ത് ഏറ്റവും മികച്ചുനില്‍ക്കുന്ന ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന വാര്‍ഷിക പരിപാടിയാണ് വിസ്‌കിസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ്. ചേരുവകളിലും രുചിയിലും വ്യത്യസ്തമായ 1000-ലധികം ഇനം വിസ്‌കികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ്. ‘ഇന്ദ്രി ദിവാലി കളക്ടേര്‍സ് എഡിഷന്‍ 2023’ ന്റെ വിജയം പിക്കാഡിലി ഡിസ്റ്റിലറീസിന്റെ വിജയം മാത്രമല്ല, ഇന്ത്യന്‍ വിസ്‌കി വ്യവസായത്തിന് തന്നെ വലിയ നേട്ടമാണെന്നാണ് വിലയിരുത്തല്‍. ലോകമെമ്ബാടുമുള്ള നൂറുകണക്കിന് പ്രശസ്ത ബ്രാന്‍ഡുകളെ പിന്തള്ളിയുള്ള ഇന്ദ്രിയുടെ ഈ‌ നേട്ടം ഇന്ത്യന്‍ വിസ്‌കികള്‍ക്ക് ആഗോളതലത്തില്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമാവും.ലോകത്ത് ഏറ്റവുമധികം വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

      Read More »
    • പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

      പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം.നാല്‍പതോളം ആളുകൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം. ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് അപകടമുണ്ടായത്. ഹോളി ക്രോസ് ദേവാലയത്തിലെ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസും അവശ്യ സേനാംഗങ്ങളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

      Read More »
    • ഇന്ത്യ ആവശ്യപ്പെട്ടത് 5 ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കാന്‍; രണ്ടെണ്ണത്തെ നിരോധിച്ച് കാനഡ

      ഒട്ടാവ: രണ്ടു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിനെയും ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കണം എന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടി. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്നമെന്നും ജയ്ശങ്കര്‍ കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രസക്തമായ വസ്തുതകള്‍ കാനഡ കൈമാറിയാല്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

      Read More »
    • ട്രൂഡോ ഇന്ത്യയിലെത്തിയത് വിമാനം നിറയെ കൊക്കെയ്‌നുമായി? ആരോപണം നിഷേധിച്ച് കാനഡ

      ടൊറന്റോ: ഒരു വിമാനം നിറയെ കൊക്കെയ്‌നുമായാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയതെന്ന ആരോപണം തള്ളി ട്രൂഡോയുടെ ഓഫിസ്. ”ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാര്‍ത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.” ട്രൂഡോയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മുന്‍നയതന്ത്ര ഉദ്യോഗസ്ഥനായ ദീപക് വോഹ്‌റയാണ് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു വിമാനത്തില്‍ നിറയെ കൊക്കെയ്‌നുമായാണ് ട്രൂഡോ ഇന്ത്യയിലേക്കു പറന്നതെന്നും രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയില്‍ ഇത് ഒളിപ്പിച്ചെന്നുമാണ് ദീപക് വോഹ്‌റയുടെ ആരോപണം. നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വിമാനത്തില്‍ കൊക്കെയ്‌നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളില്‍നിന്നു വിവരം ലഭിച്ചതായും ദീപക് വോഹ്‌റ പറഞ്ഞു. ”ട്രൂഡോ രാഷ്ട്രപതി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹം ലഹരി മരുന്ന് ഉപയോഗിച്ച ശേഷമുള്ള മയക്കത്തിലാണെന്നാണ് ആളുകള്‍ പറഞ്ഞത്” ദീപക് വോഹ്‌റ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 8നാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കനേഡിയന്‍…

      Read More »
    • ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖാലിസ്ഥാന്‍ ഭീകരര്‍; സ്‌കോട്ട്ലന്‍ഡില്‍ ഗുരുദ്വാരയില്‍ കയറാന്‍ അനുവദിച്ചില്ല

      ലണ്ടന്‍: യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഖലിസ്താന്‍ തീവ്രവാദികള്‍ തടഞ്ഞു. ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇത്. തീവ്ര സിഖ് സംഘടനാ അംഗങ്ങളായ ഒരു സംഘം ദുരൈസ്വാമിയെ തടഞ്ഞുവെക്കുകയും ഇങ്ങോട്ടേക്ക് സ്വാഗതമില്ലെന്ന് പറയുകയും ചെയ്തു. ഗ്ലാസ്ഗോവിലെ ഗുരുദ്വാര കമ്മിറ്റിയുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തെ തടഞ്ഞ ഖലിസ്താന്‍ അനുകൂലികള്‍ പറഞ്ഞു. യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ലെന്നും അവര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാറില്‍ തടഞ്ഞുവെക്കുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയോ പ്രതികരണം വന്നിട്ടില്ല.  

      Read More »
    • പാകിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്ഫോടനം; 52 മരണം

      ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ മദീന മോസ്‌കിലാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ, ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മസ്തുങ് പൊലീസ് ഡിഎസ്പി നവാസ് ഗാഷ്‌കോരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നബിദിന റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അദ്ദേഹം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക് സര്‍ക്കാരിനെതിരെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍.  

      Read More »
    Back to top button
    error: