World

    • ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി ഇന്ത്യന്‍ വിസ്‌കി

      ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി ഇന്ത്യന്‍ വിസ്‌കി തിരഞ്ഞെടുക്കപ്പെട്ടു. ‘ഇന്ദ്രി ദിവാലി കളക്ടേര്‍സ് എഡിഷന്‍ ‘ ആണ് 2023 വിസ്‌കീസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ബീവറേജ് മേഖലയിൽ ലോകത്ത് ഏറ്റവും മികച്ചുനില്‍ക്കുന്ന ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന വാര്‍ഷിക പരിപാടിയാണ് വിസ്‌കിസ് ഓഫ് ദി വേള്‍ഡ് അവാര്‍ഡ്. ചേരുവകളിലും രുചിയിലും വ്യത്യസ്തമായ 1000-ലധികം ഇനം വിസ്‌കികളില്‍ നിന്നാണ് തിരഞ്ഞെടുപ്പ്. ‘ഇന്ദ്രി ദിവാലി കളക്ടേര്‍സ് എഡിഷന്‍ 2023’ ന്റെ വിജയം പിക്കാഡിലി ഡിസ്റ്റിലറീസിന്റെ വിജയം മാത്രമല്ല, ഇന്ത്യന്‍ വിസ്‌കി വ്യവസായത്തിന് തന്നെ വലിയ നേട്ടമാണെന്നാണ് വിലയിരുത്തല്‍. ലോകമെമ്ബാടുമുള്ള നൂറുകണക്കിന് പ്രശസ്ത ബ്രാന്‍ഡുകളെ പിന്തള്ളിയുള്ള ഇന്ദ്രിയുടെ ഈ‌ നേട്ടം ഇന്ത്യന്‍ വിസ്‌കികള്‍ക്ക് ആഗോളതലത്തില്‍ സ്വീകാര്യത ലഭിക്കാന്‍ കാരണമാവും.ലോകത്ത് ഏറ്റവുമധികം വിസ്‌കി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

      Read More »
    • പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

      പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം.നാല്‍പതോളം ആളുകൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മെക്സികോയിലെ താമൌലിപാസിലെ മേഡ്രോയിലുള്ള കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം. ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് അപകടമുണ്ടായത്. ഹോളി ക്രോസ് ദേവാലയത്തിലെ നിര്‍മ്മാണ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പൊലീസും അവശ്യ സേനാംഗങ്ങളുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

      Read More »
    • ഇന്ത്യ ആവശ്യപ്പെട്ടത് 5 ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കാന്‍; രണ്ടെണ്ണത്തെ നിരോധിച്ച് കാനഡ

      ഒട്ടാവ: രണ്ടു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിച്ച് കാനഡ. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിനെയും ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് നിരോധിച്ചത്. അഞ്ചു ഖലിസ്ഥാന്‍ ഗ്രൂപ്പുകളെ നിരോധിക്കണം എന്നായിരുന്നു കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടി. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍, ഭീകരതയ്ക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സര്‍ക്കാരിന്റെ നിലപാടാണു പ്രധാന പ്രശ്നമെന്നും ജയ്ശങ്കര്‍ കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ പ്രസക്തമായ വസ്തുതകള്‍ കാനഡ കൈമാറിയാല്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

      Read More »
    • ട്രൂഡോ ഇന്ത്യയിലെത്തിയത് വിമാനം നിറയെ കൊക്കെയ്‌നുമായി? ആരോപണം നിഷേധിച്ച് കാനഡ

      ടൊറന്റോ: ഒരു വിമാനം നിറയെ കൊക്കെയ്‌നുമായാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലേക്ക് എത്തിയതെന്ന ആരോപണം തള്ളി ട്രൂഡോയുടെ ഓഫിസ്. ”ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എങ്ങനെ അവാസ്തവമായ ഒരു വാര്‍ത്ത പ്രചരിപ്പിക്കാമെന്നതിന് ഉത്തമ ഉദാഹരണമാണിത്.” ട്രൂഡോയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മുന്‍നയതന്ത്ര ഉദ്യോഗസ്ഥനായ ദീപക് വോഹ്‌റയാണ് ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഒരു വിമാനത്തില്‍ നിറയെ കൊക്കെയ്‌നുമായാണ് ട്രൂഡോ ഇന്ത്യയിലേക്കു പറന്നതെന്നും രണ്ടുദിവസം അദ്ദേഹത്തിന്റെ മുറിയില്‍ ഇത് ഒളിപ്പിച്ചെന്നുമാണ് ദീപക് വോഹ്‌റയുടെ ആരോപണം. നായ്ക്കളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ വിമാനത്തില്‍ കൊക്കെയ്‌നുള്ളതായി കണ്ടെത്തിയതായി വിശ്വസനീയ വൃത്തങ്ങളില്‍നിന്നു വിവരം ലഭിച്ചതായും ദീപക് വോഹ്‌റ പറഞ്ഞു. ”ട്രൂഡോ രാഷ്ട്രപതി ഒരുക്കിയ പ്രത്യേക അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. അദ്ദേഹം ലഹരി മരുന്ന് ഉപയോഗിച്ച ശേഷമുള്ള മയക്കത്തിലാണെന്നാണ് ആളുകള്‍ പറഞ്ഞത്” ദീപക് വോഹ്‌റ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സെപ്റ്റംബര്‍ 8നാണ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കനേഡിയന്‍…

      Read More »
    • ഇന്ത്യന്‍ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖാലിസ്ഥാന്‍ ഭീകരര്‍; സ്‌കോട്ട്ലന്‍ഡില്‍ ഗുരുദ്വാരയില്‍ കയറാന്‍ അനുവദിച്ചില്ല

      ലണ്ടന്‍: യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദുരൈസ്വാമിയെ സ്‌കോട്ട്ലന്‍ഡിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഖലിസ്താന്‍ തീവ്രവാദികള്‍ തടഞ്ഞു. ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെയാണ് ഇത്. തീവ്ര സിഖ് സംഘടനാ അംഗങ്ങളായ ഒരു സംഘം ദുരൈസ്വാമിയെ തടഞ്ഞുവെക്കുകയും ഇങ്ങോട്ടേക്ക് സ്വാഗതമില്ലെന്ന് പറയുകയും ചെയ്തു. ഗ്ലാസ്ഗോവിലെ ഗുരുദ്വാര കമ്മിറ്റിയുമായി ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തെ തടഞ്ഞ ഖലിസ്താന്‍ അനുകൂലികള്‍ പറഞ്ഞു. യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യില്ലെന്നും അവര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാറില്‍ തടഞ്ഞുവെക്കുന്നതിന്റെ ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയോ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെയോ പ്രതികരണം വന്നിട്ടില്ല.  

      Read More »
    • പാകിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്ഫോടനം; 52 മരണം

      ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ മദീന മോസ്‌കിലാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ നബിദിനാഘോഷം നടക്കുന്നതിനിടെ, ചാവേര്‍ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മസ്തുങ് പൊലീസ് ഡിഎസ്പി നവാസ് ഗാഷ്‌കോരിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നബിദിന റാലിയുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അദ്ദേഹം. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക് സര്‍ക്കാരിനെതിരെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍.  

      Read More »
    • നിജ്ജറിന്‍റെ കൊലപാതകം: കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവര്‍ത്തിച്ച് അമേരിക്ക

      ദില്ലി: ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നാവർത്തിച്ച് അമേരിക്ക. വിദേശ കാര്യമന്ത്രി എസ് ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കനും തമ്മിൽ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് അമേരിക്ക നിലപാടാവർത്തിക്കുന്നത്. അതേസമയം, വിഷയത്തൽ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിക്കുന്നതിനിടെ ദില്ലിയിൽ ഖാലിസ്ഥാനി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. കാനഡ വിഷയം കത്തി നിൽക്കുന്നതിനിടെ ഇന്ത്യൻ സമയം ഇന്ന് രാത്രി 12 മണിക്കാണ് ജയശങ്കർ ആൻറണി ബ്ലിങ്കൻ കൂടിക്കാഴ്ച നടക്കുന്നത്. യുഎൻ ജനറൽ അസംബ്ലിക്കിടെ ഇരു നേതാക്കളും കണ്ടെങ്കിലും ഇന്ത്യ കാനഡ നയതന്ത്ര വിഷയം ചർച്ചയായില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഒരുവേള ആൻറണി ബ്ലിങ്കൻ തന്നെ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണ്ണായകമാണ്. കൂടിക്കാഴ്ചയുടെ വിഷയം വ്യക്തമാക്കാനാവില്ലെന്നറിയിച്ച യുഎസ് വക്താവ് മാത്യു മില്ലർ, കൊലപാതകത്തിൽ കാനഡ നടത്തുന്ന അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന നിലപാട് നേരത്തെ മുമ്പോട്ട് വച്ചിരുന്നതാണെന്ന് പറഞ്ഞു. എന്നാൽ ഒരു തെളിവും കൈമാറാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും,…

      Read More »
    • അർമേനിയ വിളിക്കുന്നു; ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ എത്താം; അർമേനിയയിൽ എങ്ങനെ ജോലി കണ്ടെത്താം ?

      അർമേനിയ എന്ന പേര് കേട്ടിട്ടുണ്ടാകും.യൂറോപ്പിനും ഏഷ്യക്കും ഇടയിലാണ് അർമേനിയ.റഷ്യ, ജോർജിയ, അസർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കടുത്തുള്ള മനോഹരരാജ്യം. തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്.ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ.ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം. അതിമനോഹരമായ പർവതങ്ങൾ,  മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് ഇന്ന് അർമേനിയ. വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഒരു രാജ്യവുമാണ് അർമേനിയ.മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാൽ അനേകം വിനോദ സഞ്ചാരികൾ ഇവിടെക്ക് എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ് ഇവിടെ. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്. ബാർബിക്യു ചെയ്തതും…

      Read More »
    • ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; വധൂവരന്‍മാരടക്കം 114 മരണം

      ബാഗ്ദാദ്: വടക്കന്‍ ഇറാഖിലെ ഹംദാനിയ പട്ടണത്തില്‍ വിവാഹ പാര്‍ട്ടിക്കിടെ ഉണ്ടായ തീപിടിത്തത്തില്‍ 114 പേര്‍ മരിച്ചു. 150 ലേറെ പേര്‍ക്ക് പരുക്കേറ്റു. വധുവും വരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലെ വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പടക്കം പൊട്ടിച്ചതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവാഹ ഹാള്‍ ഉള്‍പ്പെടെ കത്തിക്കരിഞ്ഞു. പരുക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. Video shows the moment fire broke out in a weeding in Hamdaniyah 110 dead including bride and groom 550 injured #Iraq #Hamdaniyah #Fire pic.twitter.com/y3k4aiRvbM — North X (@__NorthX) September 27, 2023

      Read More »
    • വിഷമദ്യം കുടിച്ച്‌ 17 പേര്‍ മരിച്ച സംഭവം: ഇറാനില്‍ നാല് പേര്‍ക്ക് വധശിക്ഷ

      ടെഹ്റാൻ:വിഷമദ്യം കുടിച്ച്‌ 17 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് വധശിക്ഷ വിധിച്ച്‌ ഇറാൻ.മെഥനോള്‍ അടങ്ങിയ മദ്യം കുടിച്ച്‌ 17 പേര്‍ മരിക്കുകയും 191 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷാവിധി. ടെഹ്‌റാന്റെ പടിഞ്ഞാറുള്ള ആല്‍ബോര്‍സ് പ്രവിശ്യയില്‍ വിഷമദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് 11 പ്രതികള്‍ക്കെതിരെ അഴിമതിക്കുറ്റം ഉള്‍പ്പെടെ ചുമത്തിയതായി ജുഡീഷ്യറി വക്താവ് മസൂദ് സെതയേഷി പറഞ്ഞു. 11 പേരില്‍ നാല് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും വിധിച്ചതായും പ്രതികള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നും സെതയേഷി വ്യക്തമാക്കി. 1979 ലെ ഇസ്ലാമിക വിപ്ലവം മുതല്‍ ഇറാനില്‍ മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.

      Read More »
    Back to top button
    error: