World

    • അമേരിക്കക്കാരുടെ പിഴവിന് പിഴയൊടുക്കുന്നത് ലോകം! കാനഡയ്ക്കുമേല്‍ 35% തീരുവ, തിരിച്ചടിച്ചാല്‍ ഇനിയും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി

      വാഷിങ്ടണ്‍: കാനഡയ്ക്കുമേല്‍ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം മുതല്‍ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികള്‍ക്കുമേല്‍ 15% അല്ലെങ്കില്‍ 20% ഏകീകൃത തീരുവ ചുമത്താനും പദ്ധതിയിടുന്നതായും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി. പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കാനഡ തിരിച്ച് യു.എസിന് തീരുവ ചുമത്തി തിരിച്ചടിച്ചാല്‍ ഇത് വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തി ട്രംപ് സമീപ ദിവസങ്ങളില്‍ തന്റെ വ്യാപാര യുദ്ധം വിപുലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്ക് വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്സ്ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണി ഉയകര്‍ത്തിയത്. ‘ബ്രിക്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അതിനി ഏതു രാജ്യമായാലും, 10% അധിക…

      Read More »
    • അറ്റകുറ്റപ്പണിയില്‍ പുരോഗതി; ബ്രിട്ടന്റെ യുദ്ധ വിമാനം അടുത്തയാഴ്ച പറക്കും; ലാന്‍ഡിംഗിനു ശേഷം ഹൈഡ്രോളിക് സിസ്റ്റത്തിനു തകരാര്‍; വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ ഉപദേഷ്ടാവ്; ഇന്ത്യക്കു നന്ദിയെന്നും ക്രിസ് സോണ്ടോഴ്‌സ്

      തിരുവനന്തപുരം: കേരളത്തില്‍ ആഴ്ചകളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടന്റെ എഫ് 35 യുദ്ധ വിമാനം അടുത്തയാഴ്ച നാട്ടിലേക്കു പറക്കും. പതിവ് പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായ ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം യുകെയിലെ എന്‍ജിനീയര്‍മാര്‍ പരിശോധിക്കുകയാണെന്നും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അറ്റകുറ്റപ്പണികള്‍ അടുത്തയാഴ്ച അവസാനിക്കും. സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ കൊണ്ടുപോകാനും സാധ്യതയുണ്ട്. ഇന്ത്യ നല്‍കിയ പിന്തുണയ്ക്കു നന്ദിയറിയിച്ചു കൊണ്ട് എക്‌സില്‍ എഴുതിയ കുറിപ്പിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പുരോഗതി പ്രതിരോധ ഉപദേഷ്ടാവ് കൊമോഡോര്‍ ക്രിസ് സോണ്ടേഴ്സ് പുറത്തുവിട്ടത്. ‘യുകെയിലെ എഫ്-35ബി വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ യുകെ എഞ്ചിനീയര്‍മാരുടെ ഒരു സംഘം ഇന്ത്യയിലുണ്ട്. ഹാംഗറിലേക്കു മാറ്റിയ വിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ അധികൃതരുടെ പിന്തുണയ്ക്കു നന്ദി’യെന്നും എക്‌സില്‍ കുറിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷം, എഫ്-35 ബി സി-17 ഗ്ലോബ്മാസ്റ്റര്‍ പൊളിച്ചുമാറ്റാന്‍ സാധ്യതയുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ വസ്തുതയില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. UPDATE: A team of UK engineers…

      Read More »
    • ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹൂതികള്‍; ചെങ്കടലിലെ കപ്പല്‍ മുക്കി; അടുത്തടെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണം; ചരക്കു നീക്കത്തില്‍ വീണ്ടും ആശങ്ക

      യെമന്‍: ഇസ്രയേലിനെതിരായ ആക്രമണം കടുപ്പിച്ച് ഹൂതി വിമതര്‍. ചെങ്കടലിലൂടെ പോയ ലൈബീരിയന്‍ കപ്പലാണ് ഹൂതികള്‍ ആക്രമിച്ച് മുക്കിയത്. കപ്പലിലുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആറുപേരെ രക്ഷപെടുത്തി. ആകെ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എറ്റേണിറ്റി എന്ന കപ്പലാണ് മുങ്ങിയത്. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് കരുതുന്നത്. ഒരു മണിക്കൂറോളം ഹൂതികളുടെ ആക്രമണം നീണ്ടു നിന്നുവെന്നും റോക്കറ്റുകളിലൂടെ ഗ്രനേഡുകളും ചെറുബോംബുകളും കപ്പലിന് നേരെ വര്‍ഷിക്കുകയായിരുന്നുവെന്നും പിന്നാലെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചും, ഇതല്ലാതെ ബോട്ടുകളിലെത്തി ബോംബെറിഞ്ഞും ആക്രമണം നടത്തിയെന്നും യൂറോപ്യന്‍ യൂണിയന്റെ സൈന്യം വെളിപ്പെടുത്തുന്നു. ബുധനാഴ്ച പുലര്‍ച്ചെ 7.50 ഓടെയാണ് എറ്റേണിറ്റി ഇ മുങ്ങിയത്. കപ്പല്‍ കമ്പനി യൂറോപ്യന്‍ യൂണിയന്റെ സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വര്‍ഷം ഒരു ട്രില്യണിലേറെ ചരക്കുകളാണ് ഈ പാതവഴി പോകുന്നത്. 2023 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെ നൂറിലേറെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെയുള്ള പ്രതികാരമാണിതെന്നും ഗാസയിലെ…

      Read More »
    • നിമിഷപ്രിയയുടെ മോചനത്തിന് മൂന്ന് ഓഫറുകള്‍; പ്രതികരിക്കാതെ കൊല്ലപ്പെട്ട താലാലിന്റെ കുടുംബം; ഹൂതികളുമായി നേരിട്ട് ബന്ധപ്പെടുക ഏക മാര്‍ഗം; ഇന്നു കുടുംബത്തെ നേരിട്ടു കാണാനും നീക്കം

      സനാ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്‌പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് പറഞ്ഞു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ യെമനിലെ ഹൂതി വിമതരുമായി കേന്ദ്രം നേരിട്ട് ഇടപെടണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം ആവശ്യപ്പെട്ടു. പതിനാറാം തീയതി വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനാല്‍ അതാണ് അവസാന പോംവഴികളിലൊന്ന്. തലാലിന്റെ കുടുംബം ക്ഷമിക്കുക എന്നതാണ് മറ്റൊരു പോംവഴിയെന്നും അതിനായി കുടുംബത്തെ സ്വാധീനിക്കാനാകുന്നവരെക്കൊണ്ട് ഇടപെടല്‍ നടത്തുമെന്നും സാമുവല്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ ഏയ്ഡനില്‍ നിന്നും സാമുവല്‍ തലാലിന്റെ കുടുംബം താമസിക്കുന്ന സനായിലെത്തും. ALSO READ  ജാനകി വേഴ്‌സസ്…

      Read More »
    • പാകിസ്ഥാനെ ഞെട്ടിച്ച് ‘ഓപ്പറേഷന്‍ ബാം’; 17 സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട്; സുരക്ഷാ സേനയ്ക്കു മാത്രം നഷ്ടംവരുത്താന്‍ ശ്രദ്ധാപൂര്‍വം നടത്തിയ ഓപ്പറേഷനെന്ന് വിശദീകരണം

      ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഞെട്ടിച്ച് 17 സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി വിമത സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്). ഓപ്പറേഷന്‍ ബാം’ എന്ന പേരില്‍ നടത്തിയ ആക്രമണത്തില്‍ പഞ്ച്ഗുര്‍, സുരബ്, കെച്ച്, ഖരാന്‍ എന്നിവിടങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി ബിഎല്‍എഫ് അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും സൈനിക ചെക്ക്‌പോസ്റ്റുകള്‍ക്കും, ഓഫീസ് കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ പറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ബലൂച് ദേശീയ വിമോചന യുദ്ധത്തിലെ ഒരു പുതിയ പ്രഭാതം’ എന്നാണ് ആക്രമണത്തെ ബിഎല്‍എഫ് വക്താവ് ഗ്വാഹ്റാം ബലോച്ച് വിശേഷിപ്പിച്ചത്. മക്രാന്‍ തീരം മുതല്‍ കോ-ഇ-സുലെമാന്‍ പര്‍വതങ്ങള്‍ വരെ നീണ്ടു നിന്നതായി ഗ്വാഹ്‌റാം അവകാശപ്പെട്ടു. സുരക്ഷാ സേനയ്ക്ക് ആള്‍ബലത്തിലും വസ്തുവകയിലും നഷ്ടം വരുത്താന്‍ ശ്രദ്ധാപൂര്‍വം നടത്തിയ ആക്രമണങ്ങളാണ് ഇവയെന്നും ബിഎല്‍എഫ് വ്യക്തമാക്കി. വിഭവ ചൂഷണം, രാഷ്ട്രീയ അവഗണന, സൈനിക സാന്നിധ്യം എന്നിവയാണ് ബലൂചുകള്‍ പ്രധാനമായും മുന്നോട്ടു വെയ്ക്കുന്ന പ്രശ്‌നങ്ങള്‍. ബുധനാഴ്ച രാവിലെ മുതല്‍ മേഖലയില്‍ സുരക്ഷാ…

      Read More »
    • തരൂരിനൊപ്പം യുഎസിലെത്തിയ ബിജെപി എംപിയെ ട്രംപ് ഇറക്കിവിട്ടു? പ്രോട്ടോക്കോള്‍ ലംഘിച്ചു വീട്ടിലെത്തി; യുവ എംപി ആരെന്നു വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

      ന്യൂയോര്‍ക്ക്: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ യു.എസിലെത്തിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ ബി.ജെ.പി. എം.പിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വസതിയില്‍നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ലംഘിച്ച് കാണാനെത്തിയ യു.വ എംപിയോടാണ് ട്രംപ് ക്ഷോഭിച്ചത്. വിവരമറിഞ്ഞ രാഷ്ട്രപതി ഭവന്‍ എംപിയെ ശാസിച്ചെന്നും റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ശശി തരൂരിന്റെ നേതൃത്വത്തില്‍ യു.എസില്‍ എത്തിയ സംഘത്തില്‍ ബി.ജെ.പിയില്‍നിന്ന് മൂന്ന് എം.പിമാരാണ് ഉണ്ടായിരുന്നത്. തേജസ്വി സൂര്യ, ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വര്‍ കലിത എന്നിവര്‍. ഇക്കൂട്ടത്തിലെ യുവ എം.പിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ മാരാ ലോഗോ വസതിയില്‍ ചെന്നത്. യു.എസിലെ തന്റെയൊരു സുഹൃത്ത് വഴിയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സുഹൃത്തിനൊപ്പം എത്തിയ എം.പിയോട് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ നിന്നുള്ള യുവ എം.പിയാണ് ഇതെന്ന് സൂചനയുണ്ട്. നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന്റെ പേരിലും ഈ എംപി. വിവാദത്തിലായിരുന്നു. നാട്ടില്‍…

      Read More »
    • ഗൂഗിളിന് വെല്ലുവിളിയാകും; വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ; ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റി മറിക്കും; ഗൂഗിളിന്റെ പരസ്യ വിപണിയെയും ബാധിച്ചേക്കും

      സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജിപിടിയെന്ന എഐ പ്ലാറ്റ്‌ഫോം പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ഓപ്പണ്‍ എഐ പുതിയ വെബ്ബ്രൗസര്‍ പുറത്തിറക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുന്‍നിരയിലുള്ള ഗൂഗിള്‍ ക്രോമിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ബ്രൗസറെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രൗസര്‍ പുറത്തിറങ്ങുമെന്നാണു വിവരം. ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റിമറിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇന്ന് ഉപയോഗിക്കാത്ത മേഖലകളില്ല. ഗൂഗിളും, എക്‌സുമൊക്കെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമുകള്‍ പുറത്തിറക്കിയെങ്കിലും ഓപ്പണ്‍ എഐ പോലെ സ്വീകാര്യതയുണ്ടായിട്ടില്ല. യൂസര്‍ ഡാറ്റ പോലെ ഗൂഗിളിനെ വിപണിയില്‍ മുന്‍നിരയിലെത്തിച്ച സംഗതികളിലേക്ക് ഓപ്പണ്‍ എഐയ്ക്കു വളരെപ്പെട്ടെന്നു കടന്നെത്താന്‍ കഴിഞ്ഞേക്കും. നിലവില്‍ 500 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിക്കുണ്ട്. ഓപ്പണ്‍ എഐ ബ്രൗസര്‍ കൂടി പുറത്തിറക്കുന്നതോടെ ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ പരസ്യ വിപണിയിലേക്കും കൂടുതല്‍ ചൂഴ്ന്നിറങ്ങും. ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്.…

      Read More »
    • പാകിസ്താനില്‍നിന്ന് മൈക്രോ സോഫ്റ്റും പിന്‍വാങ്ങുന്നു; രാജ്യം സൃഷ്ടിച്ച ഗുരുതര പരിസ്ഥിതിയുടെ സൂചന, ആഗോള ഭീമന്‍മാര്‍ക്കുപോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ആദ്യ കണ്‍ട്രി മേധാവി; സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് മൈക്രോസോഫ്റ്റ്; കത്തു നല്‍കി പാകിസ്താനും

      ന്യൂയോര്‍ക്ക്: പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. 2000 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച് കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴാണു അടച്ചുപൂട്ടല്‍. എന്നാല്‍, ‘യുഗത്തിന്റെ അവസാനമാണെന്നാണു’ കമ്പനിയുടെ ആദ്യ കണ്‍ട്രി മേധാവി ജവാദ് റഹ്‌മാന്‍ ലിങ്ക്ഡ് ഇന്നിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഇതൊരു കോര്‍പറേറ്റ് പുറത്തുകടക്കല്‍ മാത്രമല്ല. ഈ രാജ്യം സൃഷ്ടിച്ച പരിസ്ഥിതിയുടെ ഗുരുതരമായ സൂചനകൂടിയാണ്. മൈക്രോസോഫ്റ്റ് പോലെയുള്ള ആഗോള ഭീമന്‍മാര്‍ക്കുപോലും നിലനില്‍ക്കാന്‍ കഴിയാത്ത ഒന്ന്. പാകിസ്താന്‍ ഇത്തരം കമ്പനികള്‍ക്കായി എന്തു ചെയ്തു ചെയ്തില്ല എന്നു വിലയിരുത്തുന്നതുകൂടിയാണ് ഈ പിന്‍വാങ്ങല്‍’ എന്നും അദ്ദേഹം എഴുതി. റെഡ്മണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു മൈക്രോസോഫ്റ്റും പാകിസ്താനില്‍നിന്നുള്ള പിന്‍മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും ഈ മാറ്റം ബാധിക്കില്ലെന്നും മൈക്രോ സോഫ്റ്റ് വക്താവ് പറഞ്ഞു. ലോകമെമ്പാടും ഈ മാതൃക വിജയകരമായി പിന്തടരുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ച എല്ലാ സേവനങ്ങളും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ സോഫ്റ്റിന്റെ ഓപ്പറേഷണല്‍ പുനസംഘടനയാണിതെന്നും തുടര്‍ന്നുള്ള സേവനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു പാകിസ്താന്‍ കത്തു പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താന്‍…

      Read More »
    • ‘ഞങ്ങള്‍ 30,000 പോരാളികള്‍; ജീവന്‍ കൊടുക്കാന്‍ തയാറായി 10,000 പേര്‍; മുജാഹിദുകള്‍ക്കു നല്‍കുന്ന പണം ജിഹാദിന് ഉപയോഗിക്കും’; ബഹവല്‍പുര്‍ പള്ളിയില്‍ മസൂദ് അസ്ഹറിന്റെ ആഹ്വാനം; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ സജീവമായി പാക് തീവ്രവാദ ഗ്രൂപ്പുകള്‍; അബ്ദുള്‍ റൗഫിന്റെ തിരിച്ചറിയല്‍ നമ്പരില്‍ കുടുങ്ങി മുന്‍ പാക് വിദേശകാര്യ മന്ത്രിയും

      ബഹവല്‍പുര്‍: പോരാട്ടത്തിനു തയറാറെടുത്ത 30,000 പോരാളികളുണ്ടെന്നും അതില്‍ 10,000 പേര്‍ ജീവന്‍ പോലും കൊടുക്കാന്‍ തയാറാണെന്നും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. പ്രവര്‍ത്തനത്തിനായി സംഭാവനകള്‍ ആവശ്യപ്പെട്ടു പാകിസ്താനിലെ ബഹാവല്‍പൂര്‍ പള്ളിയില്‍ കേള്‍പ്പിച്ച ഓഡിയോ സന്ദേശത്തിലാണ് ഇക്കാര്യമെന്നു ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ‘മുജാഹിദിന് നല്‍കുന്ന ഫണ്ടുകള്‍ ജിഹാദിന് ഉപയോഗിക്കും. വലിയ മതനേതാക്കള്‍ക്കൊപ്പം പാകിസ്താനു മുജാഹിദിന്റെ അനുഗ്രഹവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഫിദായീന്‍ (പോരാളി)മാരുണ്ട്. ഒരു സേനയ്ക്കും മിസൈലിനും അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല’- ഓഡിയോ ക്ലിപ്പില്‍ പറയുന്നു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിന് 2001-ലെ പാര്‍ലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുല്‍വാമ ചാവേര്‍ ബോംബാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി പ്രധാന ആക്രമണങ്ങളുമായി ബന്ധമുണ്ട്. കാണ്ഡഹാറിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തതിനെത്തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനാണ് 1999ല്‍ ഇയാളെ ഇന്ത്യക്കു വിട്ടു നല്‍കേണ്ടിവന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ ശക്തമായ തിരിച്ചടിക്കുശേഷം…

      Read More »
    • ഒരേ സമയം പറന്നിറങ്ങാന്‍ ശ്രമിച്ചു: കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; മലയാളിയടക്കം രണ്ടു മരണം

      കൊച്ചി: കാനഡയില്‍ പരിശീലനപ്പറക്കലിനിെട ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി ഫ്ലയിങ് സ്കൂള്‍ വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ന്യൂറോഡ് കൃഷ്ണ എന്‍ക്ലേവ് 1എയിലെ ശ്രീഹരി സുകേഷും(23) കാന‍ഡ സ്വദേശിയായ സഹപാഠി സാവന്ന മേയ് റോയ്സുമാണ്(20) മരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ സുകേഷിന്റേയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടേയും മകനാണ് ശ്രീഹരി. സംയുക്തയാണ് സഹോദരി. കാനഡയിലെ മാനിടോബയില്‍ സ്റ്റൈന്‍ബാക് സൗത്ത് എയര്‍പോര്‍ട്ടിനു സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 8.45നായിരുന്നു അപകടം. രണ്ട് സെസ്ന വിമാനങ്ങളിലും പൈലറ്റുമാര്‍ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസന്‍സ് നേടിയ ശ്രീഹരി കമേഴ്സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസന്‍സിനുള്ള പരിശീലനത്തിലായിരുന്നു സാവന്ന. ഒരേസമയം പറന്നിറങ്ങാന്‍ ശ്രമിച്ചതാണ് ശ്രീഹരി സുകേഷിന്റേയും സാവന്നയുടേയും ദാരുണാന്ത്യത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് ശ്രീഹരിയുടേയും സാവന്നയുടേയും വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചതെന്ന് ഇരുവരും പഠിച്ചിരുന്ന ഹാര്‍വ്സ് എയര്‍ പൈലറ്റ് ട്രെയിനിങ് സ്കൂളിന്റെ പ്രസിഡന്റ് ആഡം പെന്നര്‍ പറയുന്നു. ആശയവിനിമയ…

      Read More »
    Back to top button
    error: