പാകിസ്താനില്‍നിന്ന് മൈക്രോ സോഫ്റ്റും പിന്‍വാങ്ങുന്നു; രാജ്യം സൃഷ്ടിച്ച ഗുരുതര പരിസ്ഥിതിയുടെ സൂചന, ആഗോള ഭീമന്മാര്ക്കുപോലും പിടിച്ചു നില്ക്കാന് കഴിയുന്നില്ലെന്ന് ആദ്യ കണ്ട്രി മേധാവി; സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് മൈക്രോസോഫ്റ്റ്; കത്തു നല്കി പാകിസ്താനും

ന്യൂയോര്‍ക്ക്: പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. 2000 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച് കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴാണു അടച്ചുപൂട്ടല്‍. എന്നാല്‍, ‘യുഗത്തിന്റെ അവസാനമാണെന്നാണു’ കമ്പനിയുടെ ആദ്യ കണ്ട്രി മേധാവി ജവാദ് റഹ്മാന് ലിങ്ക്ഡ് ഇന്നിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഇതൊരു കോര്‍പറേറ്റ് പുറത്തുകടക്കല്‍ മാത്രമല്ല. ഈ രാജ്യം സൃഷ്ടിച്ച പരിസ്ഥിതിയുടെ ഗുരുതരമായ സൂചനകൂടിയാണ്. മൈക്രോസോഫ്റ്റ് പോലെയുള്ള ആഗോള ഭീമന്മാര്ക്കുപോലും നിലനില്ക്കാന് കഴിയാത്ത ഒന്ന്. പാകിസ്താന് ഇത്തരം കമ്പനികള്‍ക്കായി എന്തു ചെയ്തു ചെയ്തില്ല എന്നു വിലയിരുത്തുന്നതുകൂടിയാണ് ഈ പിന്‍വാങ്ങല്‍’ എന്നും അദ്ദേഹം എഴുതി.
റെഡ്മണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു മൈക്രോസോഫ്റ്റും പാകിസ്താനില്‍നിന്നുള്ള പിന്മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും ഈ മാറ്റം ബാധിക്കില്ലെന്നും മൈക്രോ സോഫ്റ്റ് വക്താവ് പറഞ്ഞു. ലോകമെമ്പാടും ഈ മാതൃക വിജയകരമായി പിന്തടരുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ച എല്ലാ സേവനങ്ങളും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോ സോഫ്റ്റിന്റെ ഓപ്പറേഷണല്‍ പുനസംഘടനയാണിതെന്നും തുടര്‍ന്നുള്ള സേവനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു പാകിസ്താന് കത്തു പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താന് വിപണിയില്‍നിന്നു പിന്‍വാങ്ങുന്നതിനു പകരം നേരിട്ടുള്ള ജീവനക്കാരുടെ എണ്ണം ഏകീകരിക്കുയാണു വേണ്ടതെന്നും മുന്‍നിര കമ്പനികള്‍ രാജ്യത്തു തുടരേണ്ടതിന്റെ ആവശ്യം മനസിലാക്കുന്നെന്നും കത്തില്‍ പറയുന്നു. പാകിസ്താനിലെ ഇടപാടുകാര്‍, ഡെവലപ്പര്‍മാര്‍, ചാനല്‍ പങ്കാളികള്‍ എന്നിവരോടുള്ള മൈക്രോ സോഫ്റ്റിന്റെ ദീര്‍ഘകാല പ്രതിബദ്ധത ശക്തിപ്പെടുത്തുന്നെന്ന് ഉറപ്പാക്കാന്‍ തുടര്‍ന്നും ഇടപഴകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.
കുറച്ചു നാളുകള്‍ക്കുമുമ്പ് പാകിസ്താനില്‍നിന്ന് ലൈസന്‍സിംഗും വാണിജ്യ-കരാര്‍ മാനേജ്മെന്റും അയര്‍ലന്‍ഡിലെ യൂറോപ്യന്‍ ഹബ്ബിലേക്കു മാറ്റിയിരുന്നു. പാകിസ്താനിലെ ദൈനംദിന സേവനങ്ങള്‍ മൈക്രോസോഫ്റ്റിന്റെ സര്‍ട്ടിഫൈഡ് പങ്കാളികളാണു കൈകാര്യം ചെയ്തിരുന്നത്. പാകിസ്താനിലെ ബിസിനസ് സംവിധാനങ്ങളുടെ തകര്ച്ചയാണിതു ചൂണ്ടിക്കാട്ടുന്നതെന്നു നിരവധി വിദഗ്ധര്‍ പറഞ്ഞു. ക്ലൗഡ് അടിസ്ഥാനമാക്കിയ മോഡലിലിലേക്കു മാറിയശേഷം വന്‍ തൊഴില്‍ നഷ്ടവും പാകിസ്താനിലുണ്ടാക്കും. ലോകത്തെമ്പാടും 9100 പേര്‍ക്കു തൊഴില്‍ നഷ്ടമായി. ഇത് ആകെയുള്ള ജീവനക്കാരുടെ നാലു ശതമാനത്തോളം വരും.
What Pakistan government said on Microsoft closing operations in the country: Full Statement






