World

    • ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്; പോലീസിന് ബിരിയാണി വാങ്ങി നല്‍കിയത് രണ്ടുകോടി രൂപയ്ക്ക്; ഞെട്ടിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട്

      ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വത്തിനും സാമ്പത്തിക അസ്ഥിരാവസ്ഥയ്ക്കും രാജ്യാന്തര സൗഹൃദങ്ങള്‍ക്കിടയിലെ വിള്ളലുകള്‍ക്കുമിടയില്‍ പാകിസ്താന്‍ ക്രിക്കറ്റിലും അഴിമതിയുടെ കൊടുങ്കാറ്റ്. സാമ്പത്തിക ക്രമക്കേട്, രഹസ്യ ഇടപാടുകള്‍, നിയമവിരുദ്ധ നിയമനങ്ങള്‍ എന്നിങ്ങനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) മുഖം മൂടി വലിച്ചുകീറുന്ന റിപ്പോര്‍ട്ട് പാക് ഓഡിറ്റര്‍ ജനറല്‍ (എജിപി) പുറത്ത്. പാക് ക്രിക്കറ്റിനെ നന്നാക്കാനല്ല, മറിച്ചു കൊള്ളടയിക്കുകയാണു പിസിബി ചെയ്യുന്നതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തുറന്നടിക്കുന്നു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കോടികള്‍ കൊള്ളയടിച്ചതിന്റെ ഉദാഹരണമാണെന്നു ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖര്‍ ആരോപിച്ചു. കളിക്കാര്‍ക്കും മത്സരങ്ങള്‍ക്കും ആവശ്യത്തിനു പണം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ക്കായി സുരക്ഷയേര്‍പ്പെടുത്തിയ പോലീസിനു ഭക്ഷണയിനത്തില്‍ ചെലവിട്ടത് രണ്ടുകോടി രൂപയ്ക്കു തത്തുല്യമാണ് പാകിസ്താന്‍ രൂപയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ കളിക്കാരടക്കമുള്ളവര്‍ക്കു പണം ചെലവിടുന്നതു മനസിലാക്കാമെങ്കിലും സ്വന്തം രാജ്യത്തു ശമ്പളം കൈപ്പറ്റി ജോലി ചെയ്യുന്നവര്‍ക്കായി ഇത്രയും പണം എന്തിനു ചെലവിട്ടെന്നാണ് ഓഡിറ്റിലെ ചോദ്യം. സാധാരണ പാകിസ്താനികള്‍ പണപ്പെരുപ്പത്തില്‍ വലയുമ്പോള്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കു ബിരിയാണിയും…

      Read More »
    • ഇന്ത്യയില്‍ പകരം വയ്ക്കാനില്ലാത്ത ഉലക നായകന്‍; ആവര്‍ത്തിച്ചു കാണുമ്പോഴൊക്കെ പുതിയ അര്‍ഥം ലഭിക്കുന്ന സിനിമകള്‍; ഇനി അവാര്‍ഡ് നല്‍കരുതെന്നു കത്തെഴുതി ഞെട്ടിച്ചയാള്‍; സിനിമയ്ക്കായി നടന്നത് ആരും സഞ്ചരിക്കാത്ത വഴികളില്‍; കമല്‍ ഹാസന്‍ ഓസ്‌കറിലേക്ക് എത്തുമ്പോള്‍

      സി. വിനോദ് കൃഷ്ണന്‍   ഒസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനുള്ള വോട്ടിംഗ് പാനലിലേക്ക് നടന്‍ കമല്‍ ഹാസന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഹിന്ദി നടന്‍ ആയുഷ്മാന്‍ ഖുറാനയും പാനലിലുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് സ്വപ്നസമാനമായിരുന്ന ഒസ്‌കര്‍, അതില്‍നിന്നുമാറി നിരന്തര പരിചയമായിട്ടു അധികമായില്ല. ഗാന്ധി സിനിമയും ഭാനു അതയ്യയും പിന്നെ സത്യജിത് റേയ്ക്കു ആദരപൂര്‍വം ലഭിച്ച പുരസ്‌കാരവുമായിരുന്നു നമുക്ക് ഒസ്‌കര്‍. സ്ലം ഡോഗ് മില്യണയര്‍ വേണ്ടിവന്നു ചരിത്രം കുറിക്കാന്‍. മലയാളത്തില്‍ തുടങ്ങി ഇന്ത്യന്‍ സിനിമയുടെ മൊസാര്‍ട്ട് ആയി മാറിയ എ.ആര്‍. റഹ്മാന്‍, മലയാളിയായ റസൂല്‍ പൂക്കുട്ടി, ഹിന്ദി ഗാനരചയിതാവ് ഗുല്‍സാര്‍ എന്നിവര്‍ ഓസ്‌കര്‍ കരസ്ഥമാക്കി. ചെറിയൊരു ഇടവേളയ്ക്കുശേഷം ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാസംഗീതം വീണ്ടും ആദരിക്കപ്പെട്ടു. കീരവാണിയും രചയിതാവ് ചന്ദ്രബോസും ഒസ്‌കര്‍ കൊണ്ടുവന്നു. ഇതൊക്കെയാണെങ്കിലും ഒരുകാലത്തു ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവരും എന്ന് ഏവരും ഉറ്റുനോക്കിയിരുന്ന ഒരു നടനുണ്ട്. മറ്റാരുമല്ല, കമല്‍ ഹാസന്‍. കമല്‍ ഹാസനൊപ്പം തെരഞ്ഞെടുക്കപ്പെട്ട, നടനെ ഞാന്‍ വിശേഷിപ്പിച്ചത് ഹിന്ദി നടന്‍ എന്നാണ്. അവിടെ തുടങ്ങുന്നു…

      Read More »
    • പുടിന്‍ നന്നായി സംസാരിക്കും, പിന്നാലെ ബോംബിട്ട് കൊല്ലും; യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ട്രംപ്, റഷ്യയ്‌ക്കെതിരേ ഉപരോധത്തിനും സാധ്യത

      വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വളരെ നന്നായി സംസാരിക്കുന്ന ആളാണ് പുടിനെന്നും എന്നാല്‍, തൊട്ടുപിന്നാലെ എല്ലാവരെയും അയാള്‍ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു. റഷ്യയ്‌ക്കെതിരേ പുതിയ ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചനയും അദ്ദേഹം നല്‍കി. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ ‘പാട്രിയോട്ട്’ യുക്രൈന് നല്‍കുമെന്നും ട്രംപ് അറിയിച്ചു. തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുക്രൈനിന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. യുഎസില്‍ നിന്നുള്ള പ്രത്യേക പ്രതിനിധി സംഘം യുക്രൈനിലേക്ക് തിരിക്കും. അതേസമയം, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടുമായി ട്രംപ് വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്നുവര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് ഇനിയും അറുതിയായിട്ടില്ല. അടുത്തിടെ ഇത് രൂക്ഷമാവുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അമേരിക്കയുടെ ശ്രമമുണ്ടായെങ്കിലും വിജയം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ട്രംപ് യുക്രൈന് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം…

      Read More »
    • ആറ് ഗൾഫ് രാജ്യങ്ങളിൽ പോകാൻ ഇനി ഒറ്റ വിസ മതിയാകും… ഈ വർഷംതന്നെ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാൻ ജിസിസി… മൂന്ന് മാസം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ…

      ദുബായ്: യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ ആറ്​ ഗൾഫ് രാജ്യങ്ങളിൽ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ്​ വിസ ഈവർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ്​ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നൽകിയത്​. 2023ൽ പദ്ധതിക്ക്​​ ഗൾഫ്​ സഹകരണ കൗൺസിൽ (ജി.സി.സി) അംഗീകാരം നൽകിയിരുന്നെങ്കിലും പ്രാബല്യത്തിൽ വരുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. പദ്ധതി​ നടപ്പിലായാൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളായ യു.എ.ഇ, ബഹ്​റൈൻ, കുവൈത്ത്​, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സന്ദർശിക്കാൻ ഒറ്റ വിസ മതിയാകും. മൂന്നു മാസം വരെ കാലാവധിയുള്ള വിസ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ്​ ഇദ്ദേഹം നൽകുന്ന വിവരം. വിസ നടപടികൾ ഏകീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്ന്​ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു. ഗൾഫ്​ രാജ്യങ്ങളിൽ ബന്ധുക്കളുള്ള പ്രവാസികൾക്ക്​ പുതിയ തീരുമാനം വലിയ ആശ്വാസമാവുമെന്നുറപ്പാണ്​. നിലവിൽ…

      Read More »
    • നിമിഷ പ്രിയയുടെ മോചനം: ഇടപെട്ട് കാന്തപുരം; യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്ന് വിവരം; ആശാവഹമായ മറുപടി ലഭിച്ചെന്ന് അടുത്ത വൃത്തങ്ങള്‍; വധശിക്ഷ നീട്ടിവയ്ക്കണമെന്ന് അമ്മയും

      കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. യെമന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. യെമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നെന്നാണ് സൂചന. ആശാവഹമായ മറുപടി ലഭിച്ചതായും കാന്തപുരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. നാലുദിവസം മാത്രമാണ് ഇനി മുന്നിലുളളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമമായി വിഷയത്തെ കാണണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അടിയന്തരമായി സംസ്ഥാന മന്ത്രിതല സംഘം പ്രധാനമന്ത്രിയെ കാണണമെന്നും ഒരു ജീവന്റെ പ്രശ്‌നമാണ് എന്ന പരിഗണനയില്‍ മുഖ്യമന്ത്രി കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം…

      Read More »
    • ജൂൺ 16 ലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റിനു പരുക്കേറ്റു, രക്ഷപെട്ടത് തലനാരിഴയ്ക്ക്!! പിന്നിൽ ചാരന്റെ കൈകൾ

      ടെഹ്റാൻ: കഴിഞ്ഞ ജൂൺ 16ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന് നിസാര പരുക്കേറ്റതായി ഇറാനിലെ വാർത്താ ഏജൻസിയായ ഫാർസ് ന്യൂസിന്റെ റിപ്പോർ‌ട്ട്. ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ യോഗം നടന്ന പടിഞ്ഞാറൻ ടെഹ്റാനിലെ കെട്ടിടത്തിൽ ഇസ്രയേൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് മസൂദ് പെഷസ്കിയാന് കാലിനു പരുക്കേറ്റത്. അന്നത്തെ ആക്രമണത്തിൽ നിന്നും മസൂദ് പെഷസ്കി തലനാരിഴയ്ക്കാണു രക്ഷപെട്ടതെന്നും ഫാർസ് ന്യൂസ് പറയുന്നു. അന്നത്തെ യോ​ഗത്തിൽ പ്രസിഡന്റിനെ കൂടാതെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, ജുഡീഷ്യറി മേധാവി മൊഹ്‌സെനി എജെയ്, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല ബെയ്റൂട്ടിൽ വച്ച് ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്റുല്ലയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലേക്കും പുറത്തേക്കുള്ള കവാടത്തിലേക്കും ആറ് മിസൈലുകൾ പതിച്ചു. ഇറാനിയൻ ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ താഴത്തെ നിലകളിലായിരുന്നു. സ്ഫോടനങ്ങൾക്കു ശേഷം ആ നിലയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അടിയന്തര…

      Read More »
    • അതുക്കും മേലെ! വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിന്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ കുതിച്ചത് 620 കിലോമീറ്റര്‍ സ്പീഡില്‍; കാന്തിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തനം; നിശബ്ദമായി സഞ്ചാരം; ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ചൈന

      ബീജിംഗ്: വെറും ഏഴുസെക്കന്‍ഡില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന, വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചൈന. ലോകത്തെ ഏറ്റുവും വേഗമേറിയ ഗ്രൗണ്ട്-ലെവല്‍ ട്രെയിന്‍ എന്ന നേട്ടമാണ് ഈ വമ്പന്‍ വിജയത്തോടെ ചൈന സ്വന്തമാക്കിയത്. വേഗത്തിനൊപ്പം ഇടതവില്ലാതെ നിശബ്ദമായാണ് ഓട്ടമെന്നതും പുതിയ സാങ്കേതിക വിദ്യയുടെ ഭാവി വ്യക്തമാക്കുന്നു. കാന്തിക പ്ലവനശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ പാളത്തില്‍നിന്നു പൊങ്ങിനീങ്ങിയാകും സഞ്ചരിക്കുക. ട്രാക്കുമായി ട്രെയിനിന്റെ ഉരസല്‍ ഒഴിവാക്കുന്നിനും ലാഘവത്തോടെയുള്ള സഞ്ചാരത്തിനും ഇതു സഹായിക്കും. ഹാര്‍നെസ് മാഗ്‌ലേവ് സാങ്കേതികവിദ്യയെന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വളരെച്ചരുങ്ങിയ സമയത്തില്‍ പരമാവധി വേഗത്തിലെത്താനും ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കാനും ട്രെയിനു കഴിയുന്നു. China’s driverless maglev train at 600 km/h: the world’s fastest ground-level ride. Feel the float! pic.twitter.com/2x6AyfJ9mp — Mao Ning 毛宁 (@SpoxCHN_MaoNing) July 10, 2025 ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ എന്‍ജിന്‍ ആദ്യ പരീക്ഷണത്തില്‍തന്നെ മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു.…

      Read More »
    • എയര്‍ ഇന്ത്യ അപകടം: ദുരൂഹത വര്‍ധിപ്പിച്ച് കോക്ക്പിറ്റ് ഓഡിയോ; ആദ്യം ഓഫ് ആയത് ഇടത്തെ ഒന്നാം നമ്പര്‍ എന്‍ജിന്‍; ‘താനല്ല ചെയ്തത്’ എന്നു പ്രധാന പൈലറ്റ്; ടേക്ക് ഓഫ് ചെയ്ത നാലു സെക്കന്‍ഡില്‍ ഇന്ധന സ്വിച്ച് ഓഫായി; റാം എയര്‍ ടര്‍ബൈന്‍ പുറത്തു വന്നതിലും ദുരൂഹത; കോക്ക്പിറ്റില്‍ നടന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

      ന്യൂഡല്‍ഹി: നിമിഷങ്ങള്‍ക്കുള്ളില്‍ 260 പേര്‍ വെന്തൊടുങ്ങിയ വിമാന ദുരന്തത്തിന്റെ വേദന അവസാനിക്കുംമുമ്പേ പുറത്തുവന്ന റിപ്പോര്‍ട്ട് ദുരൂഹത കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ്. ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിച്ചു. വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍. വിമാനാപകടത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. പറന്നുയരുന്നതിനിടെ എന്തിനു സ്വിച്ച് ഓഫ് ചെയ്‌തെന്നും ‘താനല്ല ചെയ്തതെന്നു’ രണ്ടാം പൈലറ്റ് പറയുന്നതും റെക്കോഡിംഗില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്നലെ ഇതുവരെ പുറത്തുവന്ന ഊഹാപോഹങ്ങളെല്ലാം തെറ്റായിരുന്നു എന്നാണു വ്യക്തമാകുന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ലോകത്ത് ഒരു പൈലറ്റും ചെയ്യാത്ത പ്രവൃത്തി എന്തിന് പരിണതപ്രജ്ഞരെന്നു പറയുന്ന പൈലറ്റുമാര്‍ ചെയ്തു? ആരുടെയെങ്കിലും നിര്‍ദേശപ്രകാരമായിരുന്നോ ഈ നീക്കം? പറന്നുയരുമ്പോള്‍ പിന്നിലേക്കു മടക്കേണ്ട…

      Read More »
    • എയര്‍ ഇന്ത്യ വിമാനാപകടം: ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായതില്‍ ദുരൂഹത; വിമാന അപകടത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യം; കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക ലാന്‍ഡിംഗിനു ശേഷം

      ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനപകടത്തിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് വിമാനാപകടം  കൂടുതല്‍  ദുരുഹമാക്കുകയാണ്.  സാങ്കേതിക പിഴവല്ലെന്ന്  വ്യക്തമാകുന്നതോടെ അട്ടിമറിയോ പൈലറ്റുമാരുടെ മാനുഷിക പിഴവോ എന്ന സംശയമാണ് ബലപ്പെടുന്നത്.  മാനുഷികമായി പ്രവര്‍ത്തിക്കുന്ന സ്വിച്ചുകള്‍ ആണെങ്കിലും  സാങ്കേതിക പ്രശ്നംകാരണം സ്വിച്ചുകള്‍ ഓഫാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. 260 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന്‍റെ കാരണം ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ (AAIB)  പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിക്കുന്നതാണ്.  വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍ . വിമാനാപകടത്തിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. എന്നാല്‍ പറന്ന് ഉയരുന്നതിനിടയില്‍ എന്ത് കൊണ്ട് സ്വിച്ച് ഓഫ് ചെയ്തുവെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതായും താനല്ല ചെയ്തതെന്ന് രണ്ടാമത്തെ പൈലറ്റ് പറയുന്നതായും ശബ്ദ റിക്കോര്‍ഡിങ്ങില്‍ നിന്ന്…

      Read More »
    • അബുദാബി-  ദുബൈ യാത്രാ സമയം വെറും 30 മിനിറ്റ്…!ഇത്തിഹാദ് റെയിൽ അടുത്ത വർഷം ഓടിതുടങ്ങും

      യുഎഇയുടെ  സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അടുത്ത വർഷം പ്രവർത്തനക്ഷമമാകും. നീണ്ട 17 വർഷത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ യാഥാർഥ്യമാകുന്നത്. ഇതോടെ അബുദാബിയിൽ നിന്ന് ദുബൈയിൽ എത്താൻ വെറും 30 മിനിറ്റ് മാത്രം. ഇത് യുഎഇയിലെ ജനങ്ങൾക്കും ബിസിനസ് മേഖലയ്ക്കും വൻ നേട്ടമാകും. ഇത്തിഹാദ് റെയിൽ പദ്ധതിക്ക് തുടക്കമിട്ടത് 2009-ലാണ്. ആദ്യ ഘട്ടത്തിൽ ഹബ്ഷാനിൽ നിന്ന് റുവൈസിലേക്ക് 264 കിലോമീറ്റർ പാതയിൽ ഗ്രാന്യുലേറ്റഡ് സൾഫർ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ഘട്ടം 2016-ൽ വിജയകരമായി പൂർത്തീകരിച്ചു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം, അബുദാബിയിലെ ഗുവൈഫാത്തിൽ നിന്ന് കിഴക്കൻ തീരത്തുള്ള ഫുജൈറയിലേക്കുള്ള നെറ്റ് വർക്ക് വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ, ഒമാനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കണ്ണികൂടിയാണ്. യുഎഇ ഫെഡറൽ സർക്കാരും അബുദാബി സർക്കാരുമാണ് ഈ ബൃഹത്തായ പദ്ധതിക്ക് ധനസഹായം നൽകുന്നത്. ചരക്ക് നീക്കവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിലൂടെ യുഎഇയുടെ വിവിധ എമിറേറ്റുകൾ…

      Read More »
    Back to top button
    error: