Breaking NewsLead NewsNEWSWorld

അമേരിക്കക്കാരുടെ പിഴവിന് പിഴയൊടുക്കുന്നത് ലോകം! കാനഡയ്ക്കുമേല്‍ 35% തീരുവ, തിരിച്ചടിച്ചാല്‍ ഇനിയും കൂട്ടുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: കാനഡയ്ക്കുമേല്‍ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം മുതല്‍ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികള്‍ക്കുമേല്‍ 15% അല്ലെങ്കില്‍ 20% ഏകീകൃത തീരുവ ചുമത്താനും പദ്ധതിയിടുന്നതായും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ വ്യക്തമാക്കി.

പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കാനഡ തിരിച്ച് യു.എസിന് തീരുവ ചുമത്തി തിരിച്ചടിച്ചാല്‍ ഇത് വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തി ട്രംപ് സമീപ ദിവസങ്ങളില്‍ തന്റെ വ്യാപാര യുദ്ധം വിപുലപ്പെടുത്തിയിട്ടുണ്ട്.

Signature-ad

നേരത്തെ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങള്‍ക്ക് വിവേചനരഹിതമായ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ നടപടിയില്‍ ബ്രിക്സ്ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണി ഉയകര്‍ത്തിയത്.

‘ബ്രിക്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അതിനി ഏതു രാജ്യമായാലും, 10% അധിക തീരുവ ഒടുക്കേണ്ടിവരും. കാരണം, ബ്രിക്സ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത് തന്നെ ഞങ്ങളെ (അമേരിക്കയെ) ദ്രോഹിക്കാന്‍ വേണ്ടിയാണ്. ഡോളറിനെ ഒഴിവാക്കിയുള്ള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ സാരമില്ല, അവര്‍ അങ്ങനെയൊരു കളി കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, ആ കളി കളിക്കാന്‍ എനിക്കും അറിയാം,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 

 

 

Back to top button
error: