World
-
യുഎസ്- ഇസ്രയേലിന് എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ- ട്രംപിന് മറുപടിയുമായി ഇറാൻ
ടെഹ്‌റാൻ: അമേരിക്ക, ഇറാൻ, ഇസ്രയേൽ യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി). മുൻപ് യുദ്ധം ഏകദേശം അവസാനിക്കാറായെന്നു ഒരഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് യുഎസിന് മറുപടിയുമായി ഇറാൻ രംഗത്തെത്തിയത്. ”യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിലാണ്. അതിനാൽ അമേരിക്കൻ സൈന്യമല്ല യുദ്ധം അവസാനിപ്പിക്കേണ്ടത്”, ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. യുഎസിനും ഇസ്രയേലിനും എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് തങ്ങളാണെന്നും ഐആർജിസി വ്യക്തമാക്കി. അതേസമയം ഇറാൻ യുദ്ധം ഏകദേശം പൂർത്തിയായെന്നും ഉടൻ അവസാനിക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. ഇതൊരു ‘ചെറിയ യാത്ര’ മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസപ്പെടുത്തിയാൽ ഇതുവരെ നേരിട്ടതിനെക്കാൾ 20 മടങ്ങ് കഠിനമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
Read More » -
ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്, കപ്പലുകൾ പ്രവേശിക്കുന്നുണ്ട്, ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നത് ആലോചനയിൽ!! യുദ്ധം ഏറെക്കുറെ പൂർത്തിയായി, ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ല- ട്രംപ്
വാഷിങ്ടൻ: ഇറാനെതിരായ യുദ്ധം അമേരിക്കയുടെ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും എല്ലാംതന്നെ നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ‘‘അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു’’ – ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്നു പുറത്തുപോകരുതെന്നു ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പെത്തിയത്. വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്. അതുപോലെ ഇറാന്റെ അതിർത്തി കടന്ന ശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് സഹായിക്കാൻ കഴിയില്ലെന്നും…
Read More » -
അവിചാരിതം! അവിസ്മരണീയം! എങ്ങനെയാണ് ആ മൂന്നുപേര്‍ അടിച്ചു തകര്‍ത്തത്? ഈ സംഭവങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ കണ്ടത് ടോപ്പ് ഓര്‍ഡര്‍ മാജിക്! ഫൈനല്‍ ആയതുകൊണ്ട് എന്തിന് അവര്‍ രീതി മാറ്റണം!
മുംബൈ: സ്‌കോര്‍ ബോര്‍ഡില്‍ റണ്ണൊന്നുമില്ല, നാല് പന്തുകള്‍ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലൂടെ തന്റെ ഗംഭീര സാന്നിധ്യമറിയിച്ച സഞ്ജു സാംസണ്‍ ക്രീസില്‍. എന്നാല്‍, ഇതൊരു പുതിയ ദിവസമാണ്. എല്ലാറ്റിലുംവച്ച് ഏറ്റവും വലിയ ദിവസം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താന്‍ പതറുകയും ടീമിലെ സ്ഥാനം വരെ നഷ്ടമാക്കുകയും ചെയ്ത ചെയ്ത അതേ എതിരാളികള്‍. മാറ്റ് ഹെന്റി പുതിയ പന്ത് മനോഹരമായി സ്വിംഗ് ചെയ്യിക്കുന്നു. ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കിക്കഴിഞ്ഞു. പിന്നീട് കണ്ടത്, സഞ്ജു സ്‌റ്റെപ് ഔട്ട് ചെയ്തു ഹെന്റിയെ ലോംഗ് ഓണിന് മുകളിലൂടെ പറത്തുന്നതാണ്. അദ്ദേഹം അത് ചെയ്യുമെന്ന് ഉറപ്പായിരുന്നു. ഈ ടി20 ലോകകപ്പിലെ സഞ്ജുവിന്റെ അഞ്ചാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ ഓവറില്‍ തന്നെ സ്‌ട്രൈക്ക് ലഭിക്കുന്ന നാലാമത്തെ അവസരം. കഴിഞ്ഞ ഓരോ തവണയും അദ്ദേഹം ആദ്യ ഓവറില്‍ സിക്‌സര്‍ അടിച്ചു, ഇത്തവണയും അത് ആവര്‍ത്തിച്ചു! ഇതാണ് സഞ്ജു. ഇതാണ് ബാറ്റിംഗ് ശൈലി. ഫൈനല്‍ ആയതുകൊണ്ട് മാത്രം എന്തിന് രീതി മാറ്റണം? രണ്ടാം…
Read More » -
ചരിത്രം പിറക്കാനായി ഡ്രസിംഗ് റൂമില്‍ അവര്‍ക്കൊരു ജാക്വസ് കാലിസ് ഇല്ലാതെ പോയി! പ്ലാന്‍ എ പൊളിഞ്ഞതോടെ ന്യൂസിലന്‍ഡിന്റെ കളിയും കഴിഞ്ഞു; ഇന്ത്യയുടെ റണ്‍ മലയില്‍ 11 ശതമാനം വൈഡ്; സഞ്ജുവും അഭിഷേകും കിഷനും ഫോമിലായാല്‍ കൃത്യമായ പ്ലാന്‍ എന്നൊന്നില്ല!
മുംബൈ: ന്യൂസിലന്‍ഡ് ഡ്രസിംഗ് റൂമിലെ ടീം ടോക്കിനിടെ ആരെങ്കിലും സൗത്ത് ആഫ്രിക്കയുടെ ജാക്വസ് കാലിസിനെപ്പോലെ പെരുമാറേണ്ടിയിരുന്നു! കാരണം ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ അവര്‍ക്കെതിരേ പിറന്നു കഴിഞ്ഞിരുന്നു, അതും ഡ്രിങ്ക്‌സ് ബ്രേക്കില്‍ എത്തിയപ്പോഴേക്കും. ചരിത്രം ഇങ്ങനെയാണ്: 2006-ലെ ഏകദിന മത്സരത്തില്‍ 400 റണ്‍സ് തികയ്ക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ആകെ സ്‌കോര്‍ 434ല്‍ എത്തിയിരുന്നു അന്ന്. മറുപടി ബാറ്റിംഗിനു മുമ്പ് ഡ്രെസിംഗ് റൂമില്‍ ഒത്തുകൂടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ കണ്ടത് തന്റെ സഹതാരങ്ങളെല്ലാം മഞ്ഞുപോലെ വിളറി വെളുത്ത് എലിയെപ്പോലെ നിശബ്ദരായിരിക്കുന്നതാണ്. അദ്ദേഹത്തിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കേപ് ടൗണ്‍ ശൈലിയിലുള്ള തന്റെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു- ‘അവര്‍ക്ക് 15 റണ്‍സ് കുറവാണ് പിള്ളേരെ, ഇതൊരു 450 റണ്‍സ് വിക്കറ്റാണ്!’ അതോടെ ടെന്‍ഷന്‍ പമ്പകടന്നു. മുഖങ്ങളില്‍ പുഞ്ചിരി വിരിഞ്ഞു. പിന്നെ പിറന്നത് ചരിത്രം! അഹമ്മദാബാദില്‍ ഇന്ത്യയുടെ സ്‌കോര്‍ 255ല്‍ എത്തിയപ്പോള്‍, അതൊരു കുറഞ്ഞ സ്‌കോര്‍ ആണെന്നു…
Read More » -
ബിഗ് ബ്രദര്‍ ഈ വാച്ചിംഗ്! കണ്ണുവെട്ടിച്ചാലും കണ്ടെത്തും; ഇറാന്റെ മിസൈല്‍, സൈനിക നീക്കങ്ങള്‍ ഉപഗ്രഹ നിരീക്ഷണത്തില്‍; ‘കില്‍ ചെയിന്‍’ കണ്ടെത്താന്‍ സെക്കന്‍ഡുകള്‍; മാവെന്‍ മുതല്‍ ഹീലിയോസ് വരെ; കാണുന്നത് ഒന്നുമല്ല അണിയറയില്‍
ടെഹ്‌റാന്‍: ഇറാന്റെ മിസൈല്‍ സംവിധാനങ്ങളെയാകെ പിന്തുടര്‍ന്നു നശിപ്പിക്കുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണ പദ്ധതിക്കു തുണയേകുന്നതു ബഹിരാകാശത്തു സദാ സമയം മിഴി തുറന്നിരിക്കുന്ന ഉപഗ്രഹങ്ങളും അവയെ തത്സമയം ക്രോഡീകരിക്കുന്ന ഭൂമിയിലെ എഐ സംവിധാനങ്ങളും. ഒരു മിസൈല്‍ പുറപ്പെട്ടാല്‍ ഉറവിടത്തിലേക്കു പെട്ടെന്നു ശ്രദ്ധയെത്തിക്കാന്‍ ‘മുകളില്‍നിന്നുള്ള നോട്ട’മാണ് സഹായിക്കുന്നത്. പെന്റഗണിന്റെ ‘പ്രോജക്റ്റ് മാവനി’ല്‍ (Project Maven) ഉള്‍പ്പെടുത്തിയിരിക്കുന്ന എഐ സംവിധാനങ്ങള്‍ ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, നിരീക്ഷണ ഫീഡുകള്‍ എന്നിവയില്‍ നിന്നുള്ള വിപുലമായ വിവരങ്ങളാണ് വിശകലനം ചെയ്യുന്നത്. ബഹിരാകാശത്തും ഡാറ്റയിലും പോരാടുന്ന യുദ്ധം അമേരിക്ക ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്നും ഇസ്രായേല്‍ ‘ഓപ്പറേഷന്‍ റോറിംഗ് ലയണ്‍’ (Operation Roaring Lion) എന്നും വിശേഷിപ്പിക്കുന്ന സൈനിക നീക്കം, പരമ്പരാഗത സൈനിക ശക്തിക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയെയും വളരെയധികം ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രധാന ആക്രമണങ്ങള്‍ക്ക് മുമ്പായി ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ മാപ്പ് ചെയ്യാനും ദുര്‍ബലപ്പെടുത്താനും യുഎസും സഖ്യസേനയും ഉപഗ്രഹങ്ങള്‍, നിര്‍മ്മിത ബുദ്ധി, സൈബര്‍ ഓപ്പറേഷനുകള്‍…
Read More » -
ഇറാന്‍ യുദ്ധം: ട്രംപിന്റെ ഗാസ പദ്ധതികള്‍ പാളുന്നു; മിസൈലിന് ഇരയായത് കോടികള്‍ വാഗ്ദാനം ചെയ്ത ഗള്‍ഫ് രാജ്യങ്ങള്‍; താത്കാലിക പ്രതിസന്ധിയെന്ന് വൈറ്റ് ഹൗസ്; ആക്രമണം നിര്‍ത്താതെ ഇസ്രയേല്‍
ജെറുസലേം/കെയ്റോ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഗാസ പദ്ധതിക്കായുള്ള ട്രംപിന്റെ ചര്‍ച്ചകള്‍ മുടങ്ങിയെന്നു വെളിപ്പെടുത്തല്‍. ട്രംപിന്റെ പ്രധാന വിദേശനയമായി ഉയര്‍ത്തിക്കാട്ടിയ പദ്ധതി, പശ്ചിമേഷ്യന്‍ സമാധാന പദ്ധതികളെയാകെ തടസപ്പെടുത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിന്ന് ട്രംപ് ശതകോടിക്കണക്കിന് ഡോളറിന്റെ വാഗ്ദാനങ്ങള്‍ ഉറപ്പാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് യുദ്ധം. സംഘര്‍ഷം വ്യാപിച്ചതോടെ ഈ രാജ്യങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയിലാണ്. ഹമാസ് പോരാളികള്‍ പൊതുമാപ്പിന് പകരമായി ആയുധങ്ങള്‍ താഴെവെക്കുമോ എന്നതിനെ ആശ്രയിച്ചാണ് ട്രംപിന്റെ ഗാസ പദ്ധതി നിലനില്‍ക്കുന്നത്. പുനര്‍നിര്‍മ്മാണത്തിനും ഇസ്രായേല്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനും വഴിയൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആയുധം ഉപേക്ഷിക്കുന്നതിനായി വൈറ്റ് ഹൗസ് മധ്യസ്ഥര്‍ ഇസ്രായേലിനും ഹമാസിനും ഇടയില്‍ രഹസ്യ ചര്‍ച്ചകളും നടത്തിയിരുന്നു. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതോടെ ഈ വിഷയത്തിലും മറ്റ് കാര്യങ്ങളിലുമുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ദൗത്യത്തിനായി പണം വാഗ്ദാനം…
Read More » -
മൊജ്താബ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം!! മറുപടിയായി ഇറാൻ മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെ ഇസ്രയേലിന്റെ “റജീം ഇൻഫ്രാസ്ട്രക്ചർ”…
ടെഹ്റാൻ: അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ സുപ്രീം ലീഡറായി മൊജ്താബ ഖമനേയിയെ നിയമിച്ചതിന് പിന്നാലെ ഇറാൻ ആദ്യമായി ഇസ്രയേലിലേക്ക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. മുൻ സുപ്രീം ലീഡർ ആയത്തുള്ള അലി ഖാമനെയിയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനായ മൊജ്താബ ഖമനേയി പുതിയ സുപ്രീം ലീഡറായി അധികാരമേൽക്കുന്നത്. അതിന് പിന്നാലെ തന്നെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ഇസ്രയേൽ സൈന്യം ഇറാനിലെ “റജീം ഇൻഫ്രാസ്ട്രക്ചർ” ലക്ഷ്യമിട്ട് പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി അറിയിച്ചു. മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കി. അതേസമയം പ്രദേശത്തെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും തെറ്റായ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്…
Read More » -
(no title)
വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത് യുഎസ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ തൊട്ടിരുന്നില്ല. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ…
Read More » -
ലെബനനിൽ ഇസ്രയേൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തു; നിരോധിക്കപ്പെട്ട ആയുധം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന; ജനവാസ മേഖല തിരഞ്ഞു പിടിച്ച് ആക്രമണം
യഹ്‌മോർ: തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ഇസ്രയേൽ സൈന്യം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തു. ഏഴ് ചിത്രങ്ങൾ പരിശോധിച്ചും സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയുമാണ് ഇസ്രയേൽ നിരോധിക്കപ്പെട്ട ആയുധം ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചത്. യഹ്‌മോർ ഉൾപ്പെടെയുള്ള തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. എന്നാൽ, ആക്രമണ സമയത്ത് അവിടെ സാധാരണക്കാർ ബാക്കിയുണ്ടായിരുന്നോ എന്നോ ആർക്കെങ്കിലും പരിക്കേറ്റോ എന്നോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുള്ളയുമായി മുൻപ് നടന്ന ഏറ്റുമുട്ടലുകളിലും ഇസ്രയേൽ ഇത്തരത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ്…
Read More » -
‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും‘: യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക
കൊളംബോ: യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു.‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ‘ – ആനന്ദ വിജേപാല വിശദീകരിച്ചു. യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ് ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര കർശന നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.
Read More »