World

    • നടിയില്‍നിന്നും രാഷ്ട്രീയക്കാരിയിലേക്ക്; കേന്ദ്രമന്ത്രിയില്‍നിന്ന് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫിന്‍ടെക് അധ്യാപികയിലേക്ക്; വെള്ളിയാഴ്ചകളിലെ പതിവ് രാഷ്ട്രീയക്കാരിയിലേക്ക്; സ്മൃതി ഇറാനിയുടെ നാമറിയാത്ത ജീവിതം

      ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിലേക്ക് ഓഡിഷനുവേണ്ടി നീണ്ടുമെലിഞ്ഞ, ഏകദേശം ഇരുപതിനോട് അടുത്തു വയസു തോന്നിക്കുന്ന യുവതിയെത്തി. അന്നവിടെയുണ്ടായിരുന്ന, പിന്നീട് യുവതിയുടെ സഹതാരമായി മാറിയ അപാര മേത്തയ്ക്കു യുവതിയില്‍ കണ്ണുടക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവരുടെ മനോഹരമായ മുഖം മാത്രമായിരുന്നില്ല, മറിച്ച് യുവതിയുടെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു! ‘ക്യൂംകി സാസ് ഭി കഭി ഥി ബഹു ഥി’ എന്ന ഐക്കണിക് നാടകത്തിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി ഇറാനി ഒരു ടെലിവിഷന്‍ സെന്‍സേഷനായി മാറി. ഇപ്പോള്‍ ആ നാടകം വീണ്ടും സജീവമായി. ഷോട്ടുകള്‍ക്കിടയില്‍ ഒരു പുസ്തകവുമായി ഇരിക്കുന്നത് സ്മൃതി ഇറാനിയുടെ കാഴ്ചകളില്‍ കാണാം. സീന്‍ 2 വര്‍ഷം 2014. ടെലിവിഷന്‍ താരത്തില്‍നിന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ മന്ത്രിയെന്ന നിലയിലാണ് പിന്നീട് സ്മൃതി ഇറാനിയെ എല്ലാവരും കണ്ടത്. ഇതു പിന്നീടു മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍ എന്നു മാറ്റിയത് വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിനു നേതൃത്വം വഹിക്കുന്നതില്‍…

      Read More »
    • ഗാസയില്‍ ആശുപത്രിക്ക് സമീപം ആക്രമണം; അഞ്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ മരിച്ചു, ഒരാള്‍ ഭീകരനെന്ന് ഇസ്രയേല്‍

      ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയ്ക്ക് സമീപം മാദ്ധ്യമ പ്രവര്‍ത്തകര്‍ തങ്ങിയ ടെന്റില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ മരിച്ചു. ഇതില്‍ അഞ്ചുപേര്‍ മാദ്ധ്യമപ്രവര്‍ത്തകരാണ്. ആശുപത്രിയുടെ പ്രധാന ഗേറ്റിന് സമീപത്തെ ടെന്റാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ ജീവനക്കാരായ അനസ് അല്‍ ഷരിഫ്, മൊഹമ്മദ് കുറെയ്ഷ്, ക്യാമറാമാന്‍ ഇബ്രാഹീം സഹെര്‍, മൊഅമന്‍ അലിവ, മൊബമ്മെദ് നൗഫല്‍ എന്നിവരാണ് മരിച്ചതെന്ന് അല്‍ ജസീറ സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ അനസ് അല്‍ ഷരീഫ് ഒരു ഭീകരനാണ് എന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ രംഗത്തെത്തി. ഹമാസിലെ ഭീകരവാദികളുടെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു അനസ് എന്നും ഇയാള്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നതാണെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഇസ്രയേല്‍ പൗരന്മാര്‍ക്ക് നേരെയും സൈന്യത്തിനുനേരെയും റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നില്‍ ഇയാളെന്നാണ് വാദം. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനിടെ 28കാരനായ അനസ് അല്‍ ഷരീഫ് തന്റെ ജോലി തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമ അക്കൗണ്ടില്‍…

      Read More »
    • നിഗൂഢമായ ബഹിരാകാശ വസ്തു ഭൂമിയെ ലക്ഷ്യമിട്ടു കുതിക്കുന്നെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞര്‍; മനുഷ്യവംശത്തെ രക്ഷിക്കാനോ തുടച്ചു നീക്കാനോ? അസാധാരണ വേഗം, നിശ്ചിതമല്ലാത്ത പാത; ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഒരേദിശയിലേക്കു തിരിച്ച് ശാസ്ത്രലോകം

      ന്യൂയോര്‍ക്ക്: ഇതിനുമുമ്പു കാണാത്ത തരത്തിലുള്ള അപൂര്‍വമായ വസ്തു സോളാര്‍ സിസ്റ്റത്തില്‍ പ്രവേശിച്ചെന്നു കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞര്‍. അസാധാരണ വേഗത്തിനൊപ്പം നിശ്ചിതമല്ലാത്ത പാതയുമാണിതിന് എന്നത് ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള ഇതുവരെയുള്ള കാഴ്ചപ്പാടു മാറ്റുന്നതാണെന്നും വിലയിരുത്തുന്നു. ബഹിരാകാശ വസ്തുവിന്റെ സ്വഭാവ പരിശോധിക്കുമ്പോള്‍, ചില ശാസ്ത്രജ്ഞര്‍ ഇതൊരുപക്ഷേ അത്യാധുനിക സമൂഹത്തില്‍നിന്നുള്ള ക്രിത്രിമ അന്വേഷണ വാഹനങ്ങളാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഈ ആശയം അഭ്യൂഹങ്ങള്‍ നിറഞ്ഞതാണെങ്കിലും ബഹിരാകാശ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതയെക്കുറിച്ചുമൊക്കെയുള്ള കൗതുകം വര്‍ധിപ്പിക്കുന്നതാണ്. ഇതേക്കുറിച്ചു കര്‍ക്കശമായി നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നും എവിടെനിന്നു പുറപ്പെട്ടു എന്നു മനസിലാക്കേണ്ടതുണ്ടെന്നും ഹാവാര്‍ഡ് ഗവേഷകര്‍ പറയുന്നു. എന്തെങ്കിലും ഒരു തീരുമാനത്തിലേക്ക് എത്തരുതെന്നും അസാധാരണമായ കോസ്മിക് വിസ്മയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനമുണ്ടാകുമ്പോള്‍ വിശദീകരണങ്ങളും ലഭിച്ചേക്കുമെന്ന് ഇവര്‍ പറയുന്നു. പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയിലെ നിര്‍ണായകമായ നേട്ടമായിട്ടാണ് അപൂര്‍വ വസ്തുവിനെ കണ്ടെത്തിയതിനെ വിലയിരുത്തുന്നത്. അറിയപ്പെടാത്ത ബഹിരാകാശ വസ്തുക്കളെ എങ്ങനെ നേരിടണമെന്നതില്‍ ചര്‍ച്ചകള്‍ മുന്നോട്ടുവയ്ക്കാനും ഇതു സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കണ്ടെത്തലിനു പിന്നാലെ ആഗോള ശാസ്ത്രലോകം ആഴത്തിലുള്ള പഠനത്തിനായി തയാറെടുത്തിട്ടുണ്ട്.…

      Read More »
    • ഇസ്രയേല്‍ നിയോഗിച്ച കരാറുകാരുടെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ വെടിവയ്പ്; ഗാസയില്‍ പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

      ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ നിയോഗിച്ച കരാറുകാരുടെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 26 പേര്‍ അടക്കം ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇന്നലെ 39 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീന്‍കാരുടെ എണ്ണം 61,430 ആയി. പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഇതോടെ ആകെ പട്ടിണിമരണം 217. അതേസമയം ഗാസ സിറ്റി പിടിക്കാനുള്ള ഇസ്രയേല്‍ തീരുമാനം ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതി അടിയന്തമയോഗം ചേര്‍ന്നു. ഗാസ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ടു ശനിയാഴ്ച ടെല്‍ അവീവില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ലണ്ടനില്‍ പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ പിന്തുണച്ചു പ്രകടനം നടത്തിയ 474 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഘടനയെ യുകെ സര്‍ക്കാര്‍ കഴിഞ്ഞമാസമാണ് നിരോധിച്ചത്. ഹമാസിനെ കീഴടക്കുന്നതുവരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിട്ടുള്ളത്. ഹമാസിന്റെ 2 ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാകും. ഗാസ പിടിക്കുകയല്ല, ഗാസയെ സ്വതന്ത്രമാക്കുകയാണു ലക്ഷ്യമെന്നും…

      Read More »
    • വീണ്ടും പരസ്യമായ ആണവ ഭീഷണി മുഴക്കി അസിം മുനീര്‍; ‘ഇന്ത്യ അണക്കെട്ടു പണിഞ്ഞാല്‍ 10 മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ക്കും; ഞങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പായാല്‍ പകുതി ലോകവും തകര്‍ക്കും; അള്ളാഹു അതിനുള്ള ഊര്‍ജം നല്‍കും’

      ടാംപ: ഇന്ത്യയുമായുള്ള യുദ്ധത്തില്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ . ഫ്‌ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, പകുതി ലോകവും ഞങ്ങള്‍ തകര്‍ക്കും. ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചതിനാല്‍ 2.5 കോടി ആളുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും. സിന്ധു നദിയില്‍ ഇന്ത്യക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത്’ അസിം മുനീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കല്‍മയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാന്‍. അതിനാല്‍ അല്ലാഹു ഊര്‍ജവും പ്രകൃതി വിഭവങ്ങളും നല്‍കി അനുഗ്രഹിക്കും . പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിക…

      Read More »
    • ട്രംപിന്റെ വയര്‍ തുളയ്ക്കുമെന്ന് വെറുതേ പറഞ്ഞതല്ല! അമേരിക്കയില്‍ ഇറാന്റെ ചാരന്‍മാര്‍ വിലസുന്നു; കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നു വിദേശ മാധ്യമം; കൂടുതല്‍ പേര്‍ക്കും വെനസ്വേലന്‍ പാസ്‌പോര്‍ട്ട്

      ന്യൂയോര്‍ക്ക്: വെയില്‍കാഞ്ഞു കിടക്കുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വയറ്റില്‍ ഡ്രോണ്‍ തുളച്ചുകയറുമെന്ന ഭീഷണി മുഴക്കിയത് ഇറാനാണ്. ട്രംപാവട്ടെ, താന്‍ വെയില്‍ കാഞ്ഞ് കിടക്കുന്നയാളല്ലെന്ന് തിരിച്ച് പരിഹസിക്കുകയും ചെയ്തു. വെറുതേ വാദിച്ച് ജയിക്കാന്‍ ഇറാന്‍ ഭീഷണി മുഴക്കിയതല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇറാന്‍, സിറിയ, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരത്തിലേറെ ആളുകള്‍ യുഎസിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെല്ലാം വെനസ്വേലന്‍ പാസ്‌പോര്‍ട്ടാണുള്ളതെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ‘പ്രൊജക്ടിന്റെ’ ഭാഗമമായ വലിയൊരു സംഘം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യുഎസില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നു. ആളുകളുടെ പേര്, പാസ്‌പോര്‍ട് നമ്പര്‍, ജനനതീയതി എന്നിങ്ങനെ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2010 മുതല്‍ 2019വരെയുള്ള സമയത്താണ് വെനസ്വേല ഇവരെ സ്വന്തം പൗരന്‍മാരായി പ്രഖ്യാപിച്ചത്. റിപ്പോര്‍ട്ട് അമേരിക്കയുടെ കൈവശവും എത്തിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. അതേസമയം ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ലഭിച്ചോയെന്നതില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം പ്രതികരണത്തിന് തയാറായിട്ടില്ല. കടുത്ത ഇറാന്‍ പക്ഷക്കാരനായ നിക്കൊളാസ് മദൂറോയുടെ കാലത്താണ്…

      Read More »
    • ഇന്ത്യയെ വിലക്കിയപ്പോള്‍ കീശ കീറി; വ്യോമപാത അടച്ചതിലൂടെ പാകിസ്താന് രണ്ടുമാസം നഷ്ടം 127 കോടി; വ്യോമഗതാഗതത്തില്‍ 20 ശതമാനം ഇടിവ്

      ന്യൂഡല്‍ഹി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വ്യോമപാത അടച്ച നടപടിയില്‍ പാക്കിസ്താന്റെ കീശ കീറിയെന്നു റിപ്പോര്‍ട്ട്. രണ്ടുമാസം ഇന്ത്യയ്ക്കുള്ള വ്യോമപാത അടച്ചിട്ടതിലൂടെ മാത്രം 127 കോടി രൂപയോളമാണ് നഷ്ടം സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയാണ് പാക് ആകാശപാത ഇന്ത്യയ്ക്ക് വിലക്കിയത്. പാക് പ്രതിരോധമന്ത്രാലയമാണ് ഈ കണക്കുകള്‍ പാക്കിസ്താന്‍ നാഷനല്‍ അസംബ്ലിയില്‍ അറിയിച്ചത്. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ വരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായതെന്നും പാക് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കേണ്ട സമയങ്ങളില്‍ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പിന്നോട്ട് പോകാനില്ലെന്ന ന്യായീകരണമാണ് മന്ത്രാലയം നിരത്തുന്നതും. അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്നാണ് 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഇതിന് പിന്നാലെ എല്ലാ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും പാക്കിസ്താന്‍ തങ്ങളുടെ ആകാശപാത വിലക്കി. സിന്ധു നദിയിലെ ജലത്തെ…

      Read More »
    • ‘ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ല, വിധി നടപ്പാക്കണം’: നിമിഷ പ്രിയയുടെ വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ല; യമന്‍ ഡെപ്യൂട്ടി ജനറലിനെ കണ്ട് തലാലിന്റെ സഹോദരന്‍

      സന: യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ യമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് യമന്‍ ഡെപ്യൂട്ടി ജനറലിനെ അറിയിച്ചതായി തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരു തരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധ ശിക്ഷയില്‍ നിലപാട് കടുപ്പിച്ച് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും…

      Read More »
    • പട്ടിണി മരണം 212: എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പെട്ടി ശരീരത്തില്‍ വീണു; ഗാസയില്‍ 15 കാരന് ദാരുണാന്ത്യം

      ഗാസ സിറ്റി: ഇസ്രയേല്‍ സൈനിക നീക്കം തുടരുന്ന ഗാസയില്‍ വ്യോമ മാര്‍ഗം വിതരണം ചെയ്ത സഹായ വസ്തുക്കള്‍ ശേഖരിക്കാനെത്തിയ കൗമാരക്കാരന് ദാരുണാന്ത്യം. എയര്‍ഡ്രോപ് ചെയ്ത പാലറ്റ് ശരീരത്തില്‍ വീണാണ് 15 കാരന്‍ മരിച്ചത്. മധ്യ ഗാസയിലെ നെറ്റ്സാരിം മേഖലയില്‍ ശനിയാഴ്ചയായിരുന്നു ദുരന്തമുണ്ടായതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മുഹന്നദ് സക്കറിയ എന്ന 15കാരനാണ് ഭക്ഷണമടങ്ങിയ പെട്ടി ശരീരത്തില്‍ വീണ്കൊല്ലപ്പെട്ടത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ നുസൈറത്തിലെ അല്‍-ഔദ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കരമാര്‍ഗം ഗാസയിലേക്ക് സഹായ വസ്തുക്കള്‍ എത്തിക്കുന്നത് ഇസ്രയേല്‍ തടഞ്ഞ പശ്ചാത്തലത്തില്‍ ആയിരുന്നു വിവിധ അറബ് രാജ്യങ്ങള്‍ വ്യോമമാര്‍ഗം സഹായം വിതരണം ആരംഭിച്ചത്. എയര്‍ ഡ്രോപ് രീതി അപകടകരവും കാര്യക്ഷമമല്ലാത്തതും ചെലവേറിയതുമാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ദുരന്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹായവസ്ഥുക്കള്‍ ശേഖരിക്കാന്‍ പോയ കുട്ടിയുടെ ശരീരത്തില്‍ വിമാനത്തില്‍ നിന്നും താഴേക്ക് നിക്ഷേപിച്ച ബോക്സ് നേരിട്ട്…

      Read More »
    • പാകിസ്താന്റെ ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യ വീഴ്ത്തിയോ? യുദ്ധ വിമാനങ്ങളില്‍ പൈലറ്റുമാര്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന മാര്‍ട്ടിന്‍-ബേക്കര്‍ ഇജക്ഷന്‍ സീറ്റിന്റെ കണക്കില്‍ ആ രഹസ്യം ഒളിഞ്ഞു കിടപ്പുണ്ട്; മൂടിവച്ചാലും തെളിയുന്ന സത്യം

      ന്യൂഡല്‍ഹി: പാകിസ്ഥാന്റെ അഞ്ചു യുദ്ധ വിമാനങ്ങളുള്‍പ്പെടെ ആറു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി എ.പി. സിംഗിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രാജ്യാന്തര രംഗത്ത് വീണ്ടും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയാകുകയാണ്. വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം തള്ളി പാക് പ്രതിരോധ മന്ത്ര ഖ്വാജ ആസിഫും രംഗത്തെത്തി. ഇന്ത്യയും പാകിസ്താനും എന്തൊക്കെ നഷ്ടമായെന്ന് അറിയാന്‍ സ്വതന്ത്രപരിശോധനയ്ക്ക് തയാറുണ്ടോയെന്ന് ഒരു പടി കടന്ന് ആസിഫ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എത്രയൊക്കെ മൂടിവച്ചാലും ചില കണക്കുകള്‍ പുറത്തുവരും. അതിലൊന്നാണ് അപകടങ്ങളില്‍ പെടുന്ന യുദ്ധ വിമാനങ്ങളടക്കമുള്ളവയില്‍നിന്ന് പൈലറ്റുമാര്‍ പുറത്തുകടക്കുന്ന ഇജക്ഷന്‍ സീറ്റ്. ലോകത്തെമ്പാടുമുള്ള മുന്‍നിര വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് ബ്രീട്ടീഷ് കമ്പനിയായ മാര്‍ട്ടിന്‍-ബേക്കര്‍ നിര്‍മിക്കുന്ന ഇജക്ഷന്‍ സീറ്റുകളാണ്. ഈ സീറ്റുകള്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍ അപകടത്തില്‍പെടുമ്പോഴെല്ലാം ഇവര്‍ എക്‌സില്‍ കണക്കുകള്‍ പുറത്തുവിടാറുണ്ട്. അത്തരമൊരു കണക്കു പരിശോധിച്ച പ്രതിരോധ വിദഗ്ധരാണ് പാകിസ്താന്റെ അവകാശവാദത്തിനു നേരെ സംശയത്തോടെ നോക്കുന്നത്. മേയ് ഏഴിനാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 88 മണിക്കൂര്‍ നീണ്ട യുദ്ധം ആരംഭിച്ചത്. ഇതിനുമുമ്പ് മാര്‍ട്ടിന്‍-ബേക്കര്‍…

      Read More »
    Back to top button
    error: