Breaking NewsLead NewsWorld

അപ്പോളോ 13 ചാന്ദ്ര ദൗത്യ കമാന്‍ഡര്‍ ജിം ലോവല്‍ അന്തരിച്ചു; വിടവാങ്ങിയത് നാസയില്‍ ഏറ്റവും കൂടുതല്‍ ബഹിരാകാശയാത്ര ചെയ്ത സഞ്ചാരികളിലൊരാള്‍

ഷിക്കാഗോ: അപ്പോളോ 13-ന്റെ കമാന്‍ഡര്‍ ജിം ലോവല്‍ അന്തരിച്ചു. 97 വയസായിരുന്നു. ഇല്ലിനോയിലെ ലേക്ക് ഫോറസ്റ്റില്‍ വ്യാഴാഴ്ചയായിരുന്നു മരണം. നാസയില്‍ ഏറ്റവും കൂടുതല്‍ ബഹിരാകാശയാത്ര ചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ജെയിംസ് ആര്‍തര്‍ ലോവല്‍.

1970 ഏപ്രില്‍ 11 ന് കെന്നഡി സ്‌പെയ്സ് സെന്ററില്‍ നിന്നായിരുന്നു അപ്പോളോ 13 വിക്ഷേപണം. പേടകത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ ഒരു ഓക്‌സിജന്‍ സംഭരണി പൊട്ടിത്തെറിച്ചതോടെ ദൗത്യം പരാജയപ്പെടുകയായിരുന്നു. പേടകത്തിന്റെ വൈദ്യുത സംവിധാനങ്ങളടക്കം പ്രവര്‍ത്തന രഹിതമാക്കിയതിനെത്തുടര്‍ന്ന് ലാന്‍ഡിങ് നിര്‍ത്തിവെച്ചു. തുടര്‍ന്ന്, പേടകത്തിലെ ജീവന്‍രക്ഷാ സംവിധാനങ്ങളുടെ പിന്തുണയോടെ ഏപ്രില്‍ 17-ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ലോവലായിരുന്നു ദൗത്യത്തിന് നേതൃത്വം നല്‍കിയിരുന്നത്.

Back to top button
error: