World
-
‘ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ തുടങ്ങി പരിപാടികള്‍ക്ക് പൊതു ഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല’; പൊതുഇടങ്ങളിലെ ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്പാനിഷ് നഗരം
മാഡ്രിഡ്: പൊതുഇടങ്ങളിലെ ഇസ്ലാമിക ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്പാനിഷ് നഗരം. തെക്കുകിഴക്കന്‍ സ്പെയിനിലെ മുര്‍സിയ മേഖലയിലെ ജുമില്ലയിലാണ് ഇസ്ലാമിക് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ടുളള ബില്‍ പാസാക്കിയത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യമായ സ്‌പെയിനില്‍ ഇതാദ്യമാണ് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത്. ഉത്തരവ് പ്രകാരം ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ തുടങ്ങി പരിപാടികള്‍ക്ക് പൊതു ഇടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ സര്‍ക്കാര്‍ ഓഡിറ്റോറിയങ്ങള്‍, ജിമ്മുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജുമില്ല നഗരത്തില്‍ ഏകദേശം ഏകദേശം 27,000 പേരാണ് താമസിക്കുന്നത്. ഇതില്‍ 7.5 ശതമാനം പേര്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരാണ്. സ്‌പെയിന്‍ ഇപ്പോഴും എന്നേക്കും ക്രിസ്ത്യന്‍ ജനതയുടെ നാടായിരിക്കുമെന്ന് വോക്‌സ് പാര്‍ട്ടി എക്സിലെ ഒരു പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം സ്പാനിഷ് ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് റിലീജിയസ് എന്റിറ്റീസ് തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ‘പ്രാദേശിക അധികാരികള്‍ സംഘടിപ്പിക്കുന്നതല്ലെങ്കില്‍, നമ്മുടെ സ്വത്വത്തിന് അന്യമായ മതപരമോ സാംസ്‌കാരികമോ സാമൂഹികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല.’…
Read More » -
ഷാങ്ഹായ് ഉച്ചകോടി: ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കും; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന
ബീജിങ്: ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്കായി ടിയാന്‍ജിനിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ചൈന. ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു സമ്മേളനമായിരിക്കുമെന്ന് ചൈന വ്യക്തമാക്കി. ഈ മാസം അവസാനമാണ് സന്ദര്‍ശനം. 2019 ന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ ചൈന സന്ദര്‍ശനമാണിത്. ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഉച്ചകോടി. എല്ലാ എസ്.സി.ഒ അംഗരാജ്യങ്ങളും 10 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉള്‍പ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ അറിയിച്ചു. എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ എസ്.സി.ഒ മീറ്റാണിത്. ”ഉച്ചകോടി ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്ന് ഗുവോ ജിയാകുന്‍ പറഞ്ഞു. 2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ അദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍…
Read More » -
സേനയുടെ എതിര്‍പ്പ് തള്ളി; ഗാസ പിടിച്ചെടുക്കും പക്ഷേ ഇസ്രയേല്‍ ഭരിക്കില്ല, പദ്ധതിക്ക് അംഗീകാരം നല്‍കി സുരക്ഷാ കാബിനറ്റ്; നെതന്യാഹുവിന്റെ നിര്‍ണായക നീക്കം
ജെറുസലേം: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ കീഴടക്കുന്നത് ഗാസ സിറ്റി എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.ഗാസ മുഴുവന്‍ ഏറ്റെടുക്കുമെന്നായിരുന്നു നെതന്യാഹു നേരത്തെ പറഞ്ഞിരുന്നത്. യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് ഇസ്രയേല്‍ മാനുഷിക സഹായം നല്‍കുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു. ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആവശ്യപ്പെടുന്ന അഞ്ച് വ്യവസ്ഥകളുടെ ഒരു പട്ടികയെ ഭൂരിപക്ഷം മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. അവ താഴെ പറയുന്നവയാണ്. ഹമാസിന്റെ നിരായുധീകരണം, ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 20 പേര്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന 50 ബന്ദികളെയും തിരികെ കൊണ്ടുവരല്‍, ഗാസ മുനമ്പില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കല്‍, ഗാസ മുനമ്പിന്മേല്‍…
Read More » -
2027 ലെ ഏകദിന ലോകകപ്പ്; മിന്നിത്തളങ്ങി യുവതാരങ്ങള്‍; കോലിയുടെയും രോഹിത്തിന്റെയും കാര്യം തുലാസില്‍; പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച് ബിസിസിഐ; മത്സരങ്ങള്‍ കുറവ്, പ്രായവും ഇരുവര്‍ക്കും തടസമായേക്കും
മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്കു ബിസിസിഐ. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇവര്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുവരുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ ബിസിസിഐ നടത്തിയെന്നാണു വിവരം. 2027ല്‍ നടക്കുന്ന ഐസിസി വണ്‍ഡേ ലോക കപ്പില്‍, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഇരുവരും നിര്‍ണായക താരങ്ങളല്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാരും എന്നാണു വിവരം. ഇംഗ്ലണ്ടില്‍ അവസാനിച്ച ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചതോടെ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. റിതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജെയ്‌സ്വാള്‍, റിങ്കുസിംഗ് എന്നിവര്‍ നേതൃഗുണത്തിനൊപ്പം മികച്ച കളിയും പുറത്തെടുക്കുന്നു. ഇവരെ അടുത്ത തലമുറ താരങ്ങളെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി…
Read More » -
അമേരിക്കയുടെ എതിര്‍പ്പിനെ തരിമ്പും വകവയ്ക്കുന്നില്ല ; റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ; ഈ വര്‍ഷം വ്‌ളാഡിമര്‍ പുടിന്റെ ഇന്ത്യാ സന്ദര്‍ശനവും
മോസ്‌ക്കോ: താരിഫ് നേരെ പകുതിയാക്കി കൂട്ടി അമേരിക്ക ശക്തമായ സമ്മര്‍ദ്ദം ഉണ്ടാക്കുമ്പോഴും എണ്ണവാങ്ങുന്ന കാര്യത്തില്‍ റഷ്യയെ കൈവിടാതെ ഇന്ത്യ. റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനും ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട. പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യാഴാഴ്ച പറഞ്ഞു. മോസ്‌കോയിലുള്ള ഡോവല്‍ തീയതികള്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ ഈ വര്‍ഷം അവസാനം അത് നടക്കുമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സന്ദര്‍ശനത്തെക്കുറിച്ച് മോസ്‌കോയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. റഷ്യയില്‍ നിന്ന് ഊര്‍ജ്ജം വാങ്ങുന്നതിലൂടെ ഉക്രെയ്നിനെതിരായ മോസ്‌കോയുടെ യുദ്ധത്തിന് ഇന്ത്യ സഹായം നല്‍കുന്നതായിട്ടാണ് ട്രംപിന്റെ ആരോപണം. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പാളം തെറ്റിച്ചതായും യുഎസ് പ്രസിഡന്റ്…
Read More » -
മൈ ന്യൂഫ്രെണ്ടോ !!! രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ – പാകിസ്ഥാന്‍ ബന്ധം മോശമായ പശ്ചാത്തലത്തിലാണ് മുനീര്‍ അമേരിക്കയില്‍ എത്തുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. യുഎസിലെത്തുന്ന പാക് കരസേനാ മേധാവി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ കുരില്ലയുടെ കമാന്‍ഡ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കും. ഈ ആഴ്ച അവസാനമാണ് ചടങ്ങ് നടക്കുക. ഭീകരതയെ നേരിടുന്നതില്‍ ‘അതിശയകരമായ പങ്കാളി’ എന്ന് പാകിസ്ഥാനെ മുന്‍പ് ജനറല്‍ മൈക്കല്‍ കുരില്ല മുന്‍പ് വിശേഷിപ്പിച്ചിരുന്നു. രണ്ടുമാസം മുന്‍പ് അമേരിക്ക നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് അഞ്ച് ഐസിസ് ഖൊറാസന്‍ ഭീകരരെ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. ‘ഭീകരവിരുദ്ധ ലോകത്ത് പാകിസ്ഥാന്‍ അസാധാരണ പങ്കാളിയാണ്. അതുകൊണ്ട് നമുക്ക് പാകിസ്ഥാനുമായും ഇന്ത്യയുമായും ബന്ധം ഉണ്ടായിരിക്കണം’ എന്നാണ് അന്ന് കുരില്ല…
Read More » -
‘കാണാനിരിക്കുന്നതേയുള്ളൂ’: റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ മൊത്തം തീരുവ 50 ശതമാനമാക്കി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ( ഉപരോധമുള്ള രാജ്യവുമായി വ്യാപാര- സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു മൂന്നാംകക്ഷി രാജ്യത്തിന് ചുമത്തുന്നത്) ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ എന്നായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ഒരു സമാധാന കരാര്‍ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകള്‍ നീക്കം ചെയ്യുന്നതിലേക്ക്…
Read More » -
പറയുന്നതില്‍ ലോജിക്ക് വേണ്ടേ സര്‍! എണ്ണ മുതല്‍ ആയുധക്കച്ചവടംവരെ; റഷ്യയുമായുള്ള വ്യാപാരത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് ഇങ്ങനെ; രാസവളം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്ക; യൂറോപ്യന്‍ യൂണിയനും എണ്ണ വാങ്ങുന്നു; കൂട്ടക്കുരുതിയാണ് പ്രശ്‌നമെങ്കില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ആരാണ്?
ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇടപാടുകളുടെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയ നടപടിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധം കനക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈന്‍ യുദ്ധത്തിനു തീപകരുന്നതിനു തുല്യമാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടുകളിലും അതൃപ്തി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ALSO READ എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം…
Read More » -
അമേരിക്ക ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ഇന്ത്യക്കും ബ്രസീലിനും; ഇറാനും അഫ്ഗാനും പാകിസ്താനും വരെ കുറഞ്ഞ നികുതി; 60 ശതമാനം കയറ്റുമതിയെയും ബാധിക്കും; ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് വസ്ത്ര കയറ്റുമതിക്കാര്‍ നേരിടേണ്ടത് കടുത്ത മത്സരം; കണക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം നികുതി കയറ്റുമതിക്കു വന്‍ തിരിച്ചടിയാകും. യുഎസലേക്ക് നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പാതിയില്‍ കൂടുതലിനും പുതിയ നികുതി തലവേദനയാകുമെന്നാണു വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന ഒറ്റക്കാരണത്താലണ് ട്രംപ് പുതിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും ആശങ്ക ചില്ലറയല്ല. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്‌നിലെ യുദ്ധത്തിന് ഊര്‍ജംപകരുകയാണെന്നും വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ ഇതിന്റെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. അതേസമയം യു.എസ്. റഷ്യയില്‍നിന്ന് യുറേനിയവും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കാം എന്നായിരുന്നു മറുപടി. പകരം തീരുവ, കയറ്റുമതിമേഖലയെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അദാനിക്കെതിരെ യു.എസില്‍ കേസ് ഉള്ളതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നിലവില്‍ യുഎസിന്റെ തീരുവ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരയായി മാറുക ഇന്ത്യയും ബ്രസീലുമാണ്. ഏറ്റവും കൂടുതല്‍…
Read More » -
എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: ‘അവര്‍ റഷ്യയില്‍നിന്ന് യുറേനിയവും പല്ലാഡിയവും ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ഇന്ത്യ കുഴപ്പക്കാരെന്നു പറയുന്നു. ഇതില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തണം…’ പറയുന്നതു മറ്റാരുമല്ല. പഹല്‍ഗാം ആക്രമണത്തിനുശേഷം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ നാവായി മാറിയ ശശി തരൂര്‍. ട്രംപിന് ഒരു മറുപടിയെങ്കിലും പറയാനുള്ള ധൈര്യം കാട്ടണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയിലെ വ്യാപാര മേഖലയില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയാണ് ട്രംപിന്റെ 25 ശതമാനം നികുതി ചുമത്തലും പിന്നീടുള്ള അധിക നികുതി ചുമത്തലും കടന്നുപോകുന്നത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായി വ്യാപാരമെല്ലാം വേണ്ടെന്നുവച്ച് ‘ഫ്രണ്ടി’ന്റെ തോളില്‍ കൈയിട്ട വിശ്വഗുരുവിന്റെ നില അല്‍പം പരുങ്ങലിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ബേസിസ് പോയിന്റുകള്‍ തുടച്ചു നീക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ട്രംപ് 25 ശതമാനം തീരുവകൂടി ചുമത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഒരിക്കല്‍ ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച മോദിയെ…
Read More »