ഇറാന്റെ ശത്രുക്കള്‍ ഉള്ളില്‍തന്നെ; മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയ 20 പേര്‍കൂടി അറസ്റ്റില്‍; ആണവരഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയവരില് മുന്‍നിര ശാസ്ത്രജ്ഞനും; തൂക്കിലേറ്റി പ്രതികാരം; പൂര്‍ണവിവരം ഉടനെന്ന് ജുഡീഷ്യറി വക്താവ്

ടെഹ്റാന്: ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു 20 പേരെ അറസ്റ്റ് ചെയ്ത് ഇറാന്. ആണവ പദ്ധതികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് ഇറാനിയന്‍ ശാസ്ത്രജ്ഞനെ ബുധനാഴ്ച തൂക്കിക്കൊന്നു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണു 20 പേരെ അറസ്റ്റ് ചെയ്തെന്നു ജുഡീഷ്യല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും ഇറാന് വ്യക്തമാക്കി.
ഇറാനിയന്‍ ന്യൂക്ലിയര്‍ സയന്റിസ്റ്റ് റോസ്ബേ വാദിയെയാണു ഇറാന് തൂക്കിലേറ്റിയത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ആണവശാസ്ത്രജ്ഞനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ഇയാളാണെന്നും ഇറാന് ആരോപിക്കുന്നു. ചാരവൃത്തി സംശയിച്ച് ഇരുപതോളംപേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീടു വിട്ടയച്ചെന്നും ജൂഡീഷ്യറി വക്താവ് അസ്ഗര്‍ ജഹാംഗിരി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവിടും.
ഇസ്രായേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കുന്നവരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കിടെ കുറഞ്ഞത് എട്ടുപേരെ തൂക്കിലേറ്റിയിട്ടുണ്ട്. 12 ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിലെ മുന്‍നിര സൈനിക ജനറല്‍മാരെയും ന്യൂക്ലിയര്‍ ശാസ്ജ്ഞ്രരെയും കൊലപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി മിസൈല്‍ വര്‍ഷമാണ് ഇറാന് നടത്തിയത്.
എച്ച്ആര്എന്എയുടെ കണക്ക് അനുസരിച്ച് 1190 ഇറാനികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 435 പേര് സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഇറാന്റെ ആക്രമണത്തില്‍ 28 ഇസ്രയേലികളും കൊല്ലപ്പെട്ടു.
iran-arrests-20-alleged-spies-israel. On Wednesday, Iran executed a nuclear scientist named Rouzbeh Vadi, who was convicted of spying for Israel and passing on information on another nuclear scientist killed in Israel’s air strikes on Iran in June, state media reported.
കൂടുതല്‍ വായിക്കാം….






