ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന് പര്യവസാനമോ? ഓഗസ്റ്റ് 15 ന് ട്രംപ്-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ കരാറിന് സൂചന നല്‍കി യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാറിന് സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്- റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കൂടിക്കാഴ്ച. ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ കാണുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
‘അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച, 2025 ഓഗസ്റ്റ് 15 ന് അലാസ്‌കയിലെ ഗ്രേറ്റ് സ്റ്റേറ്റില്‍ നടക്കും. ഏറെ പ്രതീക്ഷയോടെയാണ് കൂടിക്കാഴ്ച്ചയെ കാണുന്നത്, കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാലെ.’ ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറച്ചു. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. കരാറില്‍ പ്രവിശ്യകൈമാറ്റം ഉള്‍പ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു.
അതേസമയം കൂടിക്കാഴ്ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉക്രെയ്‌നിലെ ചില പ്രവിശ്യകള്‍ റഷ്യക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, ചര്‍ച്ചയുടെ തീയതിയോ സ്ഥലമോ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ, റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ ഫലം കാണാതെ പോയിരുന്നു.






