ട്രംപിന്റെ അനുയായിയായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകി ടൈലര്‍ റോബിന്‍സണ്‍ ; ഉട്ടായില്‍ നിന്നുള്ള 22 കാരനെന്ന് സൂചന ; കൊലപാതകത്തിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമായിട്ടില്ല

ന്യൂയോര്‍ക്ക് : റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യാഥാസ്ഥിതിക പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിലെ പ്രതിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. സംശയിക്കപ്പെ ടുന്നയാള്‍ യൂട്ടായില്‍ നിന്നുള്ള 22 വയസ്സുകാരനാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതി ടൈലര്‍ റോബിന്‍സണ്‍ ആണെന്ന് എഫ്.ബി.ഐ അറിയിച്ചു.
ബുധനാഴ്ച ഓറെമിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍, ഒറ്റ വെടിയിലൂടെ കിര്‍ക്കിനെ കൊലപ്പെടുത്തിയ ഈ സ്‌നൈപ്പര്‍ 24 മണിക്കൂറിലധികം പോലീസിനെയും ഫെഡറല്‍ ഏജന്‍സികളെയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. 22 കാരനായ യൂട്ടാ സ്വദേശിയെ പിതാവ് തന്നെയാണ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്.
യുഎസ് പ്രസിഡന്റ് ട്രംപ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ”വളരെ ഉറപ്പിച്ചുതന്നെ ഞാന്‍ പറയുന്നു, അയാള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്… അയാള്‍ക്ക് അടുത്തറിയാവുന്ന ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്,” ട്രംപ് ഫോക്‌സ് ന്യൂസിന്റെ ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ എന്ന പരിപാടിയില്‍ പറഞ്ഞു. ”പ്രാദേശിക പോലീസും, ഗവര്‍ണറും, എഫ്.ബി.ഐയും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയാണ് 31 വയസ്സുകാരനായ കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന കിര്‍ക്ക്, ടേണിംഗ് പോയിന്റ് യുഎസ്എ എന്ന രാഷ്ട്രീയ ഗ്രൂപ്പിന്റെ സഹസ്ഥാപകനായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ഉയര്‍ന്ന ശേഷിയുള്ള ബോള്‍ട്ട്-ആക്ഷന്‍ റൈഫിള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കൊലയാളി മേല്‍ക്കൂരയില്‍ നിന്ന് ചാടി കാട്ടിലേക്ക് രക്ഷപ്പെട്ടു. വ്യാഴാഴ്ച, ഫെഡറല്‍ അന്വേഷകരും സംസ്ഥാന ഉദ്യോഗസ്ഥരും സംശയിക്ക പ്പെടുന്ന ആളുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു. യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയിലെ ഓറെമില്‍ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു കിര്‍ക്ക്. അപ്പോള്‍ യുഎസിലെ തോക്ക് സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ഒരു വെടിയുണ്ട കഴുത്തില്‍ പതിക്കുകയായിരുന്നു. ഉടന്‍തന്നെ ധാരാളം രക്തം വാര്‍ന്നു നിമിഷനേരം കൊണ്ട് ചലനമില്ലാതായി.






