NEWSWorld

ബ്രിട്ടനില്‍ ഇന്ത്യാക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി വംശീയാക്രമണം ; 20 കാരിയെ രണ്ടുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; നിന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ആക്രോശിച്ചുകൊണ്ട് ഉപദ്രവം

ലണ്ടന്‍ : ഇന്ത്യയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടു ബ്രിട്ടനില്‍ വീണ്ടും ഇന്ത്യാക്കാര്‍ക്ക് നേരെ വംശീയാക്രമണം. ബ്രിട്ടനിലെ ഓള്‍ഡ്ബറി ടൗണില്‍ 20 കാരിയായ ഒരു സിഖ് യുവതിയെ രണ്ട് ഇംഗ്‌ളീഷുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തു. ‘നിന്റെ രാജ്യത്തേക്ക് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് യുവതിയെ ലൈംഗികമായി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ഓള്‍ഡ്ബറിയിലെ ടേം റോഡിന് സമീപത്താണ് സംഭവം.

പോലീസ് ഈ സംഭവത്തെ ‘വംശീയ വിദ്വേഷം’ നിറഞ്ഞ ആക്രമണമായാണ് കണക്കാക്കുന്നത്. അക്രമികളെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമികള്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തിയെന്ന് യുവതി പോലീസിനെ അറിയിച്ചു. സിസിടിവി, ഫൊറന്‍സിക് അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് ഹെയറുള്ള, ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച ഒരാളും, ചാരനിറമുള്ള വസ്ത്രം ധരിച്ച മറ്റൊരാളും എന്നിങ്ങനെയാണ് പ്രതികളെ ബര്‍മിങ്ഹാംലൈവ് തിരിച്ചറിഞ്ഞത്.

Signature-ad

സംഭവം പ്രാദേശിക സിഖ് സമൂഹത്തെ രോഷാകുലരാക്കി, ഇത് ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്. പ്രദേശത്ത് കൂടുതല്‍ പോലീസ് പട്രോളിംഗ് നടത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ബ്രിട്ടീഷ് എംപി പ്രീത് കൗര്‍ ഗില്‍ ഈ സംഭവത്തെ അപലപിച്ചു. ഒരു മാസം മുമ്പ് വോള്‍വര്‍ഹാംപ്ടണിലെ ഒരു റെയില്‍വേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാര്‍ രണ്ട് പ്രായമായ സിഖ് പുരുഷന്മാരെ ആക്രമിച്ചിരുന്നു. അവരെ നിലത്ത് കിടത്തി ഒരാള്‍ ആവര്‍ത്തിച്ച് ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റൊരാള്‍ എത്തിയാണ് ചവിട്ടിയ ആളെ പിന്തിരിപ്പിച്ചത്.

 

Back to top button
error: