World

    • മാതൃരാജ്യത്തിനെതിരെ യുഎഇയിൽ ബംഗ്ലാദേശികളുടെ പ്രതിഷേധം: 57 പേർക്ക് കടുത്ത ശിക്ഷ വിധിച്ച് അബുദബി കോടതി

         ബംഗ്ലാദേശിൽ സംവരണ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ മാതൃരാജ്യത്തിനെതിരെ  യുഎഇയിൽ  കൂട്ടംകൂടി പ്രതിഷേധിച്ച 57 ബംഗ്ലാദേശ് പൗരന്മാർക്ക് അബുദബി ഫെഡറൽ അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. 3 ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും, ഒരാൾക്ക് 11 വർഷവും 53 പേർക്ക് 10 വർഷവും  തടവുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. സ്വന്തം സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് 3 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഒരാൾക്ക് 11 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. യുഎഇ അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം അടിയന്തിര അന്വേഷണം നടത്തി കേസ് ത്വരിതഗതിയിലാണ് വിചാരണ നടന്നതും ശിക്ഷ വിധിച്ചതും. വിചാരണയ്ക്കിടെ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അനുവാദമില്ലാതെ ഒത്തുകൂടുക, ക്രമസമാധാനം നശിപ്പിക്കുക, യുഎഇയിൽ…

      Read More »
    • തിന്നു മരിച്ചു! ഇടവേളയില്ലാതെ പത്ത് മണിക്കൂര്‍ ഭക്ഷണം കഴിച്ചു; ‘മുക്ബാങ്’ ഫുഡ് ചലഞ്ചിനിടെ വ്ളോഗര്‍ക്ക് ദാരുണാന്ത്യം

      ബീജിങ്: നിരവധി ഫുഡ് ചലഞ്ചുകളാണ് ഇന്ന് സോഷ്യല്‍മീഡിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പല വ്ളോഗര്‍മാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്ളോഗര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ഇടവേളയില്ലാതെ പത്ത് മണിക്കൂറിലേറെ ഭക്ഷണം കഴിച്ച പാന്‍ ഷിയോട്ടിങ് എന്ന വ്ളോഗറാണ് മരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ പാന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ പാനിന്റെ വയറിന് ഗുരുതര വൈകല്യവും വയറ് നിറയെ ദഹിക്കാത്ത ഭക്ഷണവും കണ്ടെത്തി. അമിതമായി ഭക്ഷണം കഴിച്ചതാണ് മരണകാരണമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഹാന്‍ക്യുങ് റിപ്പോര്‍ട്ട് ചെയ്തു. പാന്‍ നിരന്തരമായി ഇത്തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ ചെയ്യാറുണ്ടെന്നും ഇടവേളകളില്ലാതെ തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ ഭക്ഷണം കഴിക്കുമെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷണം അമിതമായി കഴിക്കുന്നത് ലൈവായി കാണിക്കുന്ന ചലഞ്ചാണ് മുക്ബാംഗ്. പാന്‍ മുക്ബാങ് ചലഞ്ച് സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിരവധി…

      Read More »
    • ‘ഗുഡ് ബൈ’ പറഞ്ഞ് ബൈഡന്‍; പകരമെത്തുന്നത് കമല?

      വാഷിങ്ടണ്‍: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുമ്പോള്‍ അത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉയിര്‍പ്പ് കൂടിയായിരുന്നു. നോക്കൂ, എല്ലാത്തിനുമുള്ള ഒരു പാലം എന്ന നിലയ്ക്കാണ് ഞാന്‍ എന്നെ കാണുന്നത്. മറ്റൊന്നുമായിട്ടല്ലെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. കമല ഹാരിസടക്കമുള്ള നേതാക്കളെ ചൂണ്ടി ഇവരാണ് രാജ്യത്തിന്റെ ഭാവിയെന്നുകൂടി ബൈഡന്‍ വ്യക്തമാക്കി. ട്രെംപിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നതായിരുന്നു പ്രധാനദൗത്യം. എന്നാല്‍, വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രെംപുമായി ഏറ്റുമുട്ടാനെത്തിയത് പഴയ ബൈഡനായിരുന്നില്ല. തുടക്കത്തില്‍ത്തന്നെ അടിപതറി. പ്രായാധിക്യവും രോഗവും തളര്‍ത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുവരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റ് ഒടുക്കം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിന്‍മാറിയിരിക്കുകയാണ് ബൈഡന്‍. ബൈഡന്റെ ആരോഗ്യം സംബന്ധിച്ച സംശയങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നു തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴത്തെ പിന്‍മാറ്റം അനിവാര്യമാക്കിയത് ബൈഡനും ട്രംപും തമ്മില്‍ അറ്റ്ലാന്റയില്‍ വെച്ചുനടന്ന സംവാദമായിരുന്നു. ജൂണ്‍ 29-നായിരുന്നു അത്. വാദപ്രതിവാദങ്ങളുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തെ ചൂടുപിടിപ്പിക്കുന്ന സംവാദവേദി ഒരര്‍ഥത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അതിനിര്‍ണായകമാണ്. പക്ഷേ, ആ പോരാട്ടത്തില്‍ ദയനീയമായിരുന്നു ബൈഡന്റെ പ്രകടനം. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള…

      Read More »
    • ഹുതികളുടെ അടിക്ക് ഇസ്രയേലിന്റെ തിരിച്ചടി; ഹുദൈദ തുറമുഖം ആക്രമിച്ചു, 3 മരണം

      ജറുസലം: ഇസ്രയേല്‍ വിമാനങ്ങള്‍ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തില്‍ ആക്രണം നടത്തി. മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടെല്‍അവീവില്‍ ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ”ഇസ്രയേലി പൗരന്‍മാരുടെ രക്തത്തിനു വില നല്‍കേണ്ടി വരുമെന്ന്”ഇസ്രയേല്‍ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു. ആക്രമണത്തിനു മുതിര്‍ന്നാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ പിന്തുണയ്ക്കുന്ന മറ്റ് ഗ്രൂപ്പുകള്‍ക്കു കൂടിയുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. 87 പേര്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റു. ”ഞങ്ങള്‍ക്കെതിരെ നീങ്ങുന്നവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും” പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. എഫ് 15 വിമാനങ്ങളാണ് ആക്രണണം നടത്തിയത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങിയെത്തിയതായി ഇസ്രയേല്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 24 മണിക്കൂറിനിടെ 37 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഹമാസും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണു റിപ്പോര്‍ട്ട്. ശനിയാഴ്ചത്തെ ബോംബാക്രമണത്തില്‍ മധ്യഗാസയില്‍ ഒട്ടേറെ വീടുകള്‍…

      Read More »
    • ഇസ്രായേലിനെ ഞെട്ടിച്ച് ഹൂതികളുടെ ഡ്രോണ്‍ ആക്രണം; തെല്‍ അവീവില്‍ ഒരാള്‍ കൊല്ലപ്പെട്ടു

      തെല്‍ അവീവ്: ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് തെല്‍ അവീവില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പത്ത് പേര്ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. യെമനില്‍ നിന്നുള്ള ഹൂതി വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ബോംബിന്റെ വിവരങ്ങളുള്‍പ്പെട ഹൂതികള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ അന്വേഷണത്തിന് നെതന്യാഹു ഉത്തരവിട്ടു. അതെസമയം ഇസ്രായേലികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെല്‍ അവീവിനു നേരെ നടത്തിയ വ്യോമാക്രമണം ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ എല്ലാ നഗരങ്ങളിലും കരുതിയിരിക്കേണ്ടി വരുമെന്നും ഗസ്സയ്ക്കു മേലുള്ള അധിനിവേശം തുടരുന്ന കാലത്തോളം ശത്രുവിനെതിരെ ആക്രമണം ശക്തമാക്കുമെന്നും ഹൂതികളുടെ പൊളിറ്റിക്കല്‍ ബ്യൂറോ വക്താവ് ഹസാം അല്‍ അസദ് പറഞ്ഞു.  

      Read More »
    • ബൈഡന്റെ ‘ഭാവി’ ഡോക്ടര്‍മാരുടെ കയ്യില്‍; മത്സരത്തില്‍ നിന്ന് പിന്മാറുമോ? തീരുമാനം കാത്ത് ഡെമോക്രാറ്റുകള്‍

      വാഷിങ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഏതെങ്കിലും രോഗം സ്ഥിരീകരിക്കുകയും ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പിന്മാറുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇതാദ്യമായാണ് വിഷയത്തില്‍ ബൈഡന്‍ പ്രതികരിക്കുന്നത്. അതേസമയം, എന്തുതരം രോഗത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് 81കാരനായ ബൈഡന്‍ വ്യക്തമാക്കിയില്ല. ബിഇടി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റാകാന്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ട്രംപിന് ഏറ്റവും മികച്ച എതിരാളി താനാണെന്നും മുന്‍പ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈഡന് സന്ധിവാതവും ഉറക്കം സംബന്ധിച്ച രോഗവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ കെവിന്‍ ഒ കെന്നര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബൈഡന്‍ ആരോഗ്യവാനാണെന്നും അന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബൈഡന് കൊവിഡ്…

      Read More »
    • ട്രംപിനെതിരായ വധശ്രമം പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റും; വാഹനത്തില്‍ സ്ഫോടക വസ്തുക്കളും

      വാഷിങ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയത്തെ നടുക്കുന്ന വെടിയുണ്ടയാണ് ഇന്നലെ ട്രംപിന് നേരെ ഉണ്ടായ വധശ്രമം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്നതാണ് ഈ ആക്രമണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഓര്‍മപ്പിശകും നാക്കുപിഴയും കാരണം ഇതിനകം സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന പ്രസിഡന്റ് ജോ ബൈഡനെ ട്രംപിനുനേരെയുള്ള ആക്രമണം കൂടുതല്‍ ദുര്‍ബലനാക്കിയേക്കും. ഈ വിഷയം പ്രചരണ വിഷയമാക്കാനാണ് ട്രംപും ശ്രമിക്കുക. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പാണ് ട്രംപിനുനേരെ വധശ്രമമുണ്ടായത്. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാനുള്ള അമേരിക്കന്‍ ജനതയുടെ അവകാശത്തിനുനേര്‍ക്കുള്ള ആക്രമണമാണ് വധശ്രമമെന്നും വിലയിരുത്തലുണ്ട്. കോടതി കേസുകളും ഇംപീച്ച്മെന്റ് നടപടികളും അതിജീവിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായി മത്സരരംഗത്തുള്ള ട്രംപിന് തന്റെ സ്ഥാനം കുടുതല്‍ കുരുത്തുറ്റതാക്കാന്‍ വധശ്രമം സഹായിച്ചേക്കും. വെടിയുണ്ട മൂളിപ്പാഞ്ഞപ്പോള്‍ നിലത്തേക്ക് കുനിഞ്ഞ ട്രംപ് സീക്രട്ട് സര്‍വിസ് ഏജന്റുമാരുടെ കവചത്തിനുള്ളില്‍ എഴുന്നേറ്റുനിന്ന് മുഷ്ടി ചുരുട്ടി അനുയായികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം റിപ്പബ്ലിക്കന്‍ അണികളെ ആവേശഭരിതരാക്കുന്നതാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ ചിത്രവും…

      Read More »
    • വെടിയേറ്റിട്ട് മണിക്കൂറുകള്‍ മാത്രം, പ്രചാരണത്തിനു തിരികെയെത്തി ട്രംപ്; വിശദമായ അന്വേഷണത്തിലേക്ക് കടന്ന് സുരക്ഷാ ഏജന്‍സികള്‍

      വാഷിങ്ടന്‍: പെനിസില്‍വേനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് വെടിയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ, പ്രചാരണ രംഗത്തേക്കു തിരികെയെത്തി മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. പ്രചാരണത്തിനായി മില്‍വോക്കിലേക്ക് ട്രംപ് എത്തിയതായി മകന്‍ എറിക് ട്രംപ് അറിയിച്ചു. ട്രംപ് ഫോഴ്‌സ് വണ്‍ (ബോയിങ് 757) എന്ന അദ്ദേഹത്തിന്റെ വിമാനം മില്‍വോക്കില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് ട്രംപ് പ്രചാരണ രംഗത്തേക്ക് എത്തിയതായി എറിക് സ്ഥിരീകരിച്ചത്. തന്റെ പ്രചാരണത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നു നേരത്തെ തന്നെ ട്രംപ് അറിയിച്ചിരുന്നു. അതേസമയം, മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. സീക്രട്ട് സര്‍വീസും എഫ്ബിഐയും. യുഎസ് പ്രസിഡന്റിന്റെയും മുന്‍ പ്രസിഡന്റുമാരുടെയും സുരക്ഷ സീക്രട്ട് സര്‍വീസിന്റെ ചുമതലയാണ്. ട്രംപ് പ്രസംഗിച്ചിരുന്ന വേദിയില്‍ നിന്ന് 140 മീറ്റര്‍ മാത്രം അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് അക്രമി നിരവധി തവണ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ…

      Read More »
    • ഇടതു സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം; ഫ്രാന്‍സില്‍ തൂക്കുസഭയ്ക്ക് സാധ്യത

      പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം. അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടി നാഷണല്‍ റാലി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്സെന്‍സ് പാര്‍ട്ടിയാണ് രണ്ടാമത്. അതേസമയം, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇതോടെ ഫ്രാന്‍സില്‍ തൂക്കുസഭക്കാണ് സാധ്യത. ഫലം പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല 66.63% വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 182 സീറ്റ് നേടി. മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളാണ് കിട്ടിയത്. നാഷണല്‍ റാലി 143 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞമാസം പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തേയാക്കുകയാണെന്ന് പ്രസിഡന്റ് മക്രോണ്‍ പ്രഖ്യാപിച്ചതിനുശേഷം ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍.പി.എഫ്. ജൂണ്‍ 30-ന് നടന്ന ആദ്യവട്ട വോട്ടെടുപ്പില്‍ 33.15 ശതമാനം വോട്ടുനേടി മരീന്‍ ലെ പെന്നിന്റെ ആര്‍.എന്‍. പാര്‍ട്ടിയായിരുന്നു ഒന്നാമത്. അതിലൂടെ ആര്‍.എന്നിന്റെ 39…

      Read More »
    • പരിഷ്‌ക്കരണവാദി, ഹിജാബ് വിരുദ്ധന്‍, ഹാര്‍ട്ട് സര്‍ജന്‍; ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മസൂദ് പെസഷ്‌കിയാന് ജയം

      ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റംഗം മസൂദ് പെസഷ്‌കിയാന് വിജയം. സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇറാന്‍ ആഭ്യന്തരമന്ത്രാലയമാണ് പെസഷ്‌കിയാനെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. പെസഷ്‌കിയാന് 16.3 മില്യണ്‍വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജലിലിക്ക് 13.5 മില്യണ്‍വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. പരിഷ്‌കരണവാദിയായ നേതാവാണ് മസൂദ്. എതിര്‍ സ്ഥാനാര്‍ത്ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമായ സയീദ് ജലീലിയെക്കാള്‍ മൂന്ന് ദശലക്ഷം വോട്ടുകള്‍ മസൂദിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കനുസരിച്ച് 53.7 ശതമാനം (16.3 മില്ല്യണ്‍) വോട്ടുകള്‍ പെസെഷ്‌കിയാന്‍ നേടി. ജലീലിക്ക് 44.3 ശതമാനം (13.5 മില്യണ്‍) വോട്ടുകള്‍ നേടി. ജൂണ്‍ 28 ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും 51 ശതമാനത്തിലേറെ വോട്ടുകള്‍ നേടാനാകാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീണ്ടത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പെസെഷ്‌കിയന്‍ അനുയായികളുടെ വിജയാഹ്ലാദ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2008 മുതല്‍ തബ്രിസില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ഹാര്‍ട്ട് സര്‍ജനായ മസൂദ് പെസഷ്‌കിയാന്‍. പരിഷ്‌കരണവാദിയായ…

      Read More »
    Back to top button
    error: