Breaking NewsLead NewsLIFELife StyleMovieSocial MediaTRENDING

പൂര്‍ണനഗ്നനായി മരത്തില്‍ കയറി നടന്‍ വിദ്യുത് ജംവാള്‍; കണ്ണുതള്ളി സോഷ്യല്‍ മീഡിയ; കളരിപ്പയറ്റിന്റെ ഭാഗമെന്ന് വിശദീകരണം

പൂര്‍ണനഗ്നനായി മരത്തില്‍ വലിഞ്ഞുകയറി നടന്‍ വിദ്യുത് ജംവാള്‍. കളരിപയറ്റ് അഭ്യാസത്തിന്‍റെ ഭാഗമായാണ് ഇങ്ങനെ ചെയ്​തതെന്നാണ് താരത്തിന്‍റെ വിശദീകരണം. വര്‍ഷത്തിലൊരിക്കല്‍ താന്‍ ഇത് അനുഷ്ഠിക്കുന്നതാണെന്നും ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നുവെന്നും വിദ്യുത് ജംവാള്‍ പറഞ്ഞു.

‘കളരിപ്പയറ്റ് പരിശീലിക്കുന്നതിന്‍റെ ഭാഗമായി, വർഷത്തിലൊരിക്കൽ ഞാൻ ‘സഹജ’ എന്ന യോഗാഭ്യാസത്തിൽ മുഴുകാറുണ്ട്. സ്വാഭാവികമായ അനായാസതയിലേക്കും സഹജവാസനകളിലേക്കും മടങ്ങുക എന്നാണ് ‘സഹജ’ എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധവും ആന്തരിക അവബോധവും വളർത്തുന്നു,’ വിദ്യുത് പറഞ്ഞു.

Signature-ad

ശാസ്ത്രീയമായി പറഞ്ഞാൽ, ഇത് നിരവധി ന്യൂറോറിസെപ്റ്ററുകളെയും പ്രൊപ്രിയോസെപ്റ്ററുകളെയും ഉത്തേജിപ്പിക്കുകയും, അതുവഴി ഇന്ദ്രിയാനുഭാവങ്ങൾ വർധിപ്പിക്കുകയും ശരീരത്തിന്റെ സന്തുലിതാവസ്ഥയും ഏകോപനവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരത്തെക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കും, മികച്ച മാനസിക ഏകാഗ്രതയിലേക്കും, അഗാധമായ അടിത്തറയുള്ള അനുഭവത്തിലേക്കും നയിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

മുന്‍പും വിചിത്രമായ അഭ്യാസങ്ങളിലൂടെ വിദ്യുത് ജംവാള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ പങ്കുവച്ച വിഡിയോക്കിടയില്‍ തന്നെ മഞ്ഞിലും കൂര്‍ത്ത കമ്പിക്ക് മുകളില്‍ കിടക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ഉരുകിയ മെഴുക് മുഖത്തേക്ക് ഒഴിക്കുന്ന വിഡിയോയും വിദ്യുത് പങ്കുവച്ചിരുന്നു. അതേസമയം വിദ്യുതിനെ പിന്തുണച്ചും വിമര്‍ശിച്ചും വിഡിയോക്ക് കമന്‍റുകള്‍ വരുന്നുണ്ട്. ഇയാള്‍ക്ക് ഭ്രാന്താണോ എന്നും നാണിമില്ലേ എന്നും ചിലര്‍ ചോദിച്ചപ്പോള്‍ വിദ്യുത് പ്രചോദനമെന്നും ഇത് അയാളുടെ വ്യക്തിസ്വാതന്ത്ര്യമെന്നും ചിലര്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: