MovieTRENDING

ആട് 3 ഫുൾ പായ്ക്കപ്പ്

ഒമ്പതുമാസം വ്യത്യസ്ഥ ഷെഡ്യൂളുകളിലായി . നൂറ്റിഇരുപത്തിഏഴ് ദിവസ്സങ്ങൾ നീണ്ടു തിന്ന മാരത്തോൺ ചിത്രീകരണത്തോടെ ആട്. 3 യുടെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് , മിഥുൻ മാനുവൽ തോമസ്സാണ്.
ഫാൻ്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെ, വലിയ മുതൽമുടക്കിലാണ് എത്തുന്നത്.
അമ്പതുകോടിയോളം രൂപയുടെ മുതൽമുടക്കാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവു വിജയ് ബാബു പറഞ്ഞു.
ആട്, ആട്. 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഷാജി പാപ്പനും സംഘവും എന്തെല്ലാം കൗതുകങ്ങളാണ് ഇക്കുറി പ്രേഷകർക്കു സമ്മാനിക്കുകയെന്ന ആകാംഷയിലാണ് ചലച്ചിത്രലോകം.
ഒരു പുതിയ കഥ പറയുന്നതിനേക്കാളും വലിയ ബുദ്ധിമുട്ടാണ് മുൻകഥാപാത്രങ്ങളെ ഏകോപിപ്പിച്ച് അവതരിപ്പിക്കുകയെ
ന്നത്.
അത് പരമാവധി രൂപപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ടന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കി.
പാലക്കാട് ജില്ലയിലെ മലമ്പുഴ, വാളയാർ , ചിറ്റൂർ, തിരുച്ചെന്തൂർ. ഇടുക്കി. തൊടുപുഴ, വാഗമൺ, ഗോപിച്ചെട്ടിപ്പാളയം തുടങ്ങിയ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്,
സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ
പ്രധാന താരങ്ങൾ.
ഇവർക്കൊപ്പം ഏതാനും വിദേശ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം – അഖിൽ ജോർജ്.
എഡിറ്റിംഗ്- ലിജോ പോൾ.
കലാസംവിധാനം – അനീസ് നാടോടി
മേക്കപ്പ് – റോണക്സ് സേവ്യർ –
കോസ്റ്റ്യും – ഡിസൈൻ-
സ്റ്റെഫി സേവ്യർ –
സ്റ്റിൽസ് – വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ – കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര ‘
പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.

.വാഴൂർ ജോസ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: