World

    • ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടു; പൊട്ടിച്ചിരിച്ച പോലീസുകാരനെതിരേ നടപടി വേണമെന്ന് ഇന്ത്യ

      ന്യൂയോര്‍ക്ക്: പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പോലീസ് ഓഫീസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണം പോലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു. 2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കണ്ടുല(23), അമിത വേഗതയിലെത്തിയ പോലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായ ജാഹ്നവി. സിയാറ്റില്‍ പോലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ”അവള്‍ മരിച്ചു” എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റില്‍ പോലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയല്‍. ഇദ്ദേഹം…

      Read More »
    • യാത്രാമധ്യേ വിമാനത്തിന്റെ ടോയ്‌ലറ്റിൽ ലൈംഗികബന്ധം; രണ്ടു പേർ അറസ്റ്റിൽ

      യാത്രാമധ്യേ ഈസി ജെറ്റ് വിമാനത്തിന്റെ ടോയ്ലറ്റില്‍ ലൈംഗിക ബന്ധം നടത്തിയ ‍ സംഭവത്തിൽ രണ്ട് യാത്രക്കാര്‍ പിടിയില്‍. ലണ്ടനിലെ ലൂട്ടനില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ക്യാബിന്‍ ക്രൂ അംഗം ടോയ്‌ലറ്റിന്റെ വാതില്‍ തുറന്നപ്പോഴായിരുന്നു രണ്ടുപേരെയും കാണാനിടയായത്. ഈ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈസി ജെറ്റ് ജീവനക്കാരുടെ പരാതിയില്‍ ഇരുവരെയും സ്പെയിനിലെ ഐബിസയിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.അതേസമയം ഇരുവരുടേയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 2004ലെ ലൈംഗിക കുറ്റകൃത്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ശൗചാലയത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്.

      Read More »
    • മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു

      അബുദാബി: മെർക്കുറി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഇതു സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം തവണ സിറിഞ്ചുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ഇറക്കുമതി ചെയ്ത മെഡിക്കൽ അല്ലെങ്കിൽ ലബോറട്ടറി ഉപകരണങ്ങൾ അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇവ പൊതു തൊഴിൽ, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാജ്യത്തെ സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും ഇത് ബാധകമാണ്. ഡിജിറ്റൽ മെഡിക്കൽ തെർമോമീറ്ററുകൾ, ഇലക്ട്രോ മെഡിക്കൽ തെർമോമീറ്ററുകൾ, നോൺ-ഇൻവേസീവ് മെക്കാനിക്കൽ മെഡിക്കൽ ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നോൺ-ഇൻവേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷർ മോണിറ്ററുകൾ എന്നിങ്ങനെ ഈ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതോ നിർമ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണം. മെഡക്കൽ ലാബ് ഉപകരണങ്ങളിൽ അംഗീകൃത മുദ്രയില്ലെങ്കിൽ ഉപയോഗിക്കരുത്. വിതരണക്കാർക്ക് വ്യവസ്ഥകൾക്കനുസൃതമായി ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താൻ ആറു മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. നിയമം 2023 സെപ്തംബർ 25 മുതൽ പ്രാബല്യത്തിൽ വരും.

      Read More »
    • വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയന്‍സ്; സംഭവം ഇസ്ലാമാബാദിൽ

      ഇസ്ലാമാബാദ്: വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയയിൽ നിന്നുള്ള സംഘം.കൈകാര്യം ചെയുന്നതിനിടയിൽ തോക്കെടുത്ത പാക്ക് പോലീസിനെ വെടിവയ്‌ക്കാനും ഇവർ വെല്ലുവിളിക്കുന്നുണ്ട്. ‘പാകിസ്താനില്‍ ഞങ്ങള്‍ 2,000 പേരുണ്ട്, നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാനാകില്ല. പറ്റുമെങ്കില്‍ വെടിവയ്‌ക്ക്’ -വീഡിയോ ദൃശ്യങ്ങങ്ങളിലെ നൈജീരിയന്‍ സ്വദേശികള്‍ പറയുന്നു. കാറില്‍ യാത്ര ചെയ്തിരുന്ന നൈജീരിയന്‍ സംഘത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവം അടിപിടിയിലേക്കും സംഘര്‍ഷത്തിലേക്കും കലാശിച്ചതെന്നാണ് സൂചന.

      Read More »
    • അമേരിക്കയും ലോകവും നടുങ്ങിയ ദിനം; 9/11 ഭീകരാക്രമണത്തിന് 22 വയസ്

      ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 22 വര്‍ഷം. 3000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ ഒരു വിമാനാപകടത്തിന്റേതായിരുന്നു. ബോസ്റ്റണില്‍ നിന്നു പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പതിനൊന്നാം നമ്പര്‍ ബോയിങ് വിമാനം രാവിലെ എട്ടേ മുക്കാലോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. അതേ കെട്ടിട സമുച്ചയത്തിന്റെ തെക്കേ ടവറിലേക്ക് 17 മിനിട്ടിനുള്ളില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം കൂടി ഇടിച്ചു കയറിയതോടെ അതൊരു ഭീകരാക്രമണമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. 9.59ന് സൗത്ത് ടവറും 29 മിനിട്ടിനു ശേഷം നോര്‍ത്ത് ടവറും തകര്‍ന്നടിഞ്ഞു. വിമാനങ്ങള്‍ ഇടിച്ചിറങ്ങിയ നിലകളില്‍ കുടുങ്ങിയ പലരും ജനാല വഴി മരണത്തിലേക്ക് എടുത്തുചാടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. അല്‍ഖ്വയിദ സംഘം ലക്ഷ്യമിട്ടത് ന്യൂയോര്‍ക്ക് നഗരത്തെ മാത്രമായിരുന്നില്ല. ആ ഹിറ്റ് ലിസ്റ്റില്‍ പെന്റഗണും വൈറ്റ് ഹൗസുമുള്‍പ്പെടും. എന്നാല്‍ വൈറ്റ് ഹൗസ് ആക്രമിക്കപ്പെടുന്നതിന് മുന്‍പ്…

      Read More »
    • 18-ാമത് ജി20 ഉച്ചകോടി സമാപിച്ചു; ക്ഷണത്തിന് ഇന്ത്യയെ നന്ദി അറിയിച്ച് ഒമാന്‍

      മസ്കറ്റ്: ജി20 ഉച്ചകോടിയിലെ ക്ഷണത്തിന് നന്ദി അറിയിച്ച് ഒമാന്‍. സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നുവെന്നും മനുഷ്യ നാഗരികതയ്ക്ക് “ഒരു ഭാവി” സ്ഥാപിക്കുന്നതിനുള്ള ജി.20 ഉച്ചകോടിയുടെ ഇന്ത്യൻ അദ്ധ്യക്ഷ സ്ഥാനത്തിന്റെ വീക്ഷണത്തോട് ഒമാൻ പൂർണമായും യോജിക്കുന്നുവെന്നും ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ പ്രതിനിധീകരിച്ച് ഒമാൻ ഇന്‍റര്‍നാഷണല്‍ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിലുള്ള ഒമാൻ സംഘമാണ് 18-ാമത് ജി.20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്. ആഗോള നിലവാരം പുലർത്തുന്ന തൊഴിൽ മേഖലകളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട്  നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെയും ഒമാൻ സ്വാഗതം ചെയ്യുന്നതായി സയ്യിദ് അസദ് പ്രഭാഷണത്തിൽ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളെയും സേവിക്കുന്നതിനുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സമർപ്പണം സുസ്ഥിര സാമ്പത്തിക വളർച്ച സാക്ഷാത്കരിക്കുന്നതിൽ പ്രധാന…

      Read More »
    • ബൈഡന്റെ വാഹനവ്യൂഹത്തിലെ സ്വകാര്യ ടാക്സി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാന്‍ പോയി; സുരക്ഷാവീഴ്ച

      ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാസന്നാഹത്തില്‍ വീഴ്ച. ബൈഡന്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്സി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനായിപ്പോയി. യു.എ.ഇ. പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഞായറാഴ്ച രാവിലെ 9.30-നായിരുന്നു ബൈഡന്റെ വാഹനവ്യൂഹം യാത്രതിരിക്കേണ്ടിയിരുന്നത്. ഇതിനായി ബൈഡന്‍ താമസിക്കുന്ന ഐ.ടി.സി. മൗര്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പായി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനാണ് ഹരിയാണ രജിസ്ട്രേഷനിലുള്ള എര്‍ടിഗ കാര്‍ പോയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടലിലാണ് യാത്രക്കാരനെ വിടേണ്ടിയിരുന്നത്. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താനായി നിരവധി സ്വകാര്യ വാഹനങ്ങള്‍ വിദേശകാര്യമന്ത്രാലയം വാടകയ്ക്ക് എടുത്തിരുന്നു. യു.എസ്. സ്വന്തം നിലയ്ക്കും 60 വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടെ കാറാണെന്ന് സൂചിപ്പിക്കുന്ന നിരവധി സ്റ്റിക്കറുകള്‍ കാറിലുണ്ടായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് ഡ്രൈവര്‍ക്ക് തന്റെ സ്ഥിരം യാത്രക്കാരനില്‍നിന്ന് കോള്‍ വരുന്നത്. 9.30-ഓടെയേ ബൈഡന്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നുള്ളൂ എന്നതിനാല്‍, അതിന്…

      Read More »
    • വിലാപഭൂമിയായി മൊറോക്കോ: ഭൂകമ്പത്തില്‍ മരണം 2000 കടന്നു

      റബാത്ത്:  ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭുകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു. 1400 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്നും ദുരന്തബാധിതര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ആറാമന്‍ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറന്‍ പൗരാണിക നഗരമായ മാരിക്കേഷില്‍നിന്ന് 72 കിലോമീറ്റര്‍ അകലെ ഹൈ അറ്റ്‌ലസ് പര്‍വതമേഖലയില്‍ 18.5 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പര്‍വത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ നാശമുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിന് തടസ്സം നേരിട്ടു. അല്‍ ഹൗസ്, ഔറസാസത്, അസിലാല്‍, ചികാവു തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമുണ്ടായി. തലസ്ഥാനമായ റബാത്ത് അടക്കമുള്ള നഗരങ്ങളില്‍ ആളുകള്‍ ഭയചകിതരായി പുറത്തിറങ്ങി. ഭൂകമ്പത്തിന്റെ പ്രകമ്പനം സ്‌പെയിനിന്റെ തെക്കന്‍ മേഖല വരെ എത്തി. മൊറോക്കോയിലെ നിരവധി പൗരാണിക സ്മാരകങ്ങളും ഭൂകമ്പത്തില്‍ നിലംപൊത്തി. മൊറോക്കോയിലെ അഗാദിറില്‍…

      Read More »
    • അയര്‍ലൻഡില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

      ലീമെറിക്ക്: അയര്‍ലൻഡില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സുജ പ്രദീപ് (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം കുടുംബസമേതം ഔട്ടിങിന് പോയ സ്ഥലത്ത് വെച്ചാണ് സുജ പ്രദീപിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌ത് എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സുജ ഇതേ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു. അയര്‍ലൻഡിലെ ആദ്യകാല മലയാളികളില്‍ ഒരാളും ലീമെറിക്കിലെ മണ്‍സറ്റര്‍ ഇന്ത്യൻ കള്‍ച്ചറല്‍ അസോസിയേഷൻ (മൈക്ക) പ്രസിഡന്റുമായ പ്രദീപ് രാം നാഥിന്റെ ഭാര്യയാണ് സുജ.വിദ്യാര്‍ഥിനികളായ നീനു, സോനു എന്നിവരാണ് മക്കള്‍.

      Read More »
    • 50വയസ്സിനു താഴെ പ്രായക്കാരിൽ കാൻസർ നിരക്ക് 80 ശതമാനം വർദ്ധിച്ചതായി പഠനം

      ആ​ഗോളതലത്തിൽ 50 വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80 ശതമാനം കൂടിയെന്ന് പഠനം. 30 വർഷത്തിന് ഇടയിലാണ് ഈ വൻകുതിപ്പുണ്ടായത് എന്നും പഠനം പറയുന്നു. സ്കോട്ലന്റിലെ എഡിൻബർ​ഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2019-ലെ കണക്കുകൾ പ്രകാരം അമ്പതിനു താഴെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുപ്പതുവർഷത്തിനിടെ 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായെന്ന് പഠനം വ്യക്തമാക്കുന്നു. ബി.എം.ജെ ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 204 രാജ്യങ്ങളിൽ നിന്നായി 29ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇതിൽ സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്ന് ​ഗവേഷകർ കണ്ടെത്തി. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ കൂടുന്നതായും പഠനത്തിൽ പറയുന്നു. 1990-നും 2019നും ഇടയിൽ ക്രമാനു​ഗതമായ വർധനവാണ് ഈ അർബുദനിരക്കുകളിൽ രേഖപ്പെടുത്തിയത്. അതേസമയം നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക…

      Read More »
    Back to top button
    error: