യാത്രാമധ്യേ ഈസി ജെറ്റ് വിമാനത്തിന്റെ ടോയ്ലറ്റില്
ലൈംഗിക ബന്ധം നടത്തിയ സംഭവത്തിൽ രണ്ട് യാത്രക്കാര്‍ പിടിയില്‍. ലണ്ടനിലെ ലൂട്ടനില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ക്യാബിന് ക്രൂ അംഗം ടോയ്ലറ്റിന്റെ വാതില്‍ തുറന്നപ്പോഴായിരുന്നു രണ്ടുപേരെയും കാണാനിടയായത്. ഈ ദൃശ്യങ്ങള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈസി ജെറ്റ് ജീവനക്കാരുടെ പരാതിയില്‍ ഇരുവരെയും സ്പെയിനിലെ ഐബിസയിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.അതേസമയം ഇരുവരുടേയും പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
2004ലെ ലൈംഗിക കുറ്റകൃത്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ശൗചാലയത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണ്.