NEWSWorld

വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയന്‍സ്; സംഭവം ഇസ്ലാമാബാദിൽ

ഇസ്ലാമാബാദ്: വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയയിൽ നിന്നുള്ള സംഘം.കൈകാര്യം ചെയുന്നതിനിടയിൽ തോക്കെടുത്ത പാക്ക് പോലീസിനെ വെടിവയ്‌ക്കാനും ഇവർ വെല്ലുവിളിക്കുന്നുണ്ട്.

‘പാകിസ്താനില്‍ ഞങ്ങള്‍ 2,000 പേരുണ്ട്, നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാനാകില്ല. പറ്റുമെങ്കില്‍ വെടിവയ്‌ക്ക്’ -വീഡിയോ ദൃശ്യങ്ങങ്ങളിലെ നൈജീരിയന്‍ സ്വദേശികള്‍ പറയുന്നു.

കാറില്‍ യാത്ര ചെയ്തിരുന്ന നൈജീരിയന്‍ സംഘത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവം അടിപിടിയിലേക്കും സംഘര്‍ഷത്തിലേക്കും കലാശിച്ചതെന്നാണ് സൂചന.

Back to top button
error: