Breaking NewsKeralaLead NewsLIFELife StyleNEWSNewsthen Special

കുഞ്ഞാറ്റാ… അമ്മയ്ക്കു നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടം; അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമിക്കണം; ദൈവത്തിനു നന്ദി: വൈകാരിക കുറിപ്പുമായി അതിജീവിത

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായതിനു പിന്നാലെ അതിവൈകാരികമായ രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട് അതിജീവിത. രാഹുലിനെതിരെ പീഡനാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയാണ് ദൈവത്തിന് നന്ദി പറഞ്ഞ് പോസ്റ്റിട്ടത്. ഒപ്പം നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ചും അവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കട്ടേയെന്ന പ്രാര്‍ത്ഥനയോടെയുമാണ് കുറിപ്പ്.

‘പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകൾക്കും, വിധിയെഴുത്തുകൾക്കും, വഞ്ചനകൾക്കും നടുവിലും, സ്വയം വിലമതിക്കാനുള്ള ധൈര്യം തന്നതിന് നന്ദി. ഇരുട്ടില്‍ ചെയ്ത തെറ്റുകളും ലോകം കേള്‍ക്കാതെ പോയ നിലവിളികളും അലറിക്കരച്ചിലും അങ്ങ് കേട്ടു, ഞങ്ങളുടെ ശരീരം മുറിവേറ്റ് വേദനിച്ചപ്പോള്‍ ഞങ്ങളെ ചേര്‍ത്തുപിടിച്ചു, ചോരക്കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും ബലമായി പറിച്ചെടുത്തു, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളുടെ മാലാഖക്കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും, തെറ്റായ ഒരാളെ വിശ്വസിച്ചതിനും ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനാകാന്‍ യോഗ്യതയില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിനും കുഞ്ഞുമക്കള്‍ ഞങ്ങളോട് ക്ഷമിക്കട്ടേ…’–യുവതി എഴുതുന്നു.

Signature-ad

‘ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നിത്യശാന്തി ലഭിക്കട്ടേ, ക്രൂരതകളില്‍ നിന്നും ഭീതിയില്‍ നിന്നും മോചിതരായി, ഞങ്ങളെ സംരക്ഷിക്കാന്‍ പറ്റാത്ത ഈ ലോകത്തില്‍ നിന്നും മോചിതരായി, ഞങ്ങളുടെ കുഞ്ഞുമക്കളേ, ഈ കണ്ണീര്‍ സ്വര്‍ഗത്തില്‍ എത്തുന്നുവെങ്കില്‍ അത് നിങ്ങളോടിത് പറയും, നിന്റെ അമ്മ നിന്നെ മറന്നിട്ടില്ല, നിന്റെ ജീവിതം വിലയുള്ളതായിരുന്നു, നിന്റെ ആത്മാവ് വിലയുള്ളതാണ്, നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ, അമ്മമാർ നിങ്ങളെ ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും, കുഞ്ഞാറ്റാ…അമ്മയ്ക്ക് നിന്നെ ചന്ദ്രനോളവും അതിനപ്പുറവും ഇഷ്ടമാണ്’. ഇന്നലെ അര്‍ധരാത്രിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് സംഘം പാലക്കാട്ടെ ഹോട്ടലില്‍വച്ച് അറസ്റ്റ് ചെയ്തത്. ഒരാഴ്ച നീണ്ട നിരീക്ഷണത്തിനും രഹസ്യനീക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പൊലീസിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: