World
-
‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ ‘പാശ്ചാത്യം’ ; ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ അസാധാരണ നിരോധനം
പ്യൊംഗ്യോങ്: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായിട്ടാണ് സാധാരണഗതിയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെ കണക്കാക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹം വിചിത്ര നിയമവും കൊണ്ടുവന്ന് അമ്പരപ്പിക്കാറുണ്ട്. ഇതിലെ ഏറ്റവും പുതിയ വിശേഷം ചില മധുരമൂറുന്ന വാക്കുകള്‍ അദ്ദേഹം നിരോധിച്ചു എന്നതാണ്. ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ രാജ്യത്ത് വിചിത്രമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രശസ്തനാണ്. ഹെയര്‍സ്‌റ്റൈല്‍, വാഹനങ്ങള്‍ കൈവശം വെക്കുന്നതിലെ നിയന്ത്രണം, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി നിരവധി അസാധാരണ നിയമങ്ങള്‍ക്ക് ഈ രാജ്യം വിധേയമാണ്. ഇത്തവണ കിം ജോങ് ഉന്‍ തന്റെ ജനങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ക്കാണ് നിരോധനമേര്‍ പ്പെടുത്തിയത്. ഈ വാക്കുകള്‍ പാശ്ചാത്യമാണെന്നതാണ് നിരോധനത്തിന് കാരണം. ഇനി ഈ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉത്തര കൊറിയക്കാര്‍ എന്ത് ചെയ്യും? ഈ വാക്കുകള്‍ക്ക് പകരം കിം ജോങ് ഉന്‍ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചു. ‘ഹാമ്പര്‍ഗര്‍’ എന്നതിന് ‘ദഹിന്‍-ഗോഗി ഗ്യോപ്പാങ്’ എന്നും ‘ഐസ്‌ക്രീം’ എന്നതിന്…
Read More » -
കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് കൊലപാതകത്തെക്കുറിച്ച് എഴുതിയ പുസ്തകം ; അമേരിക്കയിലെ ചാര്‍ളി കിക്കിന്റെ കൊലപാതകത്തില്‍ ; ദൃശ്യം 2 സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു പുതിയ സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. ഇത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ‘ചാര്‍ളി കിര്‍ക്കിന്റെ വെടിവെപ്പ്: യൂട്ടാ വാലി യൂണിവേഴ്‌സിറ്റി ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം’ എന്ന പേരിലുള്ള ഈ പുസ്തകം ആമസോണില്‍ 6 ഡോളറിന് ലഭ്യമാണ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതി സെപ്റ്റംബര്‍ 9 ആണെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു. ഒരു എക്‌സ് ഉപയോക്താവ് താന്‍ വാങ്ങിയ പുസ്തകത്തിന്റെ…
Read More » -
മോദിക്ക് മിശിഹായുടെ സമ്മാനം; 75-ാം ജന്മദിനത്തില്‍ ലോകകപ്പില്‍ ധരിച്ച ജേഴ്‌സി ഒപ്പിട്ടയച്ച് മെസ്സി
ന്യൂ ഡല്‍ഹി: 75-ാം ജന്മദിനം അടുത്തുവരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ സമ്മാനം. 2022ല്‍ കപ്പുയര്‍ത്തുമ്പോള്‍ ധരിച്ച, തന്റെ ഒപ്പോടു കൂടിയ ജേഴ്‌സിയാണ് മെസ്സി മോദിക്ക് സമ്മാനമായി അയച്ചുനല്‍കിയത്. സെപ്റ്റംബര്‍ 17നാണ് മോദിയുടെ പിറന്നാള്‍. ഡിസംബറില്‍ ഇന്ത്യന്‍ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് മെസ്സി ഇന്ത്യയില്‍ ഉണ്ടാകുക. കൊല്‍ക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതേസമയം, മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്ബോള്‍ ടീം കേരളത്തില്‍ നവംബറിലാണ് എത്തുക. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലായിരിക്കും അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
Read More » -
‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്
ദോഹ/ ജറുസലേം: ഹമാസ് നേതാക്കള്‍ എവിടെയുണ്ടെങ്കിലും അവിടെയെല്ലാം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറബ്- ഇസ്ലാമിക് രാജ്യങ്ങള്‍ ഖത്തറിനു പിന്തുണയര്‍പ്പിച്ചു നടത്തിയ സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ നിലപാടു കടുപ്പിച്ചത്. ഹമാസ് തീവ്രവാദികള്‍ 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയതിനുശേഷം മറ്റൊരു രാജ്യത്തു നടത്തുന്ന നിര്‍ണായക ഓപ്പറേഷനുകളിലൊന്നായിട്ടാണ് ഖത്തര്‍ ആക്രമണത്തെ വിലയിരുത്തുന്നത്. അറബ്- മുസ്ലിം നേതാക്കള്‍ ഖത്തറിനു പിന്തുണയുമായി വരുമ്പോള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പിന്തുണ നല്‍കുകയാണുണ്ടായത്. ഖത്തര്‍ ആക്രമണം പാടില്ലാത്ത ഒന്നായിരുന്നു എന്നു പറയുക മാത്രമാണുണ്ടായത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നതു ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ്. അമേരിക്ക നയതന്ത്രപരമായി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതു സംഭവിക്കില്ലെന്ന് അറിഞ്ഞിട്ടും അത്തരമൊരു സാധ്യതയുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും നാം കണ്ടുവയ്‌ക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ‘ക്രൂരന്‍മാരായ തീവ്രവാദികള്‍’ എന്നാണു റൂബിയോ ഹമാസിനെ വിശേഷിപ്പിച്ചത്. ഹമാസിനെ ഇല്ലാതാക്കണമെന്നും ആയുധമണിഞ്ഞ ഹമാസ് ആണ്…
Read More » -
പഞ്ചാബി വിദ്യാര്‍ത്ഥി വിസയില്‍ റഷ്യയിലേക്ക് പോയി ; മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുമ്പോള്‍ റഷ്യന്‍ സൈന്യം പിടികൂടി ; ഉക്രയിന്‍ യുദ്ധമുഖത്തേക്ക് അയച്ച ആറുപേരെ കാണാതായി
ചണ്ഡീഗഡ് : പഞ്ചാബില്‍ നിന്നും വിദ്യാര്‍ത്ഥിവിസയില്‍ മോസ്‌ക്കോയിലേക്ക് പോയ ഇന്ത്യാക്കാരനെ റഷ്യന്‍ സൈന്യം പിടികൂടി യുദ്ധമുഖത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള 25 വയസ്സുകാരന്‍ ബൂട്ടാ സിംഗാണ് കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥി വിസയില്‍ മോസ്‌കോയിലേക്ക് പോയതും റഷ്യന്‍ സൈന്യം പിടികൂടുകയും ചെയ്തത്. 2024 ഒക്ടോബര്‍ 24-നാണ് ബൂട്ടാ സിംഗ് ഡല്‍ഹിയിലെ ഒരു ഏജന്റ് വഴി 3.5 ലക്ഷം രൂപ നല്‍കി റഷ്യയിലേക്ക് പോയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോസ്‌കോയില്‍ ഒരു തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ ഈ വര്‍ഷം ഓഗസ്റ്റ് 18-ന് റഷ്യന്‍ സേന പിടികൂടുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍, ബൂട്ടാ സിംഗ് തന്നെ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള മറ്റു 14-ഓളം പേര്‍ക്കൊപ്പം പരിശീലന മില്ലാതെ നിര്‍ബന്ധിതമായി സൈനിക ക്യാമ്പുകളിലേക്ക് കൊണ്ടുപോ വുകയാ ണെന്ന് വെളിപ്പെടുത്തി. ഇവരില്‍ അഞ്ചോ ആറോ പേരെ മുന്‍നിരയിലേക്ക് അയച്ച ശേഷം കാണാതായെന്നും അദ്ദേഹം അവകാശപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ബൂട്ടാ സിംഗ്…
Read More » -
പാകിസ്താന്‍ ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്‌റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്‌റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന്‍ ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത്…
Read More » -
പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി 44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…
Read More » -
യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍
ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു. September 11 humanitarian efforts: Close to 280 humanitarian aid trucks entered Gaza through the Kerem Shalom and Zikim crossings. Over 350 trucks were collected and distributed by the UN and international organizations. The contents of hundreds of trucks are still… pic.twitter.com/ybRzYN6ie5 — COGAT (@cogatonline) September 12, 2025 എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു…
Read More »

