ഗസ്സ: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്ബിലാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്.
അതേസമയം തന്റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്മായില്‍ ഹനിയ്യ മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞു. ഈദ് ദിനത്തില്‍ വടക്കൻ ഗസ്സയിലെ കാമ്ബില്‍ ബന്ധുക്കളെ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം