രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലിയെ മറികടന്നു; കാര്യവട്ടത്ത് പിറന്നത് പുതിയ റെക്കോഡ്

രാജ്യാന്തര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമായി സ്മൃതി മന്ഥന. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മല്‍സരത്തിലാണ് സ്മൃതിയുടെ നേട്ടം. റെക്കോര്‍ഡ് നേട്ടത്തോടെ മിതാലി രാജിനെ മറികടന്ന സ്മൃതി അതിവേഗം രാജ്യാന്തര മല്‍സരങ്ങളില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരവുമായി. 281 ഇന്നിങ്സുകളില്‍ നിന്നാണ് സ്മൃതിയുടെ നേട്ടം.
കാര്യവട്ടത്ത് നടക്കുന്ന നാലാം ട്വന്റി20യില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. 16 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. തുടക്കം മുതല്‍ തകര്‍ത്തടിച്ച ഷഫാലിയും സ്മൃതിയും അതിവേഗതം സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. 30 പന്തുകളില്‍ നിന്നാണ് ഷഫാലി അര്‍ധ സെഞ്ചറി തികച്ചത്. പാര്‍ട്നര്‍ഷിപ് 162 റണ്‍സില്‍ നില്‍ക്കെ നിമാഷയ്ക്ക് ക്യാച്ച് നല്കി ഷഫാലി (79) മടങ്ങി. പിന്നാലെ 80 റണ്‍സെടുത്ത് സ്മൃതിയും. ക്യാപ്റ്റന്‍ ഹര്മന് പ്രീതും റിച്ച ഘോഷുമാണ് ക്രീസില്‍ ജയത്തോടെ പരമ്പര തൂത്തുവാരുകയാണ് ഇന്ത്യന്‍ ലക്ഷ്യം.






