അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് നരേഷ്, മകൻ ബ്രമണ്‍ എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്.
അമേരിക്കയിലെ പോർട്ലാൻഡിലാണ് അപകടമുണ്ടായത്. കഴിഞ്ഞ 10 വർഷമായി അമേരിക്കയില്‍ താമസിക്കുകയാണ് ഗീതാഞ്ജലിയും കുടുംബവും. ഗീതാഞ്ജലിയുടെ ജന്മദിനത്തില് കുടുംബസമേതം ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയാണ് ദുരന്തത്തില്‍ അവസാനിച്ചത്. സൗത്ത് മെറിഡിയൻ റോഡിലൂടെ പോകുന്നതിനിടെ സിഗ്നല്‍ അവഗണിച്ച് വാഹനം മുന്നോട്ട് എടുത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ഗീതാഞ്ജലി ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗീതാഞ്ജലിയും ഭർത്താവും സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്.
അതേസമയം അമേരിക്കയില്‍ നടന്ന മറ്റൊരു സംഭവത്തിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ട് കുഞ്ഞ് മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള കുടുംബമാണ് ഫ്ലോറിഡയില്‍ അപകടത്തില്‍പ്പെട്ടത്.
ഇവരുടെ ഒരു വയസ്സുകാരനായ മകനാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാർ ഹൈവേയില്‍ നിന്ന് തെന്നി മരത്തിലിടിക്കുകയായിരുന്നു.
സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ബൊമ്മിഡി അനുഷ- കൊമ്മാറെഡ്ഡി സുശീല്‍ ദമ്ബതികളുടെ കാറാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ തെന്നിമാറുകയായിരുന്നു. ദമ്ബതികളുടെ രണ്ടു മക്കളും കാറിലുണ്ടായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഫ്ളോറിഡയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.