World
-
അമേരിക്കൻ വ്യോമയാന കമ്പനികളുടെ ബോയിങ് ജെറ്റുകൾ വാങ്ങരുത്- വിമാനക്കമ്പനികളോട് ചൈന
ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നതായി റിപ്പോർട്ടുകൾ. അമേരിക്കൻ വ്യോമയാന കമ്പനിയായ ബോയിങ്ങിൽ നിന്ന് ജെറ്റുകൾ വാങ്ങുന്നതു നിർത്താൻ രാജ്യത്തെ വിമാനക്കമ്പനികളോട് ചൈന ആവശ്യപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ തീരുമാനം. യുഎസ് കമ്പനികളിൽനിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികൾ നിർത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട്. ചെെനയുടെ പുതിയ തീരുമാനം യുഎസിന് തിരിച്ചടിയാകാനാണു സാധ്യത. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145% തീരുവയാണ് യുഎസ് പ്രഖ്യാപിച്ചത്. പിന്നാലെ യുഎസ് ഉൽപന്നങ്ങൾക്ക് 125% നികുതി ചൈനയും ചുമത്തിയിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മൂർച്ഛിച്ചിരിക്കുകയാണ്. അതേസമയം തീരുവ വർധന മൂലമുണ്ടായ ചെലവുകൾ നികത്താൻ ബോയിങ് വിമാനങ്ങൾ വാടകയ്ക്ക് എടുത്ത് ആഭ്യന്തര വിമാനക്കമ്പനികൾക്ക് സഹായം നൽകാൻ ചൈനീസ് സർക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ താരിഫുകൾ പ്രകാരം യുഎസ് നിർമിത വിമാനങ്ങളുടെയും പാർട്ട്‌സുകളുടെയും വില ഇരട്ടിയോളം…
Read More » -
സൗദിയിലെ മസ്സാജ് സെന്ററുകളിൽ അനാശാസ്യം വ്യാപകം, വിദേശികളായ ഒട്ടേറെ യുവതികൾ കുടുങ്ങി
റിയാദിൽ വേശ്യാവൃത്തി നടത്തിയ 5 സ്ത്രീകളെ, കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വകുപ്പുമായി ഏകോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ഒരു ഹോട്ടലിൽ വെച്ചാണ് വിദേശികളായ ഈ യുവതികളെ അറസ്റ്റ് ചെയ്തത്. നിയമ നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം പൂർത്തിയാക്കാൻ അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൗദി അറേബ്യയിലെ റിയാദും ജിദ്ദയും ഉൾപ്പെടെയുള്ള വൻ നഗരങ്ങളിലെ മസാജ് കേന്ദ്രങ്ങളിലും അനാശാസ്യ പ്രവർത്തനങ്ങൾ വ്യാപകമായിരിക്കുന്നു. വിദേശികളായ സ്ത്രീകളാണ് പൊലീസ് വലയിൽ കുടുങ്ങുന്നത്. കഴിഞ്ഞ മാസവും സമാനമായ ഒരു സംഭവത്തിൽ 8 വിദേശ യുവതികളെ അറസ്റ്റ് ചെയ്തിരുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ ജിദ്ദയിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 5 പേരെയും ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസുരക്ഷാ വിഭാഗത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വാർത്തയിൽ, അറസ്റ്റിലായവർ ഏത് രാജ്യക്കാർ എന്ന് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിൽ പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ…
Read More » -
കളിക്കിടെ 7 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ ഇനത്തിൽപ്പെട്ട പിറ്റ്ബുൾ വളർത്തുനായ കടിച്ചുകീറിക്കൊന്നു
ഒഹിയോ: പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുടെ കലിയിൽ 7 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിലാണ് സംഭവം. വീട്ടുകാർ ഓമനിച്ച് വളർത്തിയിരുന്ന പിറ്റ്ബുൾ നായയാണ് ഏഴ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കടിച്ചുകീറി കൊന്നത്. എന്നാൽ നടന്നത് എന്താണെന്ന് വ്യക്തമല്ലെന്ന വീട്ടുകാരുടെ മൊഴിയിൽ സംഭവത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് ഫ്രാങ്ക്ലിൻ കൌണ്ടി മൃഗസംരക്ഷണ വകുപ്പ്. ഏപ്രിൽ 9നു നടന്ന സംഭവം മാക്കെൻസി കോപ്ലെ എന്ന യുവതിയാണ്സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചത്. ഏപ്രിൽ 9നായിരുന്നു കുഞ്ഞിനെ വളർത്തുനായ ആക്രമിച്ചത്. മാക്കെൻസിയുടെ ഏഴ് മാസം പ്രായമുള്ള എലിസ ടേർണർ എന്ന പെൺകുഞ്ഞാണ് വളർത്തുനായയുടെ ആക്രമണത്തിൽ മരിച്ചത്. ഇരുവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നാണ് മാക്കെൻസി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം കളിക്കുന്ന നായയുടെ ചിത്രമടക്കമാണ് യുവതിയുടെ കുറിപ്പ്. എല്ലാ ദിവസവും കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ തന്നെയാണ് ഇത്തരമൊരു ക്രൂരത ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താൻ തകർന്ന അവസ്ഥയിലാണെന്നുമാണ് യുവതി കുറിക്കുന്നത്. മൂന്ന് പിറ്റ്ബുൾ നായകളാണ് ഈ വീട്ടുകാർക്കുള്ളത്.…
Read More » -
ആത്മാർത്ഥത കൂടി പോയി : ഇന്‍റർവ്യൂവിന് നേരത്തെയെത്തിയ ആൾക്ക് ജോലി നിരസിച്ച് സ്ഥാപന ഉടമ
അറ്റ്ലാന്‍റ: അഭിമുഖത്തിന് വളരെ നേരത്തെ എത്തിയതിനെ തുടർന്ന് ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ട സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. ജോലിക്കായി ഇൻറർവ്യൂ നടത്തിയ സ്ഥാപനത്തിന്‍റെ ഉടമ തന്നെയാണ് നിശ്ചയിച്ചിരുന്ന സമയത്തിനും 25 മിനിറ്റ് നേരത്തെ വന്നതിന് ഒരു ഉദ്യോഗാർത്ഥിയെ താൻ നിരസിച്ചതായി ലിങ്ക്ഡ്ഇനിൽ കുറിപ്പ് എഴുതിയത്. ഈ കുറിപ്പ് വളരെ വേഗത്തിൽ ചർച്ചയായെന്ന് മാത്രമല്ല സ്ഥാപന ഉടമയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ രൂക്ഷ വിമർശനം ഉയരുന്നതിന് ഇടയാക്കുകയും ചെയ്തു. അറ്റ്ലാന്‍റ ആസ്ഥാനമായുള്ള ഒരു ക്ലീനിംഗ് സർവീസിന്‍റെ ഉടമയായ മാത്യു പ്രെവെറ്റ് ആണ് ലിങ്ക്ഡ്ഇനിൽ ഇക്കാര്യം പങ്കുവെച്ചത്. ഓഫീസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഒരു ഉദ്യോഗാർത്ഥി ഷെഡ്യൂൾ ചെയ്ത സമയത്തിന് 25 മിനിറ്റ് മുമ്പ് എത്തിയതാണ് അയാളെ തെരഞ്ഞെടുക്കാതിരിക്കാനുള്ള തീരുമാനത്തിൽ പ്രധാന ഘടകമായി മാറിയത് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. പോസ്റ്റ് വളരെ വേഗത്തിൽ ചർച്ചയായതോടെ തന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം കൂടുതൽ വ്യക്തമാക്കി. പൊതുവേ ഒരു സ്ഥലത്ത് അല്പം നേരത്തെ എത്തുന്നത് നല്ലതാണെങ്കിലും…
Read More » -
നൊബേൽ ജേതാവ് മാരിയോ വർഗാസ് യോസ അന്തരിച്ചു; ബ്രസീലിൻ്റെയും പെറുവിൻ്റെയും രാഷ്ട്രീയ ഭൂപടം ആവിഷ് കരിച്ച എഴുത്തുകാരൻ; മലയാളിക്കും സുപരിചിതൻ: മർക്കേസുമായുള്ള ഭിന്നത സാഹിത്യ ലോകത്തും ചർച്ചയായി; വിട ചൊല്ലുന്നത് ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായൻ
നൊബേല്‍ സമ്മാനം ലഭിച്ച വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ മരിയോ വർഗാസ് യോസ (89) അന്തരിച്ചു. മക്കളാണ് അദ്ദേഹത്തിന്‍റെ മരണ വിവരം പുറത്ത് വിട്ടത്. പെറുവിയന്‍ തലസ്ഥാനമായ ലിമയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൂത്തമകന്‍ അല്‍വാരോയാണ് എക്സിലൂടെ വിവരം പുറത്ത് വിട്ടത്. ഒരു വേള പെറുവിന്‍റെ പ്രസിഡന്‍റ് ആകാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നു. 2010 ലാണ് മരിയോ വർഗാസ് യോസയ്ക്ക് സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം ലഭിക്കുന്നത്. ആന്‍റ് ജൂലിയ ആന്‍റ് ദി സ്ക്രിപ്റ്റ് റൈറ്റർ, ഡെത്ത് ഇന്‍ ദിആന്‍ഡീസ്, ദി വാര്‍ ഓഫ് ദി എന്‍ഡ് ഓഫ് ദി വോൾഡ്, ദി ഗ്രീന്‍ ഹൌസ്, ദ ടൈം ഓഫ് ദ ഹീറോ, കോണ്‍വർസേഷന്‍ ഇന്‍ കത്തീഡ്രൽ, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്‍റെതായി പുറത്തിറങ്ങിയിട്ടുണ്ട്. ലോകപ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്കേസുമായുള്ള അദ്ദേഹത്തിന്‍റെ ഭിന്നത സാഹിത്യ ലോകത്ത് വലിയ ചര്‍ച്ചകൾക്ക് തന്നെ തുടക്കമിട്ടിരിന്നു. ലാറ്റിനമേരിക്കയായിരുന്നു യോസയുടെയും എഴുത്ത് ഭൂമി. പ്രത്യേകിച്ചും പെറുവിന്‍റെയും…
Read More » -
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കു നേരെ റഷ്യൻ മിസൈൽ ആക്രമണം, നീക്കം മനഃപൂർവം
കീവ്: യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെവെയർഹൗസിനു നേരെ റഷ്യൻ മിസൈൽ ആക്രമണം. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം. ‘‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.’’ – ഇന്ത്യയിലെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു. റഷ്യൻ ആക്രമണത്തിൽ കീവിലെ ഒരു പ്രധാന ഫാർമയുടെ വെയർഹൗസ് നശിപ്പിച്ചതായി യുക്രെയ്നിലെ യുകെ അംബാസഡർ മാർട്ടിൻ ഹാരിസും പറഞ്ഞു. റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈൽ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ സ്ഥാപനങ്ങൾക്ക് നേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ഇന്ത്യൻ വ്യവസായി രാജീവ്…
Read More » -
യുഎസ് തിരുവ വർദ്ധവ് എങ്ങനെയെന്നറിഞ്ഞിട്ട് ശമ്പള വർദ്ധനവ് പരഗണിക്കാമെന്ന് ടെക് കമ്പനികൾ
അമേരിക്കയുടെ തീരുവ ഉയർത്തൽ ഏതുവിധത്തിലെന്ന് അറിഞ്ഞ ശേഷം ശമ്പള വർധന അടക്കമുള്ളവ പരിഗണിക്കാമെന്നു തീരുമാനവുമായി ടെക് കമ്പനികൾ. അതുവരെ ശമ്പള വർധന തത്കാലം മാറ്റിവച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2025 ഏപ്രിലിൽ നൽകേണ്ടിയിരുന്ന വാർഷിക ശമ്പള വർധനയാണ് മാറ്റിവച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും, അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ബിസിനസ് പരിതസ്ഥിതി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചു. മാത്രമല്ല 2025 മാർച്ച് പാദത്തിൽ ടിസിഎസ് 5.3% വാർഷിക വളർച്ചയോടെ 64,479 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയെങ്കിലും കമ്പനിയുടെ മൊത്തം ലാഭം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 2% കുറഞ്ഞിട്ടുണ്ട്. വാർഷിക ശമ്പള വർദ്ധനവ് മാറ്റിവച്ചെങ്കിലും ടിസിഎസ് ത്രൈമാസ വേരിയബിൾ പേ ഔട്ടുകൾ തടസമില്ലാതെ നൽകും. 70% ജീവനക്കാർക്ക് പൂർണ്ണ വേരിയബിൾ പേ നാലാം പാദത്തിൽ നൽകും. ബാക്കിയുള്ളവർക്ക് ബിസിനസ് പ്രകടനവുമായി ബന്ധപ്പെട്ട പേ ഔട്ടുകൾ ലഭിക്കും. കൂടാതെ…
Read More » -
അദ്ദേഹം കാത്തിരിക്കുന്നു, ഷി വിളിക്കുന്നില്ല..! ‘എന്നെ വിളിക്കൂ’ എന്നു വളച്ചുകെട്ടി പറഞ്ഞിട്ടും അനക്കമില്ല; ഷി ജിന്‍പിംഗ് ചര്‍ച്ചയ്ക്കു വരാത്തതില്‍ ട്രംപ് അസ്വസ്ഥന്‍; ചൈനയെ മുട്ടില്‍ നിര്‍ത്തുമെന്ന് വെല്ലുവിളിച്ചിട്ട് അമേരിക്ക നികുതികള്‍ ഒന്നൊന്നായി ഒഴിവാക്കുന്നു; ‘ക്ഷണിക്കാതെ വരില്ല, നികുതി കൂട്ടിക്കോളൂ’ എന്നു ചൈനയും
വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍നിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കിയിട്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്് ഫോണില്‍ വിളിക്കാത്തതില്‍ അസ്വസ്ഥനായി ഡോണള്‍ഡ് ട്രംപ്! ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ വിപണിയിലെ കമ്പ്യൂട്ടറുകളുടേയും സ്മാര്‍ട്ട് ഫേണുകളുടേയും വില കൂട്ടുമെന്നും അത് ടെക് കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ട്രംപിന്റെ ഈ തീരുമാനം ആപ്പിള്‍, സാംസങ് പോലുള്ള ടെക് ഭീമന്മാര്‍ക്ക് വലിയ ഗുണം ചെയ്യും. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത് ചൈനയിലാണ്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് 145% താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇവയുടെ വില കുതിച്ചുയരുമെന്ന് യു.എസ് ടെക് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. താരിഫ് ഏര്‍പ്പെടുത്തി ലോകത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ ചൈനയെ മുട്ടുകുത്തിക്കാമെന്നായിരുന്നു കരുതിയതെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുമായി സംഭാഷണത്തിനു തയാറെന്ന…
Read More »

