Breaking NewsNEWSWorld

യുഎസ് തിരുവ വർദ്ധവ് എങ്ങനെയെന്നറിഞ്ഞിട്ട് ശമ്പള വർദ്ധനവ് പര​ഗണിക്കാമെന്ന് ടെക് കമ്പനികൾ

അമേരിക്കയുടെ തീരുവ ഉയർത്തൽ ഏതുവിധത്തിലെന്ന് അറിഞ്ഞ ശേഷം ശമ്പള വർധന അടക്കമുള്ളവ പരി​ഗണിക്കാമെന്നു തീരുമാനവുമായി ടെക് കമ്പനികൾ. അതുവരെ ശമ്പള വർധന തത്കാലം മാറ്റിവച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2025 ഏപ്രിലിൽ നൽകേണ്ടിയിരുന്ന വാർഷിക ശമ്പള വർധനയാണ് മാറ്റിവച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും, അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ബിസിനസ് പരിതസ്ഥിതി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.

മാത്രമല്ല 2025 മാർച്ച് പാദത്തിൽ ടിസിഎസ് 5.3% വാർഷിക വളർച്ചയോടെ 64,479 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയെങ്കിലും കമ്പനിയുടെ മൊത്തം ലാഭം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 2% കുറഞ്ഞിട്ടുണ്ട്. വാർഷിക ശമ്പള വർദ്ധനവ് മാറ്റിവച്ചെങ്കിലും ടിസിഎസ് ത്രൈമാസ വേരിയബിൾ പേ ഔട്ടുകൾ തടസമില്ലാതെ നൽകും. 70% ജീവനക്കാർക്ക് പൂർണ്ണ വേരിയബിൾ പേ നാലാം പാദത്തിൽ നൽകും. ബാക്കിയുള്ളവർക്ക് ബിസിനസ് പ്രകടനവുമായി ബന്ധപ്പെട്ട പേ ഔട്ടുകൾ ലഭിക്കും.

Signature-ad

കൂടാതെ ടിസിഎസ് നാലാം പാദത്തിൽ 625 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. 2025-ൽ കമ്പനി 42,000 ഫ്രഷേഴ്‌സിനെ നിയമിച്ചു, 2026-ൽ ഇതിന് സമാനമോ അല്പം കൂടുതലോ ആയ നിയമനം പദ്ധതിയിടുന്നുണ്ട്. ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തന്ത്രപരമായ മുൻഗണനയായി തുടരുന്നു, എങ്കിലും ഭാവി നിയമനങ്ങൾ ബിസിനസ് സാഹചര്യങ്ങളെയും നൈപുണ്യ ആവശ്യകതകളെയും ആശ്രയിച്ചിരിക്കും. 2025 ഡിസംബർ പാദത്തിൽ ടിസിഎസ് 5,370 ജീവനക്കാരെ കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: