അങ്ങനൊരു ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇപ്പോഴില്ല! മുംബൈ ആക്രമണ സൂത്രധാരന് അമേരിക്ക പുതിയ ഐഡന്റിറ്റി നല്‍കി? പേരുമാറ്റി, സ്വകാര്യ വിവരങ്ങളും നശിപ്പിച്ചു; റാണ ചെറുമീനെന്നും ഹെഡ്‌ലിയുമായി 231 തവണ സംസാരിച്ചെന്ന് മുന്‍ ഉദ്യോഗസ്ഥന്‍; അമേരിക്കയുടെയും ഐഎസ്എയുടെയും ഡബിള്‍ ഏജന്റ്; ഇന്ത്യക്കു മുന്നില്‍ ഇനി വഴികളില്ല

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ വ്യാഴാഴ്ച ഇന്ത്യയിലെത്തിക്കുമെങ്കില്‍ ആക്രമണത്തിന്റെ ‘തല’യായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടു നല്‍കാതെ അമേരിക്ക. ഇന്ത്യയുടെ നിരന്തരമായ ആവശ്യങ്ങള്‍ അവഗണിച്ചാണ് ഹെഡ്‌ലിയെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെയും പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെയും ഡബിള്‍ ഏജന്റായാണു ഇയാള്‍ പ്രവര്‍ത്തിച്ചതെന്നു കേന്ദ്രസര്‍ക്കാരിലെ മുന്‍ ഹോം സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു.
2009ല്‍ എഫ്ബിഐ ഹെഡ്‌ലിയെ പിടികൂടിയെങ്കിലും ഒരു കേസിന്റെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കുകയാണുണ്ടായത്. ഇയാള്‍ക്ക് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പുതിയ ഐഡന്റിറ്റി നല്‍കിയെന്നും ഔദ്യോഗിക റെക്കോഡുകളെല്ലാം തേച്ചുമാച്ചെന്നും പറയുന്നു. ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ട് എന്നതിനും വ്യക്തതയില്ല.

അക്രമം നടക്കുന്ന സമയത്ത് റാണ ഹെഡ്‌ലിലെ 231 തവണ വിളിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ച് റാണയും ഹെഡ്‌ലിയും മറ്റു സംഘാംഗങ്ങളും ചേര്‍ന്ന് ഇന്ത്യയിലെ ലക്ഷ്യ സ്ഥാനങ്ങള്‍ നിര്‍ണയിച്ചു. നാഷണല്‍ ഡിഫന്‍സ് കോളജ്, ഇന്ത്യ ഗേറ്റ്, ജൂത സെന്ററുകള്‍ എന്നിവയും ഇവരുടെ ആക്രമണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. റാണ, ഹെഡ്‌ലി, ഹാഫിസ് സയീദ്, സാക്കിയൂര്‍ റഹ്‌മാന്‍ ലഖ്‌വി, സാജിദ് മിര്‍, മേജര്‍ ഇഖ്ബാല്‍ എന്നിവരാണു പദ്ധതിയിട്ടത്.
ഹാര്‍ഡ്‌ലിയെ ഇന്ത്യയിലേക്കു വരുന്നത് റാണയുടെ ചിക്കാഗോ ആസ്ഥാനമായ ഇമിഗ്രേഷന്‍ കമ്പനിയാണ്. അമേരിക്കയില്‍ ഇവരുടെ കൂടിക്കാഴ്ചയില്‍ ഹെഡ്‌ലിയും റാണയും ഭാവി പദ്ധതികളെക്കുറിച്ചു ഗൗരവമായി ചര്‍ച്ച ചെയ്തു. റാണയ്ക്കു മേയര്‍ ഇഖ്ബാലുമായി ബന്ധമുണ്ടാക്കി കൊടുത്തതും ഹെഡ്‌ലിയാണ്.
ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് സൂചനയുണ്ടായിരുന്നെന്നും റാണയുടെ സ്‌കൂള്‍ സഹപാഠിയും ഭീകരവാദിയുമായ ഹെഡ്‌ലിലെ സ്വതന്ത്ര വിഹാരത്തിന് അനുവദിക്കുകയുമാണെന്ന് പിള്ള പറഞ്ഞു. മുംബൈ ആക്രമണത്തിനു ശേഷവും ഹെഡ്‌ലി ഇന്ത്യയിലെത്തി. ഭീകരവാദവുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ അറസ്റ്റ ചെയ്യാമായിരുന്നെന്നും അമേരിക്ക വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനുശേഷം ഇന്ത്യ സര്‍ന്ദര്‍ശിച്ച ഹെഡ്‌ലി യുഎസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പാകിസ്താനിലേക്കു പോയി. യുഎസ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നതുകൊണ്ടാണ് ഇന്ത്യ സംശയിക്കാതിരുന്നത്. അമേരിക്ക അദ്ദേഹത്തിന്റെ പാക് ഐഡന്റിറ്റി മറച്ചുവച്ചു. പിന്നീട് ഇന്ത്യയിലെത്തിയപ്പോഴെല്ലാം നിരീക്ഷണത്തിലാക്കാനെങ്കിലും കഴിയുമായിരുന്നെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
ഇയാളെ ഇന്ത്യക്കു കൈമാറണമെന്ന നിരന്തര ആവശ്യം അമേരിക്ക തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ കൈമാറാന്‍ ഉള്ള എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറിയെങ്കിലൂം കാര്യമായ ഗുണമുണ്ടായില്ല. അന്‍മോള്‍ ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവരും പട്ടികയിലുണ്ട്. സഎന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതക ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരനാണ് അന്‍മോള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസ വാല കൊലക്കേസിലെ മുഖ്യപ്രതിയാണ് ഗോള്‍ഡി ബ്രാര്‍. പാക്ക് വംശജനായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി 2008 നവംബര്‍ 26നു മുംബൈയില്‍ 166 പേരുടെ മരണത്തില്‍ കലാശിച്ച കൂട്ടക്കൊലയില്‍ നിര്‍ണായക പങ്കാളിയാണ്. 2013ല്‍ യുഎസ് ഫെഡറല്‍ കോടതി 35 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു.