World

    • ഗാര്‍ഹിക പീഡനം; മദ്യപിച്ച് മര്‍ദനം: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് നാലുവര്‍ഷത്തെ തടവു വിധിച്ച് കോടതി; ചുമത്തിയത് 19 കുറ്റങ്ങള്‍; ഒരുവര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞത് ഭാഗ്യമായി!

      മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് മിന്നും താരമായും പിന്നീട് കമന്റേറ്ററായും ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍താരം മൈക്കല്‍ സ്ലേറ്ററിന് നാലു വര്‍ഷത്തെ തടവുശിക്ഷ. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ താരത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഓസ്‌ട്രേലിയന്‍ കോടതിയിലെ ജസ്റ്റിസ് ഗ്ലെന്‍ ക്യാഷ് ശിക്ഷ വിധിച്ചത്. അന്‍പത്തഞ്ചുകാരനായ സ്ലേറ്റര്‍, 2021ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് 2024ല്‍ വീണ്ടും അറസ്റ്റിലായത്. 1993 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ച താരമാണ് സ്ലേറ്റര്‍. 74 ടെസ്റ്റുകളില്‍നിന്ന് 14 സെഞ്ചറികള്‍ ഉള്‍പ്പെടെ 5312 റണ്‍സ് നേടി. 2004ല്‍ സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച സ്ലേറ്റര്‍ പിന്നീട് പേരുകേട്ട ടെലിവിഷന്‍ അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമായിരുന്നു. അതേസമയം, ഇതുവരെ ഒരു വര്‍ഷത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സ്ലേറ്റര്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ലേറ്റര്‍ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയാണ് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ…

      Read More »
    • ലോകത്തെ ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ നെടുനായകന്‍ ഇനിയാര്? സാധ്യതയായി ഏഴുപേര്‍; 15 ദിവസം കഴിഞ്ഞാല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ യോഗം ചേര്‍ന്നേക്കും; പാപ്പയുടെ നിത്യതയിലേക്കുള്ള പാതയിലെ ചടങ്ങുകള്‍ ഇങ്ങനെ

      വത്തിക്കാന്‍: പാവങ്ങളുടെ നല്ലിടയന്റെ വിയോഗ ദുഖവാര്‍ത്തയുടെ ഞെട്ടലിലാണു ലോകം. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിനുശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോള്‍ ലോകം ആഹ്‌ളാദിച്ചിരുന്നു. എന്നാല്‍, പ്രാര്‍ഥനകളെ വിഫലമാക്കി നിത്യതയില്‍ അദ്ദേഹം അലിഞ്ഞു. 2013ല്‍ കത്തോലിക്ക സഭയെ മനുഷ്യത്വത്തിലേക്കും പരിചരണത്തിലേക്കും പരിഷ്‌കാരത്തിലേക്കും നയിക്കാന്‍ പാപ്പയ്ക്കു കഴിഞ്ഞു. ഈ വിടവ് ഇനി എക്കാലവും നിലനില്‍ക്കുമെന്നും വ്യക്തം. ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ പരമാധികാരി ആരായിരിക്കുമെന്ന ചര്‍ച്ചയും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും 1.4 ബില്യണ്‍ വിശ്വാസികള്‍ ക്രൈസ്തവരായി ഉണ്ടെന്നാണു കണക്കുകള്‍. എഴുപത്തേഴു വയസുള്ള കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ ആയിരിക്കും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക. കര്‍ദിനാമാരായ ലൂയിസ് അന്റോണിയോ ടാഗിള്‍ (ഫിലിപ്പൈന്‍സ്), പിയട്രോ പരോളിന്‍ (ഇറ്റലി), പീറ്റര്‍ എര്‍ദോ (ഹംഗറി), റെയ്മണ്ട് ലിയോ ബുര്‍ക്കെ (യുഎസ്എ), മാറ്റേയോ സുപ്പി (ഇറ്റലി), വില്യം ജാക്കോബസ് എയ്ജ്ക് (നെതര്‍ലാന്‍ഡ്‌സ്), മാരിയോ ഗ്രെച്ച് (മാള്‍ട്ട) എന്നിവരില്‍ ആരെങ്കിലും ഒരാളെ തെരഞ്ഞെടുക്കുമെന്നാണു കരുതുന്നത്. ചടങ്ങുകള്‍ ഇങ്ങനെ…. സാധാരണഗതിയില്‍ പോപ്പ് മരണമടഞ്ഞാല്‍ ആറ് ദിവസങ്ങള്‍ കഴിഞ്ഞാകും അവരുടെ ശവസംസ്‌കാരം…

      Read More »
    • ബാറില്‍ ബൗണ്‍സറായി തുടങ്ങി അസീസിയിലെ ഫ്രാന്‍സിസിന്റെ പേര് അന്വര്‍ഥമാക്കിയ വലിയ ഇടയന്‍; ബിഷപ്പായിരിക്കെ ആഡംബര വസതി ഒഴിഞ്ഞു; സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ വക്താവ്; വിട, പ്രിയപ്പെട്ട പാപ്പ

      വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടര്‍ന്നാണ്, അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്. കത്തോലിക്കാ സഭയുടെ 266ാമത്തെ മാര്‍പാപ്പയും ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാര്‍പാപ്പയുമാണ് അദ്ദേഹം. ഈശോസഭയില്‍ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള ആദ്യത്തെ മാര്‍പാപ്പയുമായിരുന്നു. 731741 കാലഘട്ടത്തിലെ, സിറിയയില്‍ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാര്‍പാപ്പയും അദ്ദേഹമാണ്. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 1936 ഡിസംബര്‍ 17ല്‍ അര്‍ജന്റീനയില്‍ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മാരിയോ ബര്‍ഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അഞ്ചു മക്കളില്‍ ഒരാളാണ് ജോര്‍ജ് മാരിയോ. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോര്‍ജ് മാരിയോ…

      Read More »
    • എല്ലാം തകരാന്‍ രണ്ടു സെക്കന്‍ഡ്! ആണവായുധമില്ലാത്ത ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ചൈന; ഒരു സ്‌ഫോടനത്തില്‍നിന്ന് തുടരെത്തുടരെ സ്‌ഫോടനം; അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ്?

      ബീജിംഗ്: വ്യാപാര യുദ്ധത്തില്‍ യുഎസും ചൈനയും നേര്‍ക്കുനേര്‍ നില്‍കെ ആണവായുധമല്ലാത്ത ഹൈഡ്രജന്‍ ബോംബ് (നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബ്) പരീക്ഷിച്ച് ചൈന. ചൈന സ്റ്റേറ്റ് ഷിപ്പ്ബില്‍ഡിങ് കോര്‍പ്പറേഷന് കീഴിലെ ശാസ്ത്രജ്ഞരാണ് രണ്ട് കിലോ ഭാരമുള്ള ബോംബ് നിര്‍മിച്ചത്. ദക്ഷിണ ചൈന കടലില്‍ ആധിപത്യം ശ്രമിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്കും തായ്വാനുള്ള അമേരിക്കയുടെ പ്രതിരോധ പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലുമാണ് നടപടി. സാധാരണ ആണവ ബോംബുകളില്‍ നിന്ന് വ്യത്യസ്തമായി മഗ്‌നീഷ്യം ഹൈഡ്രൈഡ് ആണ് പുതിയ ബോംബില്‍ ഉപയോഗിക്കുന്നത്. ഖരാവസ്ഥയിലുള്ള മഗ്‌നീഷ്യം ഹൈഡ്രൈഡിന് കൂടുതല്‍ ഹൈഡ്രജന്‍ സംഭരിക്കാന്‍ കഴിയുമെന്നതാണ് ഗുണം. ബോംബ് ഡിറ്റണേറ്റ് ചെയ്ത് കഴിഞ്ഞാല്‍ മഗ്‌നീഷ്യം ഹൈഡ്രൈഡ് വളരെ പെട്ടെന്ന് വിഘടിക്കും. പുറത്തുവരുന്ന ഹൈഡ്രജന്‍ ഗ്യാസിന് 1,000 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള അഗ്‌നിഗോളമുണ്ടാക്കാന്‍ സാധിക്കും. ഇവ നടക്കാന്‍ രണ്ട് സെക്കന്‍ഡ് മതിയെന്നതാണ് ബോംബിന്റെ പ്രത്യേകത. ടിഎന്‍ടി സ്‌ഫോടനത്തേക്കാള്‍ 15 മടങ്ങ് ശേഷിയുള്ളതാണ് ഈ സ്‌ഫോടനങ്ങള്‍. നോണ്‍ ന്യൂക്ലിയര്‍ ഹൈഡ്രജന്‍ ബോംബുകളുടെ സ്‌ഫോടന ഫലമായുണ്ടാകുന്ന താപത്തിന് അലുമിനിയത്തെ…

      Read More »
    • ട്രംപ് നിലപാടു കടുപ്പിച്ചതിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; ഈസ്റ്റര്‍ ദിവസം ആക്രമണമില്ല; കൗശലമെന്ന് യുക്രൈന്‍; ആക്രമണത്തിന് എത്തുന്ന ഡ്രോണുകള്‍ തെളിവ്; തടവുകാരെ കൈമാറാന്‍ ധാരണയായി

      മോസ്‌കോ: നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലും കടുകിട വഴങ്ങാതെ മുന്നോട്ടു പോകുന്ന റഷ്യക്കും യുക്രൈനുമെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടു കടുപ്പിച്ചതിനു പിന്നാലെ ഒരു ദിവസത്തേക്കു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഈസ്റ്ററിനോട് അനുബന്ധിച്ചു ഞായാറാഴ്ച അര്‍ധരാത്രിവരെയാണ് വെടിനിര്‍ത്തല്‍. യുക്രെയ്‌നും വെടിനിര്‍ത്തലിന് സന്നദ്ധമാകുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ പുട്ടിന്റേത് വെറും കൗശലമാണെന്നും ആകാശത്ത് ആക്രമണത്തിനെത്തുന്ന ഡ്രോണുകള്‍ ഇതിന് തെളിവാണെന്നും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പ്രതികരിച്ചു. മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലെന്നും യുക്രെയ്ന്‍ തങ്ങളുടെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യന്‍ സൈനികമേധാവി വലേറി ഗെരസിമോവിനോട് പുട്ടിന്‍ പറഞ്ഞെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുക്രെയിന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ ലംഘനമോ പ്രകോപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാനും സൈന്യം മടിക്കില്ലെന്നും പുട്ടിന്‍ പറഞ്ഞു. അതിനിടെ യുദ്ധത്തിനിടെ തടവിലാക്കപ്പെട്ടവരെ പരസ്പരം കൈമാറുന്നതിന് റഷ്യയും യുക്രെയ്‌നും ധാരണായി. ഇന്നലെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍, യുക്രെയ്ന്‍ പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്…

      Read More »
    • ബസ് കാത്തുനില്‍ക്കുന്നതിനിടെ വെടിവയ്പ്; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

      ഒട്ടാവ: ബസ് കാത്തുനില്‍ക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി കാനഡയില്‍ കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഹര്‍സിമ്രത് രണ്‍ധാവ (22) ആണ് കൊല്ലപ്പെട്ടത്. ഒന്റേറിയോയിലെ ഹാമില്‍ട്ടണിലാണ് സംഭവം. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഹര്‍സിമ്രത്തിനു വെടിയേല്‍ക്കുകയായിരുന്നു. മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയാണ്. പൊലീസ് എത്തിയപ്പോള്‍, നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് ഹര്‍സിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു കറുത്ത കാറിലെ യാത്രക്കാരന്‍ വെളുത്ത കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഈ വെടിയുണ്ടയാണ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിച്ചത്. വെടിവയ്പ്പിനു തൊട്ടുപിന്നാലെ വാഹനങ്ങള്‍ സ്ഥലം വിട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍സിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നല്‍കും. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു.

      Read More »
    • യെമനിലെ പ്രധാന തുറമുഖം തകര്‍ത്ത് അമേരിക്ക; അനധികൃതമായി എണ്ണക്കടത്തിനുള്ള കേന്ദ്രം അടഞ്ഞു; ഇറാനും ഹൂതികള്‍ക്കു രഹസ്യ പിന്തുണ നല്‍കുന്നവര്‍ക്കും ഉള്ള മുന്നറിയിപ്പുമെന്ന് യുഎസ്; 20 പേര്‍ കൊല്ലപ്പെട്ടു

      യെമനിലെ റാസ് ഇസ തുറമുഖത്തിന് നേരെ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. 50 പേര്‍ക്ക് പരുക്കേറ്റെന്ന് ഹൂതി വിമതര്‍ പ്രസ്താവനയില്‍ അറിയിച്ചു. തുറമുഖത്ത് ജോലി ചെയ്തിരുന്ന സാധാരണക്കാരായ ജനങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും ഹൂതികള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാര്‍ച്ച് 15ന് ശേഷം യെമനില്‍ യുഎസ് നടത്തുന്ന ഏറ്റവും വലിയ ആക്രമണം ആണിത്. തുറമുഖത്തിന് നേരെ കനത്ത വ്യോമാക്രമണം നടത്തിയെന്നും ഹൂതികളുടെ സാമ്പത്തിക അധികാര കേന്ദ്രം തകര്‍ത്തുവെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. ആക്രമണം നടത്തിയെന്ന് വിശദമാക്കുന്ന പ്രസ്താവനയും സെന്‍ട്രല്‍ കമാന്‍ഡ് സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. അനധികൃതമായി എണ്ണ വിറ്റാണ് ഹൂതികള്‍ യുഎസിനെ ആക്രമിക്കാനുള്ള പണം കണ്ടെത്തുന്നതെന്നും ഈ ഇന്ധനമത്രയും എത്തുന്നത് റാസ് ഇസയിലാണെന്നും യുഎസ് പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി റാസ് ഇസ അടക്കി വാണ ഹൂതികളുടെ ആധിപത്യത്തിന് അറുതി വരുത്തിയെന്നും തുറമുഖം സൈന്യം തകര്‍ത്തുവെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. യെമനിലെ ജനങ്ങളെ ഉപദ്രവിക്കുകയെന്ന ഉദ്ദേശം യുഎസിനില്ലെന്നും ഹൂതികള്‍ സ്വന്തം…

      Read More »
    • ഇന്ന് ദുഃഖവെള്ളി: യേശുവിൻ്റെ കുരിശുമരണം ഓർമിപ്പിക്കുന്ന ‘ഗുഡ് ഫ്രൈഡേ’യുടെ പിന്നിലെ അറിയാക്കഥകള്‍

          കാല്‍വരിക്കുന്നില്‍ കുരിശില്‍ ജീവന്‍ ബലിയര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുന്ന ദുഃഖവെള്ളി മറ്റു പേരുകളിലും അറിയപ്പെടുന്നു. യേശുവിനെ ക്രൂശിലേറ്റിയ ദിവസം പലർക്കും ദുഃഖ വെള്ളിയാണെങ്കില്‍ ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡേ (Good Friday /നല്ല വെള്ളി) ആണ്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. God’s Friday (ദൈവത്തിന്റെ ദിനം) എന്ന പേരില്‍ നിന്നാണത്രേ ഗുഡ് ഫ്രൈഡേ ആയി മാറിയത്. ഹോളിഫ്രൈഡേ, ഗ്രേറ്റ്ഫ്രൈഡേ, ഈസ്റ്റര്‍ഫ്രൈഡേ എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്നത് ‘ഗുഡ് ഫ്രൈഡേ’യാണ്. അതേസമയം, ജര്‍മ്മനിയില്‍ Sorrowful Friday (ദുഃഖവെള്ളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. ചില രാജ്യങ്ങൾ ദുഃഖ വെള്ളിയായി ആചരിക്കാന്‍ കാരണം യേശുവിന്റെ പീഢാസഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. ഗുഡ് ഫ്രൈഡേ ആയാലും ദുഃഖ വെള്ളിയായാലും കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസമായി കണക്കാക്കുന്നു. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം…

      Read More »
    • ഹിന്ദുക്കളും മുസ്ലിംകളും വ്യത്യസ്തര്‍; ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണം; രാജ്യം എങ്ങനെ രൂപീകരിച്ചെന്നു കുട്ടികളെ പഠിപ്പിക്കണം: കടുത്ത മതവാദം ഉയര്‍ത്തി പാകിസ്താന്‍ സൈനിക മേധാവി; ജനാധിപത്യ മേലങ്കി അഴിഞ്ഞു വീണെന്ന് ഇന്ത്യ

      ഇസ്ലാമാബാദ്: തീവ്രവാദികളുടെ അമ്മത്തൊട്ടിലെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞാണ് പാകിസ്താന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ നിരവധി നേതാക്കളെ കൊന്നുതള്ളിയ പാകിസ്തന്‍, ഇതുവരെ പുറമേ പ്രഖ്യാപിച്ചിരുന്ന നിലപാടുകളില്‍നിന്നു പിന്നോട്ടു പോകുന്നെന്ന ആശങ്കയുമായി ലോക രാജ്യങ്ങള്‍. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസീം മുനീറിന്റെ വാക്കുകളാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ജനാധിപത്യം വലിച്ചെറിയണമെന്നും ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണമെന്നും ഹിന്ദുക്കളില്‍നിന്നു നാം വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ രൂപീകരണത്തിലേക്കു നയിച്ച ദ്വിരാജ്യ വാദം മുന്നോട്ടുവച്ച സൈനിക മേധാവി, മറ്റൊരു അഫ്ഗാനിസ്ഥാനും സിറിയയ്ക്കും വിത്തുപാകുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സൈന്യത്തിന്റെ ആദ്യകാലംമുതലുള്ള സൈനിക ഗാനം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ കുട്ടികളോട് ഇസ്ലാമും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കണേെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിസ്ഥാനം അതാണെന്നും ജനറല്‍ ആവശ്യപ്പെട്ടത്. 1947ല്‍ ഇരുരാഷ്ട്രങ്ങളും രൂപീകരിച്ചതിന്റെ മാനദണ്ഡങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. മുസ്ലിംകള്‍ക്കായി രാജ്യം വേണമെന്ന ആവശ്യത്തിന്റെ പുറത്താണു പാകിസ്താന്‍ രൂപീകരിക്കപ്പെട്ടതിനെ ഓര്‍മപ്പെടുത്തുകയായിരുന്നു അദ്ദേഹം. ‘ജീവിതത്തിന്റെ എല്ലാ അര്‍ഥത്തിലും നാം ഹിന്ദുക്കളില്‍നിന്നു വ്യത്യസ്തരാണെന്നു…

      Read More »
    • പൗരത്വ നിയമങ്ങൾ കർശനമാക്കും: അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമകൾക്കും പങ്കാളികൾക്കും പുതിയ വെല്ലുവിളികൾ

           വാഷിങ്ടണ്‍: ഒരു യുഎസ് പൗരനെയോ ഗ്രീന്‍ കാര്‍ഡ് ഉടമയെയോ വിവാഹം കഴിക്കുന്നത് യുഎസിൽ എത്താനുള്ള എളുപ്പവഴിയായിരുന്നു മുമ്പ്. എന്നാൽ ട്രംപ് ഭരണകൂടം രണ്ടാമത് അധികാരത്തിലേറിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഗ്രീന്‍ കാര്‍ഡ് ഉടമകളും അവരുടെ ജീവിത പങ്കാളികളും നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ജീവിതപങ്കാളി ഇന്ത്യയിലാണെങ്കില്‍ യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. വിവാഹശേഷം അവർ യുഎസിലാണെങ്കില്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. ഈ സാഹചര്യത്തില്‍ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിലെ ഉദ്യോഗസ്ഥരാണ് അഭിമുഖം നടത്തുന്നത്. ആവശ്യമായ എല്ലാ രേഖകളും കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു. ഇമിഗ്രേഷന്‍ അഭിഭാഷകന്‍ അശ്വിന്‍ ശര്‍മ്മയുടെ അഭിപ്രായത്തില്‍, ഉദ്യോഗസ്ഥര്‍ കൂടുതല്‍ കർശനമായും ആഴത്തിലും പരിശോധന നടത്തുന്നുണ്ട്. ബൈഡൻ്റെ ഭരണകാലത്തേക്കാൾ സൂക്ഷമമായി അവരുടെ വിവേചനാധികാരം ഉപയോഗിക്കുന്നു. വിവാഹങ്ങൾ പരിശോധിക്കാൻ അവർ കൂടുതൽ സമയം ചെലവഴിക്കുന്നു. കഴിഞ്ഞകാല ചരിത്രത്തെ അടിസ്ഥാനമാക്കി ഈ രീതി ഒരു സ്ഥിരം രീതിയായി മാറാനും ഉടൻ തന്നെ ഒരു ഔപചാരിക നയത്തിൽ ഉൾപ്പെടുത്താനും…

      Read More »
    Back to top button
    error: