
റിയാദിൽ വേശ്യാവൃത്തി നടത്തിയ 5 സ്ത്രീകളെ, കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വകുപ്പുമായി ഏകോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ഒരു ഹോട്ടലിൽ വെച്ചാണ് വിദേശികളായ ഈ യുവതികളെ അറസ്റ്റ് ചെയ്തത്.
നിയമ നടപടികൾ സ്വീകരിച്ച ശേഷം അന്വേഷണം പൂർത്തിയാക്കാൻ അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൗദി അറേബ്യയിലെ റിയാദും ജിദ്ദയും ഉൾപ്പെടെയുള്ള വൻ നഗരങ്ങളിലെ മസാജ് കേന്ദ്രങ്ങളിലും അനാശാസ്യ പ്രവർത്തനങ്ങൾ വ്യാപകമായിരിക്കുന്നു. വിദേശികളായ സ്ത്രീകളാണ് പൊലീസ് വലയിൽ കുടുങ്ങുന്നത്. കഴിഞ്ഞ മാസവും സമാനമായ ഒരു സംഭവത്തിൽ 8 വിദേശ യുവതികളെ അറസ്റ്റ് ചെയ്തിരുന്നു.

സമാനമായ മറ്റൊരു സംഭവത്തിൽ ജിദ്ദയിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയ 5 പേരെയും ജിദ്ദ പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുസുരക്ഷാ വിഭാഗത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വാർത്തയിൽ, അറസ്റ്റിലായവർ ഏത് രാജ്യക്കാർ എന്ന് വെളിപ്പെടുത്തിയിട്ടില്ല.
അറസ്റ്റ് ചെയ്യപ്പെട്ടവർ ഒരു റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിൽ പൊതുസദാചാരത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
നിയമലംഘനം നടത്തിയ മസാജ് കേന്ദ്രത്തിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജിദ്ദ മുനിസിപ്പാലിറ്റി പിഴ ചുമത്തിയതായും പൊലീസ് അറിയിച്ചു.