Kerala
-
കേരളം നടുങ്ങിയ ആക്രമണം; ആക്രമിക്കപ്പെട്ടത് തൃശൂര്‍-എറണാകുളം യാത്രക്കിടെ; ആക്രമണം നടന്നത് 2017 ഫെബ്രുവരി 17ന്
തൃശൂര്‍: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം 2017 ഫെബ്രുവരി 17-നാണുണ്ടായത്. ഷൂട്ടിങ് ആവശ്യത്തിന് തൃശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. രാത്രി വളരെ വൈകിയും ദിലീപിനെയും നാദിര്‍ഷായേയും ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതും നടന്‍ സിദ്ദിഖ് കാര്യങ്ങള്‍ അന്വേഷിച്ചെത്തിയതുമൊക്കെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് കേസിലുണ്ടായിരുന്നത്. രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിനുശേഷമാണ് വിധി വന്നത്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍,…
Read More » -
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍; ദിലീപ് കുറ്റക്കാരനെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്ന് കോടതി; ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; ബാക്കിയുള്ളവരെ വെറുതെ വിട്ടു; വിധി പ്രഖ്യാപിച്ചത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളില്‍ ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസില്‍ പള്‍സര്‍ സുനിയടക്കം ആദ്യത്തെ ആറു പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ചുമത്തിയ കൂട്ടബലാത്സംഗം, ഗൂഢാലോചന എന്നിവയടക്കമുള്ള കുറ്റങ്ങള്‍ കോടതി ശരിവെച്ചിട്ടുണ്ട്. ആറുപേരുടെ ജാമ്യം റദ്ദാക്കുകയും ഇവരെ ജയിലിലേക്ക് അയക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അന്തിമവിധി വന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധിപറഞ്ഞത്. രാവിലെ 11ന് തന്നെ ജഡ്ജി വിധി പ്രസ്താവനടപടികള്‍ തുടങ്ങി. പത്തുപ്രതികളും കോടതിയിലെത്തിയിട്ടുണ്ടോ എന്ന് കോടതി ആദ്യമേ പേരുവിളിച്ച് പരിശോധിച്ചു. ദിലീപടക്കമുള്ള പ്രതികളെ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഓരോ പ്രതിയേയും പേരെടുത്തു വിളിച്ചു. തുടര്‍ന്ന് പെട്ടന്ന് തന്നെ വിധി പ്രസ്താവവും വന്നു.
Read More » -
എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ നടിയുടെ അഭിഭാഷക; തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും അഡ്വ.ടി.ബി.മിനി
കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമണ കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നുംം തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും അഡ്വ.ടി.ബി.മിനി പറഞ്ഞു. ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇന്ന് രാവിലെ 11നാണ് വിധി. സമൂഹ മന:സാക്ഷിയെ നടുക്കിയ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി എന്‍.എസ്.സുനില്‍ എന്ന പള്‍സര്‍ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപും ആണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. വിധി പറയുമ്പോള്‍ പ്രതികളും കോടതിയില്‍ ഹാജാരാകും.…
Read More » -
ദിലീപിന്റെ വിധിയെന്താകുമെന്നറിയാന്‍ ആകാംക്ഷയോടെ ആരാധകര്‍; നടിയെ ആക്രമിച്ച കേസിന്റെ വിധി ഏതാനും മണിക്കൂറുകള്‍ക്കകം; ദിലീപ് കേസിലെ എട്ടാം പ്രതി; വിധി പ്രഖ്യാപിക്കുക രാവിലെ 11ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി
കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രമാദമായ കേസിന്റെ വിധി പ്രഖ്യാപനം ഇന്ന്. നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നുരാവിലെ 11ന് വിധി പറയും. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപാണ്. എന്താണ് വിധിയെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദിലീപിന്റെ ആരാധകരും മലയാള സിനിമ ലോകവും. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം പത്തു പ്രതികള്‍ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നതടക്കമുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്ന നടന്‍ ദിലീപിന്റെ കാര്യത്തിലടക്കം കോടതി എന്ത് നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്. ആറുവര്‍ഷം നീണ്ട…
Read More » -
ഫെമിനിച്ചി ഫാത്തിമമാര്‍ ഉണ്ടായിക്കൊണ്ടിരിക്കും; അവര്‍ പറയട്ടെ പറയുന്നത് കേള്‍ക്കാം; അവര്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യങ്ങളാണ്; പുതിയ ശബ്്ദങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞിവെക്കരുതെന്ന് കേരളജനത
കോഴിക്കോട് : ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. സ്വതന്ത്ര സുന്ദര ഭാരതത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വില കല്‍പ്പിക്കുക എന്നത് ഒരു മര്യാദ കൂടിയാണ്. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ മടികൂടാതെ തുറന്നു പറഞ്ഞ ചില കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ വാളെടുക്കുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചുകൊണ്ട് കൂടെ നില്‍ക്കുകയാണ് കേരളം ചെയ്യേണ്ടത് എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ മറുഭാഗത്ത് ഹാലിളകിയ ഒരു കൂട്ടം സൈബര്‍ യുദ്ധവുമായി രംഗത്ത്. സൈബര്‍ ആക്രമണം ശരിയല്ലെന്നും ഇതൊരു കുട്ടി പറഞ്ഞ കാര്യമാണെന്നും അതത്ര കാര്യമാക്കേണ്ട എന്നും മുസ്ലിം ലീഗ് പറയുമ്പോള്‍ അതിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്. സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിന്റെ പരാമര്‍ശം. പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം…
Read More » -
ഒരു നാക്കു പിഴയുടെ ശുഭകരമായ അന്ത്യം; സുരേഷ് ഗോപി തള്ളിയ അപേക്ഷ 75 ദിവസം കൊണ്ട് വീടായി മാറി; സിപിഎം ഏറ്റെടുത്ത വെല്ലുവിളി അവര്‍ വിജയിപ്പിച്ചു; ഇടതുപക്ഷത്തിന് ഇത് അഭിമാന സ്മാരകം ബിജെപിക്ക് ദുഃഖ സ്മാരകം
തൃശൂര്‍: ഒരു നാക്കു പിഴ സംഭവിച്ചതിന് ഒടുവില്‍ ശുഭകരമായ അന്ത്യം. വീടിനു വേണ്ടിയുള്ള അപേക്ഷയുമായി ജനപ്രതിനിധിയെ കാണാനെത്തിയ പ്രജയെ നിഷ്‌കരുണം തള്ളിയ ബിജെപിക്കും എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കും വേണ്ടിയിരുന്നില്ല എന്ന് ജീവിതകാലം മുഴുവന്‍ തോന്നിപ്പിക്കുന്ന അബദ്ധമാണ് സിപിഎം കാലാകാലങ്ങളിലേക്കുള്ള അവരുടെ നേട്ടമാക്കി മാറ്റിയത്. തൃശൂരില്‍ കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി . 75 ദിവസം കൊണ്ടാണ് സിപിഎം പൂര്‍ത്തിയാക്കിയത്. ചേര്‍പ്പ് പുള്ളില്‍ സിപിഎം കൊച്ചു വേലായുധന് വീടൊരുക്കിയത് ബിജെപി അപേക്ഷ തള്ളിയ ഒരു സാധാരണക്കാരന് വീട് വച്ചു കൊടുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടായിരുന്നു. പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ കൊച്ചു വേലായുധനുള്ള വീട് സിപിഎമ്മിന്റെ വിജയ സ്മാരകവും ബിജെപിയുടെ ദുഃഖ സ്മാരകവുമായി മാറി. നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീട് കൈമാറും. സിപിഎം ചേര്‍പ്പ് ഏരിയ കമ്മിറ്റിയുടെ…
Read More » -
മാങ്കുട്ടത്തിലിനു പിന്നാലെ തരൂര്‍ തെറിക്കുമോ; രാഹുല്‍ ചെയ്തതിനേക്കാള്‍ കുറ്റകരമായ കാര്യങ്ങളാണ് തരൂര്‍ ചെയ്യുന്നതെന്ന് ശക്തമായ അഭിപ്രായം; കോണ്‍ഗ്രസ് പുറത്താക്കില്ല രാജിവെപ്പിക്കും;പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാല്‍ മുറിച്ചു മാറ്റണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ഇത് വെട്ടി നിരത്തലുകളുടെ കാലമെന്ന് സംശയം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പിന്നാലെ തിരുവനന്തപുരം എംപി ഡോ. ശശി തരൂരിനെതിരെയാണ് കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്. എന്നാല്‍ രാഹുലിനെ പുറത്താക്കിയ പോലെ തരൂരിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി രക്തസാക്ഷി പരിവേഷം കൊടുക്കണ്ട എന്നാണ് തരൂര്‍ വിരുദ്ധരുടെ ശക്തമായ അഭിപ്രായം. lതരൂര്‍ വേണമെങ്കില്‍ രാജിവച്ചു പുറത്തു പോട്ടെ അല്ലാതെ പുറത്താക്കുകയല്ല വേണ്ടത് എന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.രാഹുലിനെതിരെ ശബ്ദിച്ച പോലെ തന്നെ തരൂരിനെതിരെയും ഉണ്ണിത്താന്‍ ആഞ്ഞടിക്കുകയാണ്. ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നു പറഞ്ഞു . ഒരു മനുഷ്യന് ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോള്‍ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന്…
Read More » -
അബാദ് പ്ലാസ മുതല്‍ ഗോവവരെ: നടിയെ ആക്രമിക്കാന്‍ നടത്തിയത് നാലുവര്‍ഷം നീണ്ട ഗൂഢാലോചന; വിവാഹ മോചനത്തില്‍ എത്താന്‍ കാര്യണം ദിലീപ്- കാവ്യ ബന്ധമെന്ന മഞ്ജുവിന്റെ നിര്‍ണായക മൊഴി; ‘മാഡം’ ആരെന്നറിയാന്‍ അന്വേഷണം കാവ്യയിലേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് നടി മഞ്ജു വാരിയരുടെ മൊഴി. വിവാഹമോചനത്തില്‍ എത്താന്‍ കാരണം ദിലീപ്- കാവ്യ ബന്ധമാണെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മഞ്ജുവിനെ അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചു. അതിജീവിതയെ ദിലീപിന് സംശയമുണ്ടായിരുന്നെന്നും മഞ്ജു മൊഴി നല്‍കി. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് നടത്തിയത് നാലുവര്‍ഷം നീണ്ട ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഡാലോചനയില്‍ മാഡത്തിനും പങ്കെന്ന വിവരത്തില്‍ അന്വേഷണം കാവ്യാ മാധവനിലേക്കും നീണ്ടു. കുടുംബബന്ധം തകര്‍ത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരണയെന്നാണ് കുറ്റപത്രം. പൊലീസിന്റെ കുറ്റപത്ര പ്രകാരം നടിയെ ആക്രമിക്കാനുള്ള ഗൂഡാലോചന ആരംഭിക്കുന്നത് 2013ല്‍ ആണെന്നാണു പറയുന്നത്. 2013 മാര്‍ച്ച്. സ്ഥലം: അബാദ് പ്ലാസ, കൊച്ചി, റൂം നമ്പര്‍ 410: 2013 മാര്‍ച്ച് 26 നും ഏപ്രില്‍ ഏഴിനുമിടയില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍ നടന്‍ ദിലീപും പള്‍സര്‍ നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തി. നടിയുടെ…
Read More » -
വിധി ദിനത്തില്‍ കനത്ത സുരക്ഷ; പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം; വന്‍ പോലീസ് സന്നാഹം; നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ ഭാവി ഇന്നറിയാം; കേസന്വേഷണം അട്ടിമറിച്ചതിന്റെ തെളിവുകളെന്നു പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയാനിരിക്കെ കനത്ത സുരക്ഷ. കോടതിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ട്. അന്വേഷണം അട്ടിമറിക്കാനായി വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ചികിത്സാ രേഖകൾ ഉണ്ടാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തി പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പറയുമ്പോഴും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഒന്നര കോടി രൂപയ്ക്ക് നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയത്. കേസായാൽ മൂന്നര കോടി തരാമെന്ന് ദിലീപ് പറഞ്ഞു. 2015ൽ ഒരു ലക്ഷത്തി പതിനായിരം രൂപ ദിലീപ് സുനിക്ക് നൽകി.…
Read More »
