Kerala
-
സുധാകരനെ തഴഞ്ഞാല്‍ കലാപം, പ്രത്യാഘാതം; രണ്ടും കല്‍പിച്ച് അഞ്ച് എംപിമാര്‍; ഡല്‍ഹിയിലെ മാരത്തണ്‍ ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയില്‍; സീറ്റ് ആവശ്യപ്പെട്ടവരില്‍ ശശി തരൂരും!
തിരുവനന്തപുരം: നാല്‍പത് പേരെയെങ്കിലും ഉള്‍പ്പെടുത്തി ആദ്യപട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തുന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയായി അഞ്ച് എംപിമാര്‍. നിയമസഭയിലേക്ക് മത്സരിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ നില്‍ക്കുന്ന കെ സുധാകരനും അടൂര്‍ പ്രകാശിനും ഒപ്പം മൂന്ന് എംപിമാര്‍ കൂടി ചേര്‍ന്നതോടെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് കെപിസിസി. ശശി തരൂര്‍, എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സീറ്റ് ആവശ്യപ്പെട്ട മറ്റ് മൂന്ന് എംപി മാര്‍. ആരേയും മത്സരിപ്പിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. ഇവര്‍ മത്സരിച്ചാല്‍ ഇൗ അഞ്ച് ലോക്സഭാ സീറ്റും നഷ്ടമാകുമെന്നാണ് ഒൗദ്യോഗികമായി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് നേരത്തേ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. താന്‍ മത്സരിച്ചാല്‍ കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടുമെന്നാണ് എം കെ രാഘവന്റെ വാദം. അതേസമയം, സുധാകരനെ മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ ജില്ലയടക്കം പലഭാഗങ്ങളിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിൽ!! പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന്
ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 31 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം ലഭിച്ചതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. പാലക്കാട്, തൃപ്പൂണിത്തുറ സിറ്റിങ് മണ്ഡലങ്ങൾ ഒഴികെ എല്ലാ സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ .ബാബുവിനെയും (തൃപ്പൂണിത്തുറ) ഒഴിവാക്കി. അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ട്. അതേസമയം തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ്…
Read More » -
രാഹുൽ മാങ്കൂട്ടത്തിൽ രണ്ടു ഫോണുകളുടേയും പാസ്‍വേഡ് കൈമാറണ്ട!! മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി, തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവിന് ഹൈക്കോടതിയിൽ സ്റ്റേ
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പുതിയ നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്റെ ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള തിരുവല്ല രജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് ഫോണുകളുടെയും പാസ്‍വേഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. അതേസമയം, ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിനു ശേഷവും പാലക്കാട് എത്തിയ രാഹുൽ മാങ്കൂട്ടത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ ഉൾപ്പെടെ രാഹുലിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇതിനിടെ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആവുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനിക്കേണ്ടത് എന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കും ഇല്ലെങ്കിൽ മത്സരിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി. പാർട്ടിക്കാർ സ്വതന്ത്രനായി മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും രാഹുൽ പ്രതികരിച്ചു.
Read More » -
മണ്ഡലകാലത്ത് മാളികപ്പുറം മേൽശാന്തിയുടെ മാത്രം നിക്ഷേപം 46. 51 ലക്ഷം, തൂപ്പുകാർ മുതൽ സ്ഥിരം ജോലിക്കാർക്കുവരെ ലക്ഷങ്ങളുടെ നിക്ഷേപം!! 1,667 ഇടപാടുകളിലൂടെ എസ്ബിഐ സന്നിധാനം ബ്രാഞ്ചിലെ നിക്ഷേപം എട്ട് കോടിയിലേറെ രൂപ, ധനലക്ഷ്മി ബാങ്കിൽ 942 ഇടപാടുകളിലൂടെ11.5 കോടിയോളം രൂപയുടെ നിക്ഷേപം
കൊച്ചി: ശബരിമല സന്നിധാനത്തെ ബാങ്കുകളിലേക്ക് കഴിഞ്ഞ മണ്ഡലകാലത്ത് അസാധാരണമായ രീതിയിൽ പണം നിക്ഷേപിക്കപ്പെട്ടതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, സന്നിധാനത്തെ എസ്ബിഐ ശാഖയിൽ എട്ട് കോടിയിലധികം രൂപയുടെയും ധനലക്ഷ്മി ബാങ്കിൽ 11 കോടിയിലധികം രൂപയുടെയും നിക്ഷേപം നടന്നിട്ടുണ്ട്. ഇതിൽ മാളികപ്പുറം മേൽശാന്തി മാത്രം കഴിഞ്ഞ മണ്ഡലകാലത്ത് 46.51 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായാണ് പുറത്തുവരുന്ന പ്രധാന വിവരം. ശബരിമലയിലെ ദിവസ വേതനക്കാർ മുതൽ സ്ഥിര ജീവനക്കാർ വരെ നടത്തിയ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജീവനക്കാർ വൻതുക ബാങ്കുകളിൽ നിക്ഷേപിച്ചതായി സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മണ്ഡലം മകരവിളക്ക് സീസൺ സമയത്താണ് ബാങ്കുകളിൽ വലിയ തോതിൽ നിക്ഷേപം നടന്നത്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വൻ തുക…
Read More » -
‘കേരളത്തെ ഒന്നാകെ തകർക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് ‘: എല്‍ഡിഎഫ് പ്രചാരണ ടാഗ്‌ലൈനെ ട്രോളി ടി. സിദ്ദിഖ്
കോഴിക്കോട്: ഇടതുപക്ഷത്തിന്റെ ‘മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന തെരഞ്ഞെടുപ്പ് ടാഗ്‌ലൈനെ പരിഹസിച്ച് ടി. സിദ്ദിഖ് എംഎല്‍എ. സര്‍ക്കാറിനെതിരായ നിരവധി ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സിദ്ദിഖ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് ‘കേരളത്തെ ഒന്നാകെ തകര്‍ക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്നാണ് സിദ്ദിഖിന്റെ ട്രോൾ. പാര്‍ട്ടിക്കാരായ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ കൊടുക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, 5000 പരസ്ത്രീകളുമായി ബന്ധമുള്ളവനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ സമ്മതിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, പാവങ്ങള്‍ക്ക് വീട് പണിയുന്ന ലൈഫ് മിഷനില്‍ കോഴ വാങ്ങുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, സഹകരണ ബാങ്കുകള്‍ കൊള്ളയടിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, വയറ്റില്‍ കത്രിക വെക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ട് ജയിലില്‍ പോയ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സിദ്ദിഖിന്റെ പോസ്റ്റിലുള്ളത്. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപക്ക് വാങ്ങി അഴിമതി നടത്തിയെന്നും, ആശ വര്‍ക്കര്‍മാര്‍ക്ക്…
Read More » -
നടി ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യക്തി പരാതി ദുരുദ്ദേശപരമെന്ന് നിരീക്ഷണം
കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ ആയിരുന്നു സെൻട്രൽ പോലീസ് കേസ് എടുത്തത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്. ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം രവികൃഷ്ണൻ എന്നിവർ ഹാജരായി.
Read More » -
ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സോളാർകേസിന്റെ നടപടികൾ നിർത്തിവെയ്ക്കണം എന്ന ആവശ്യം തള്ളി കോടതി
കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവെയ്ക്കണം എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ഹർജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം. നിലവിലെ കോടതി വിധി ഗണേഷ് കുമാറിന് തിരിച്ചടിയായിരിക്കുകയാണ്.
Read More » -
‘കേരളത്തിന് മാറ്റം അനിവാര്യം, എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസനം ഉറപ്പ്‘ : മോദിയുടെ ഗ്യാരണ്ടി; കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും പ്രധാനമന്ത്രി
കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളും ദേശീയപാത 66ന്‍റെ ആദ്യ റീച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുമെന്നും പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read More » -
ഏറ്റുമാനൂർ കുട്ടനാട് സീറ്റിൽ കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം…ചർച്ച തുടരുന്നു
തിരുവനന്തപുരം: കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഉഭയ കക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്തിലേക്ക് നീങ്ങുന്നു. ഇടുക്കി, തൃക്കരിപ്പൂർ തുടങ്ങിയ രണ്ടു സീറ്റുകൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം മൂന്നു സീറ്റുകൾ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ്. വിജയ സാധ്യത മുൻനിർത്തി, ഏറ്റുമാനൂരും കുട്ടനാടും കൂടി വിട്ടു കൊടുക്കേണ്ടി വരുമെന്നു കേരള കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുപോലെ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ നാട്ടകം സുരേഷ്, ജി ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്നുപേരിൽ ഒരാൾക്കാണ് സാധ്യത കല്പിക്കുന്നത്. കുട്ടനാട്ടിൽ നിന്ന് അനിൽ ബോസ്, ഡോ. സിമ്മി ജോസഫ് , സജി ജോസഫ് തുടങ്ങിയ പേരുകളും ചർച്ചയിൽ ഉണ്ട്. അതേസമയം പൂഞ്ഞാർ തിരിച്ചു കൊടുക്കുന്ന പക്ഷം ഏറ്റുമാനൂർ കോൺഗ്രസിന് തന്നെ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറായേക്കും. പൂഞ്ഞാറിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പിസി തോമസിന്റെ പേരും കേൾക്കുന്നുണ്ട്. കുട്ടനാട്ടുകാരനായ ഒരു സ്ഥാനാർഥി വേണമെന്നാണ് പൊതുവെ…
Read More »
