Breaking NewsKeralaLead NewsNEWSNewsthen Specialpolitics

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ നടിയുടെ അഭിഭാഷക; തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും അഡ്വ.ടി.ബി.മിനി

 

കൊച്ചി: കേരളത്തെ ഞെട്ടിച്ച നടി ആക്രമണ കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അതിജീവിതയുടെ അഭിഭാഷക. മതിയായ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നുംം തിരിച്ചടിയുണ്ടായാല്‍ സുപ്രീംകോടതി വരെ പോകുമെന്നും അഡ്വ.ടി.ബി.മിനി പറഞ്ഞു. ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇന്ന് രാവിലെ 11നാണ് വിധി.

Signature-ad

സമൂഹ മന:സാക്ഷിയെ നടുക്കിയ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി എന്‍.എസ്.സുനില്‍ എന്ന പള്‍സര്‍ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണന്‍ എന്ന ദിലീപും ആണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗം കുറ്റം ചുമത്തിയിരുന്നു. വിധി പറയുമ്പോള്‍ പ്രതികളും കോടതിയില്‍ ഹാജാരാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: