Breaking NewsBusinessIndiaLead NewsNEWSNewsthen SpecialTRENDINGWorld

യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍ നേരിടേണ്ടി വരിക കടുത്ത മത്സരം; പ്രാദേശിക ഡീലര്‍ഷിപ്പുകള്‍ കുതിക്കും; ഓഹരി വിപണി മാറിമറിയും; ഇറക്കുമതി തീരുവ കുറയ്ക്കല്‍ ഭാവിയില്‍ വരുന്ന വമ്പന്‍ നയം മാറ്റങ്ങളുടെ സൂചനയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഇന്ന് ഓട്ടോമൊബൈല്‍ വിപണികള്‍ക്കു നിര്‍ണായകമാകും. യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി തീരുവയില്‍ വലിയ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍, ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയിലെ മത്സരരംഗത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചര്‍ച്ചകള്‍ക്കും വഴിതുറന്നു.

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 110 ശതമാനത്തില്‍ നിന്ന് ഏകദേശം 40 ശതമാനമായി ഇന്ത്യ കുറച്ചേക്കാം. കാലക്രമേണ കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യന്‍ വാഹന വിപണി തുറന്നുകൊടുക്കുന്ന ഏറ്റവും സുപ്രധാനമായ നടപടിയായിരിക്കും ഇത്.

Signature-ad

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരു വ്യാപാര കരാര്‍ അന്തിമമാക്കുന്നതിലേക്ക് അടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ട തീരുവ കുറയ്ക്കല്‍ വലിയൊരു നയമാറ്റത്തെയാണു സൂചിപ്പിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 27 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ കൂട്ടായ്മയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളുടെ, പ്രത്യേകിച്ച് 15,000 യൂറോയ്ക്ക് (16 ലക്ഷത്തിന്) മുകളില്‍ വിലയുള്ളവയുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

കാലക്രമേണ ഈ നികുതി 10 ശതമാനം വരെ താഴ്‌ന്നേക്കാം. ഇത് യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള തടസങ്ങള്‍ കുറയ്ക്കും. ഉയര്‍ന്ന നികുതി ഒരു പരിമിതിയായി ചൂണ്ടിക്കാട്ടിയിരുന്ന ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമായ വിപണിയാക്കി മാറ്റാന്‍ ഇത് സഹായിക്കും.

‘യൂറോപ്യന്‍ യൂണിയന്‍ കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഓട്ടോ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ ആഡംബര ബ്രാന്‍ഡുകള്‍ക്ക് കുറഞ്ഞ വിലയില്‍ കാറുകള്‍ വില്‍ക്കാന്‍ കഴിയുന്നത് നേട്ടമാകും. പ്രാദേശിക ഡീലര്‍ഷിപ്പുകള്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കും ഇത് ഉണര്‍വ് നല്‍കും. എന്നാല്‍, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര കമ്പനികള്‍ ആഡംബര വിഭാഗത്തില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം’ എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് സീമ ശ്രീവാസ്തവ പറഞ്ഞു.

ഓഹരി വിപണിയിലെ ലിസ്റ്റ് ചെയ്യപ്പെട്ട ഓട്ടോമൊബൈല്‍, അനുബന്ധ കമ്പനികളെ സമ്മിശ്രമായാകും നയംമാറ്റം ബാധിക്കുക. ഐടിഐ ഗ്രോത്ത് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിന്റെ സിഐഒ മോഹിത് ഗുലാത്തിയുടെ അഭിപ്രായത്തില്‍, ഈ നീക്കം ആഭ്യന്തര നിര്‍മ്മാതാക്കളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. ഇത് ഫോക്സ്വാഗണ്‍, മെഴ്സിഡസ്, ബിഎംഡബ്ല്യു, ഓഡി എന്നിവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.

 

ALSO READ  കാര്‍ ബുക്ക് ചെയ്‌തോ? അല്‍പം കാത്തിരുന്നാല്‍ വിദേശ കാറുകള്‍ വിലക്കുറവില്‍ വാങ്ങാം! യൂറോപ്പില്‍നിന്നുള്ള വാഹന ഇറക്കുമതി നികുതി 70 ശതമാനം വെട്ടിക്കുറയ്ക്കും; സ്വതന്ത്ര വ്യാപാര കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍; അമേരിക്കയെ വെട്ടാന്‍ ഇന്ത്യയുടെ വമ്പന്‍ നീക്കം

 

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പുകളും മത്സരബുദ്ധിയുള്ള വിലയും ലഭിക്കുന്നത് വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിക്കുമെന്ന് ശ്രീവാസ്തവ വിശ്വസിക്കുന്നു. ഫോക്സ്വാഗണ്‍ ഇന്ത്യ, മിദാസ് കമ്പോണന്റ്സ്, ഭാരത് ഫോര്‍ജ് തുടങ്ങിയ കമ്പനികള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചേക്കാം. നേരെമറിച്ച്, ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ആഡംബര വിഭാഗത്തില്‍ സമ്മര്‍ദ്ദം നേരിട്ടേക്കാം. മാരുതി സുസുക്കിയെയും അപ്പോളോ ടയേഴ്സിനെയും ഇത് കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യയെങ്കിലും, ഉയര്‍ന്ന ഇറക്കുമതി തീരുവയിലൂടെ വിപണി ശക്തമായി സംരക്ഷിക്കപ്പെട്ടിരുന്നു. തീരുവ കുറയുന്നത് വാഹന നിര്‍മ്മാതാക്കള്‍ക്ക് പ്രാദേശികമായി നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് ഇറക്കുമതി ചെയ്ത മോഡലുകളിലൂടെ വിപണിയിലെ ഡിമാന്‍ഡ് പരിശോധിക്കാന്‍ അവസരം നല്‍കും.

റെനോ, സ്റ്റെല്ലാന്റിസ്, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ ബ്രാന്‍ഡുകള്‍ക്കായിരിക്കും ഇതില്‍ നിന്ന് ഏറ്റവും കൂടുതല്‍ നേട്ടം ലഭിക്കുക. എന്നിരുന്നാലും, ആഭ്യന്തര ഇലക്ട്രിക് വാഹന മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ നിക്ഷേപം സംരക്ഷിക്കുന്നതിനായി ആദ്യ അഞ്ച് വര്‍ഷത്തേക്ക് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളെ തീരുവ കുറയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കും. വ്യാപാര കരാറിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുന്നതോടെ, മാറിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കിടയില്‍ അവസരങ്ങളും വെല്ലുവിളികളും പ്രതിഫലിപ്പിച്ചുകൊണ്ട് വാഹന ഓഹരികളില്‍ ചാഞ്ചാട്ടം തുടരാന്‍ സാധ്യതയുണ്ട്.

Indian automobile stocks are set for heightened attention in Tuesday’s trading session as Commerce Secretary Rajesh Agrawal has confirmed the completion of India-European Union free trade agreement negotiations. Reports suggesting a sharp reduction in import duties on EU-made cars have sparked debate over how the move could reshape competition in one of the world’s largest auto markets.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: