ഫെമിനിച്ചി ഫാത്തിമമാര്‍ ഉണ്ടായിക്കൊണ്ടിരിക്കും; അവര്‍ പറയട്ടെ പറയുന്നത് കേള്‍ക്കാം; അവര്‍ പറയുന്നത് കേള്‍ക്കേണ്ട കാര്യങ്ങളാണ്; പുതിയ ശബ്്ദങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ചെവിയില്‍ പഞ്ഞിവെക്കരുതെന്ന് കേരളജനത

കോഴിക്കോട് : ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. സ്വതന്ത്ര സുന്ദര ഭാരതത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് വില കല്‍പ്പിക്കുക എന്നത് ഒരു മര്യാദ കൂടിയാണ്.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ മടികൂടാതെ തുറന്നു പറഞ്ഞ ചില കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ വാളെടുക്കുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചുകൊണ്ട് കൂടെ നില്‍ക്കുകയാണ് കേരളം ചെയ്യേണ്ടത് എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.
എന്നാല്‍ മറുഭാഗത്ത് ഹാലിളകിയ ഒരു കൂട്ടം സൈബര്‍ യുദ്ധവുമായി രംഗത്ത്. സൈബര്‍ ആക്രമണം ശരിയല്ലെന്നും ഇതൊരു കുട്ടി പറഞ്ഞ കാര്യമാണെന്നും അതത്ര കാര്യമാക്കേണ്ട എന്നും മുസ്ലിം ലീഗ് പറയുമ്പോള്‍ അതിനെതിരെയും വിമര്‍ശനം ശക്തമായിട്ടുണ്ട്.
സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിന്റെ പരാമര്‍ശം. പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും ഫാത്തിമ പറഞ്ഞു.
ഫാത്തിമയുടെ അഭിപ്രായപ്രകടനത്തിന് പിന്നാലെ
മുനവ്വറലി തങ്ങള്‍ കഴിഞ്ഞ ദിവസം മകളെ തിരുത്തി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം..

ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്. രൂക്ഷമായ സൈബര്‍ ആക്രമണവും ഫാത്തിമയ്ക്ക് നേരിടേണ്ടിവന്നു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. 16 വയസ്സുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹവും പറഞ്ഞു.
പല കാര്യങ്ങള്‍ ആ കുട്ടി പറഞ്ഞു. അതില്‍ നിന്ന് ഒരു കാര്യം മാത്രമെടുത്ത് വിവാദം ആക്കുന്നുവെന്നും സൈബര്‍ ആക്രമണം ശരിയല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഫാത്തിമ പറഞ്ഞത് വെറും കുട്ടി കാര്യങ്ങള്‍ മാത്രമാണോ എന്നാണ് കേരളം ചോദിക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും ചെയ്യേണ്ട കാര്യങ്ങള്‍ അനുവദിക്കാതെ അതിനെ അടിച്ചമര്‍ത്തുന്നത് ഫെമിനിച്ചി ഫാത്തിമമാര്‍ ഉണ്ടാകാനെ സഹായിക്കൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആ ഫാത്തിമമാര്‍ ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും.






