Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഒരു നാക്കു പിഴയുടെ ശുഭകരമായ അന്ത്യം; സുരേഷ് ഗോപി തള്ളിയ അപേക്ഷ 75 ദിവസം കൊണ്ട് വീടായി മാറി; സിപിഎം ഏറ്റെടുത്ത വെല്ലുവിളി അവര്‍ വിജയിപ്പിച്ചു; ഇടതുപക്ഷത്തിന് ഇത് അഭിമാന സ്മാരകം ബിജെപിക്ക് ദുഃഖ സ്മാരകം

 

തൃശൂര്‍: ഒരു നാക്കു പിഴ സംഭവിച്ചതിന് ഒടുവില്‍ ശുഭകരമായ അന്ത്യം. വീടിനു വേണ്ടിയുള്ള അപേക്ഷയുമായി ജനപ്രതിനിധിയെ കാണാനെത്തിയ പ്രജയെ നിഷ്‌കരുണം തള്ളിയ ബിജെപിക്കും എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കും വേണ്ടിയിരുന്നില്ല എന്ന് ജീവിതകാലം മുഴുവന്‍ തോന്നിപ്പിക്കുന്ന അബദ്ധമാണ് സിപിഎം കാലാകാലങ്ങളിലേക്കുള്ള അവരുടെ നേട്ടമാക്കി മാറ്റിയത്.

Signature-ad

തൃശൂരില്‍ കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ച കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി . 75 ദിവസം കൊണ്ടാണ് സിപിഎം പൂര്‍ത്തിയാക്കിയത്.
ചേര്‍പ്പ് പുള്ളില്‍ സിപിഎം കൊച്ചു വേലായുധന് വീടൊരുക്കിയത് ബിജെപി അപേക്ഷ തള്ളിയ ഒരു സാധാരണക്കാരന് വീട് വച്ചു കൊടുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ടായിരുന്നു.

പാര്‍ട്ടിയും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ കൊച്ചു വേലായുധനുള്ള വീട് സിപിഎമ്മിന്റെ വിജയ സ്മാരകവും ബിജെപിയുടെ ദുഃഖ സ്മാരകവുമായി മാറി.

നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടി ചെയ്ത ശേഷം തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീട് കൈമാറും.
സിപിഎം ചേര്‍പ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിര്‍മ്മിച്ചത്. രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമുള്ള 600 സ്‌ക്വയര്‍ ഫീറ്റ് വീടാണൊരുക്കിയത്. ആലപ്പാട് സ്വദേശി കരുമാരശ്ശേരി ശശിധരനും സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഭവന നിര്‍മ്മാണത്തിനായി സഹായം ചെയ്്തു.

 

കലുങ്ക് സംവാദത്തിനിടെ തനിക്ക് നിവേദനം നല്‍കാനെത്തിയ കൊച്ചു വേലായുധനെ മടക്കി അയക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയായിരുന്നു. സംവാദം നടന്നുകൊണ്ടിരിക്കേയാണ് കൊച്ചു വേലായുധന്‍ നിവേദനവുമായി വന്നത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ ‘ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ’ എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്.

ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തില്‍ മാത്രമാണോ എംപി ഫണ്ട് നല്‍കുക എന്ന് ചോദിക്കുമ്പോള്‍ ‘അതെ പറ്റുന്നുള്ളൂ ചേട്ടാ’ എന്ന് എംപി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സിപിഎം ചേര്‍പ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം ഏറ്റെടുത്തത്.

പ്രജകളോട് ഒരു ജനപ്രതിനിധി ഡീല്‍ ചെയ്യേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യമുയര്‍ത്തി ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമായിരുന്നില്ല സാധാരണക്കാര്‍ കൂടിയായിരുന്നു.
ഏതായാലും വേലാ അപേക്ഷ തള്ളിയതിന് വലിയ വില കൊടുക്കേണ്ടി വന്നു ബിജെപിക്ക്.
എന്തു പൊളിറ്റിക്കല്‍ നാടകത്തിന്റെ പേരിട്ടു വിളിച്ചാലും ഇത് സിപിഎമ്മിന്റെ വിജയമാണ്, വേലായുധനെ അവര്‍ മുന്‍പ് പരിഗണിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളെല്ലാം ഉയര്‍ന്നിരുന്നെങ്കിലും തലയുയര്‍ത്തി നില്‍ക്കുന്ന ഈ വീട് വേലായുധനും കുടുംബത്തിലും സന്തോഷം പകരുമ്പോള്‍ ആ ആക്ഷേപങ്ങളെല്ലാം തല താഴ്ത്തുകയാണ്.

 

Back to top button
error: