കാമുകന്‍ ഉപേക്ഷിച്ചതില്‍ പക; കാമുകന്റെ ഭാര്യക്ക് എയ്ഡ്‌സ് രോഗാണു കലര്‍ന്ന രക്തം കുത്തിവയ്ക്കാന്‍ ശ്രമം; യുവതിയും സഹായിച്ച നഴ്‌സും അറസ്റ്റില്‍; പ്ലാനിംഗ് പൊളിഞ്ഞത് അലറിവിളിച്ചതോടെ

അമരാവതി: ഉപേക്ഷിച്ചുപോയ കാമുകനോടുള്ള പക തീര്‍ക്കാന്‍ കാമുകന്‍ വിവാഹം കഴിച്ച യുവതിയുടെ മേല്‍ എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തി വയ്ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ വസുന്ധര (34)യാണ് പിടിയിലായത്. കൃത്യത്തിന് വസുന്ധരയെ സഹായിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സും രണ്ട് മക്കളും പിടിയിലായി. ജനുവരി ഒന്‍പതിനാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് പറയുന്നു.
റോഡ് അപകടം ആസൂത്രണം ചെയ്ത പ്രതികള്‍ രക്ഷിക്കാനെന്ന വ്യാജേനെ യുവതിയെ വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചത്. ഇതിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള എച്ച്‌ഐവി ബാധിച്ചവരില്‍ നിന്നും ഗവേഷണ ആവശ്യത്തിനെന്ന പേരില്‍ രക്ത സാംപിളുകള്‍ ശേഖരിച്ചു. ഇത് വീട്ടിലെത്തിച്ച ശേഷം ഫ്രിജില്‍ സൂക്ഷിച്ചു. നഴ്‌സാണ് ഇതിനായി വസുന്ധരയെ സഹായിച്ചത്.
വസന്ധുരയുടെ മുന്‍ കാമുകന്റെ ഭാര്യ കര്‍ണൂലിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തുവരികയായിരുന്നു. ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി ഇവര്‍ സ്‌കൂട്ടറുമെടുത്ത് ഇറങ്ങിയതോടെ വഴിയില്‍ കാത്തുനിന്ന വസുന്ധരയും പ്രതികളില്‍ ഒരാളും ഇവര്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറ്റി. നിലത്തുവീണ് സാരമായി പരുക്കേറ്റ വസുന്ധരയെ ആശുപത്രിയില്‍ എത്തിക്കാനെന്ന വ്യാജേനെ പ്രതികള്‍ ഒരു ഓട്ടോറിക്ഷയിലേക്ക് എടുത്തു കയറ്റി.
‘രക്ഷാപ്രവര്‍ത്തന’ത്തിനിടയില്‍ ബാഗില്‍ കരുതിയിരുന്ന സിറിഞ്ച് എടുത്ത് കുത്തിവയ്ക്കുകയായിരുന്നു. സിറിഞ്ച് കണ്ടതും യുവതി അലറി വിളിക്കുകയും വസുന്ധര ഓട്ടോയില്‍ നിന്നിറങ്ങി ഓടി. ഭയന്നു പോയ യുവതി ആശുപത്രിയില്‍ എത്തി ചികില്‍സ തേടി. തുടര്‍ന്ന് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിനെ വിവരം അറിയിച്ചു. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം പൊലീസിലെത്തി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ വസുന്ധരയും കൂട്ടാളികളും പിടിയിലായത്.






