Kerala
-
വിധി ദിനത്തില്‍ കനത്ത സുരക്ഷ; പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം; വന്‍ പോലീസ് സന്നാഹം; നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ ഭാവി ഇന്നറിയാം; കേസന്വേഷണം അട്ടിമറിച്ചതിന്റെ തെളിവുകളെന്നു പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയാനിരിക്കെ കനത്ത സുരക്ഷ. കോടതിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ട്. അന്വേഷണം അട്ടിമറിക്കാനായി വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ചികിത്സാ രേഖകൾ ഉണ്ടാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തി പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പറയുമ്പോഴും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഒന്നര കോടി രൂപയ്ക്ക് നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയത്. കേസായാൽ മൂന്നര കോടി തരാമെന്ന് ദിലീപ് പറഞ്ഞു. 2015ൽ ഒരു ലക്ഷത്തി പതിനായിരം രൂപ ദിലീപ് സുനിക്ക് നൽകി.…
Read More » -
തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തി; പിന്നില്‍ ബിസിനസ് വൈരാഗ്യം; കണ്ടെത്തിയത് പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍; മര്‍ദിച്ച് അവശനാക്കിയെന്ന് മൊഴി
മലപ്പുറം: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂർ സ്വദേശിയായ വ്യവസായിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. വണ്ടൂർ സ്വദേശി മുഹമ്മദാലിയെയാണ് പാലക്കാട് കോതകുറിശ്ശിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ബിസിനസ് രംഗത്തെ ശത്രുതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മർദ്ദനമേറ്റ് അവശനായ മുഹമ്മദാലി പൊലീസിന് മൊഴി നൽകി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഞ്ചംഗ സംഘം മുഹമ്മദാലിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്നയുടൻ വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെയും വാഹനത്തെയും കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്നുള്ള തിരച്ചിലിലാണ് ഇന്ന് രാവിലെ കോതകുറിശ്ശിയിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്. അക്രമികൾ ഇദ്ദേഹത്തെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ നിലയിലായിരുന്ന മുഹമ്മദാലിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ബിസിനസ് രംഗത്തെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കോളേജ്…
Read More » -
വിളിക്കാത്ത സ്ഥലത്തു വന്നാല്‍ ‘കടക്കു പുറത്ത്’ എന്നു പറയും; വിളിച്ചയിടത്തേ പോകാന്‍ പാടുള്ളൂ; മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിയുമായി മുഖ്യമന്ത്രി
കോഴിക്കോട്: ളിക്കാത്ത സ്ഥലത്ത് വന്നിരുന്നാല്‍ ‘കടക്ക് പുറത്ത് ’ എന്നു പറയുമെന്നും വിളിച്ച സ്ഥലത്ത് മാത്രമേ വന്നിരിക്കാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരിരുന്നു അദ്ദേഹം. 2017 ൽ മാധ്യമ പ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞതിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’ എന്ന തരത്തില്‍ യുഡിഎഫ് പ്രചാരണം തുടങ്ങിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ‘കടക്ക് പുറത്ത് എന്ന് പറഞ്ഞത് വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ്. വിളിച്ച ഇടത്തേ എവിടെയാണെങ്കിലും പോകാവൂ. വിളിക്കാത്ത സ്ഥലത്ത് പോകാന്‍ പാടില്ല.വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്. നിങ്ങള്‍ അങ്ങനെ വന്ന് ഇരുന്നാല്‍ ‘ നിങ്ങള്‍ ദയവായി ഒന്ന് പുറത്തുപോകുമോ’ എന്ന് ചോദിക്കുന്നതിന് പകരം ‘നിങ്ങള്‍ കടക്ക് പുറത്ത്’ എന്ന് ഞാന്‍ പറഞ്ഞിരിക്കും. അത്രയേ ഉള്ളൂ’. മുഖ്യമന്ത്രി വിശദീകരിച്ചു. 2017 ജൂലൈയിൽ തിരുവനന്തപുരത്തെ സംഘർഷങ്ങളെക്കുറിച്ച് അന്നത്തെ ഗവർണർ പി.സദാശിവത്തിന്‍റെ നിർദ്ദേശാനുസരണം മുഖ്യമന്ത്രിയും ബിജെപി…
Read More » -
സമ്മര്‍ ഇന്‍ ബേത്‌ലെഹേം മുതല്‍ അവതാര്‍വരെ; ഡിസംബറില്‍ തിയേറ്ററിലേക്ക് ഇരച്ചെത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍; കളങ്കാവലിനെ മറികടക്കുമോ മോഹന്‍ലാലിന്റെ വൃഷഭ? നിവന്‍ പോളിയുടെ ‘സര്‍വം മായ’ ക്രിസ്മസിന്
കൊച്ചി: സിനിമാ പ്രേമികള്‍ക്ക് ഇരട്ടി സന്തോഷവുമായി ഡിസംബറില്‍ എത്തുന്നത് ഒരുപറ്റം ചിത്രങ്ങള്‍. റിലീസിനൊപ്പം പഴയ പടങ്ങളുടെ റീ റിലീസുമുണ്ടാകും. ഹൊറര്‍, പ്രണയം, ത്രില്ലര്‍, കോമഡി തുടങ്ങി വിവിധ ജോണറിലുള്ള ചിത്രങ്ങളാണ് തിയറ്ററുകളിലെത്തുന്നത്. സമ്മര്‍ ഇന്‍ ബെത്‌ലഹേം റീറിലീസടക്കം മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളും ക്രിസ്മസിനുണ്ട്. പ്രീസെയില്‍ റെക്കോര്‍ഡുമായാണ് മമ്മൂട്ടി ചിത്രം കളങ്കാവല്‍ തിയറ്ററിലേക്ക് എത്തിയത്. ഒന്നേകാല്‍ കോടിയാണ് പ്രീസെയിലിലൂടെ സ്വന്തമാക്കിയതെന്ന് മമ്മൂട്ടി കമ്പനി തന്നെ പങ്കുവച്ച പോസ്റ്ററില്‍ പറയുന്നുണ്ട്. കളം നിറഞ്ഞ് കളിക്കാന്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രമെത്തുമ്പോള്‍ നായകനായി എത്തുന്നത് വിനായകനാണ്. ജിതിന്‍ കെ.ജോസാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ രണ്ട് ചിത്രങ്ങളും തിയേറ്ററുകളിലെത്തി. എ.ബി.ബിനില്‍ സംവിധാനം ചെയ്യുന്ന പൊങ്കാലും റോഡ് മൂവിയായ ഖജുരാഹോ ഡ്രീംസുമാണ് ചിത്രങ്ങള്‍. വയലന്‍സ് അധികമായതിനെ തുടര്‍ന്ന് സെന്‍സര്‍ബോര്‍ഡ് എട്ട് സീനുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച പൊങ്കാല എ സര്‍ട്ടിഫിക്കറ്റോടെയാണ് തിയറ്ററിലെത്തുന്നത്. യാത്രകളെയും സൗഹൃദത്തെയും ആഘോഷമാക്കുന്നവര്‍ക്കായി അണിയിച്ചൊരുക്കിയ റോഡ് മൂവിയാണ് ഖജുരാഹോ ഡ്രീംസ്. ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്കൊപ്പം അര്‍ജുന്‍…
Read More » -
രണ്ടാം ബലാത്സംഗ കേസിലെ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം നടപടികള്‍; രാഹുലിന്റെ അറസ്റ്റ് തത്കാലമില്ല; പോലീസ് സംഘം തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി; രാഹുല്‍ സമ്പന്നരുടെ ഫാമുകളില്‍ ഒളിവില്‍
പാലക്കാട്: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെയാണ് പൊലീസിന്റെ നടപടി. ഇതേത്തുടര്‍ന്ന്, രാഹുലിനെ കണ്ടെത്താനായി ദിവസങ്ങളായി ബെംഗളൂരുവില്‍ തമ്പടിച്ചിരുന്ന അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി. ബലാത്സംഗ കേസില്‍ ഹൈക്കോടതി അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പൊലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, തിരച്ചിലുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതോടെയാണ് ബെംഗളൂരുവിലെ തിരച്ചില്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കഴിഞ്ഞ പത്ത് ദിവസമായി രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ സംഘത്തെ കബളിപ്പിച്ച് രാഹുല്‍ തുടര്‍ച്ചയായി ഒളിത്താവളങ്ങള്‍ മാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിലെ അതിസമ്പന്നരും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തികളുടെ ഫാം ഹൗസുകളിലാണ് രാഹുല്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു അഭിഭാഷകനാണ് രാഹുലിന് ഈ ഒളിസങ്കേതങ്ങള്‍ ഒരുക്കി നല്‍കിയതെന്നും…
Read More » -
ലീഗിനെ പിളര്‍ത്താന്‍ പണി എടുത്തവര്‍ക്കാണോ വോട്ട്? മാറാട് കലാപത്തിന്റെ രക്തക്കറ പേറുന്നവര്‍ എന്നു വിളിച്ചതു മറന്നോ? ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് സമസ്ത; ‘ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹതയില്ല’
കൊച്ചി: ജമാഅത്തെ ഇസ്ലാമി- മുസ്ലിം ലീഗ് ധാരണയെ കടന്നാക്രമിച്ച് സമസ്ത എപി വിഭാഗം. ജമാഅത്തെ ഇസ്ലാമി വോട്ട് തേടുമ്പോള്‍ എന്ന തലക്കെട്ടോടെ മുഖപത്രമായ സിറാജിലെ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയാണ് ലേഖകന്‍. ജമാ അത്തെ ഇസ്ലാമി മുഖപത്രത്തില്‍ വന്ന ലേഖനം മുസ്ലിം ലീഗിനെ തീവ്രവാദ പ്രസ്ഥാനമായി ചിത്രീകരിക്കുന്നു എന്നും ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടത് എന്നും ലേഖനത്തില്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെ തള്ളിപ്പറഞ്ഞ ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിംങ്ങളുടെ വോട്ട് ആവശ്യപ്പെടാന്‍ അര്‍ഹത ഇല്ലെന്നും സുലൈമാന്‍ സഖാഫി ആഞ്ഞടിക്കുന്നു. ലീഗിനോട് ചില ചോദ്യങ്ങളും ലേഖനത്തിലൂടെ സുലൈമാന്‍ സഖാഫി ചോദിക്കുന്നുണ്ട്. ലീഗിനെ പിളര്‍ത്താന്‍ പണിയെടുത്ത ജമാഅത്തെ ഇസ്ലാമിക്കാണോ ലീഗ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കേണ്ടതെന്നും, മുസ്ലിം സമുദായത്തിന് പേരുദോഷം ഉണ്ടാക്കിയ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി വോട്ട് പിടിക്കുകയാണോ ലീഗ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും ലേഖനത്തിലുണ്ട്. ജമാഅത്തെ ഇസ്ലാമി നേതൃത്വപരമായ പങ്കുവഹിക്കുന്ന മുസ്ലിം പേഴ്‌സനല്‍ ബോര്‍ഡ്…
Read More » -
‘ദിലീപിനെ പൂട്ടണം’: ഇരവാദം ലക്ഷ്യമിട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ്; മഞ്ജുവിന്റെയും എഡിജിപി ബി. സന്ധ്യയുടെയും പേരില്‍ വ്യാജ പ്രൊഫൈല്‍; പിന്നില്‍ ദീലീപ് തന്നെയെന്നും അന്വേഷണ സംഘം; കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിന്റെ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും നടന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ നിര്‍മ്മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു. ഇതിനുപുറമേ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന…
Read More »


