Breaking NewsKeralaLead NewsNEWS

വെള്ളപ്പൊക്കത്തിൽ കുറച്ചുപണം നഷ്ടമായിട്ടുണ്ടെന്ന് തന്ത്രി, അന്വേഷിച്ചിറങ്ങിയപ്പോൾ അറിഞ്ഞത് തിരുവല്ലയിലെ പൊട്ടിയ ബാങ്കിലിട്ട് തന്ത്രിക്ക് നഷ്ടമായത് ഒന്നും രണ്ടും രൂപയല്ല രണ്ടരക്കോടി… കോടികൾ നഷ്ടമായിട്ടും കണ്ഠര് രാജീവര് ഒരിടത്തും പരാതി നൽകാത്തതിൽ ദുരൂഹത, വേരടക്കം മാന്തി പുറത്തിടാനൊരുങ്ങി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ നെല്ലും പതിരും വേർതിരിച്ചെടുക്കാൻ തുനിഞ്ഞിറങ്ങി പ്രത്യേക അന്വേഷണ സംഘം.

തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച ഒന്നും രണ്ടും രൂപയല്ല, രണ്ടര കോടി രൂപയാണ് തന്ത്രിക്ക് നഷ്ടമായത്. കോടികൾ തന്ത്രി യാതൊരു പരാതിയും നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്ഐടിക്ക് നിർണായക വിവരം ലഭിച്ചത്. മാത്രമല്ല ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല.

Signature-ad

വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം തുടങ്ങിയത്.

അതേസമയം തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഉണ്ണി കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ് കോടതി പരിഗണിക്കും.

ഇതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ ആയിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഇതോടെ ശബരിമല കേസിൽ പുറത്തിറങ്ങിയ ആദ്യ പ്രതിയായി മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: