നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍; ദിലീപ് കുറ്റക്കാരനെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്ന് കോടതി; ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; ബാക്കിയുള്ളവരെ വെറുതെ വിട്ടു; വിധി പ്രഖ്യാപിച്ചത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളില്‍ ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്.
കേസില്‍ പള്‍സര്‍ സുനിയടക്കം ആദ്യത്തെ ആറു പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ചുമത്തിയ കൂട്ടബലാത്സംഗം, ഗൂഢാലോചന എന്നിവയടക്കമുള്ള കുറ്റങ്ങള്‍ കോടതി ശരിവെച്ചിട്ടുണ്ട്. ആറുപേരുടെ ജാമ്യം റദ്ദാക്കുകയും ഇവരെ ജയിലിലേക്ക് അയക്കുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അന്തിമവിധി വന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധിപറഞ്ഞത്.
രാവിലെ 11ന് തന്നെ ജഡ്ജി വിധി പ്രസ്താവനടപടികള്‍ തുടങ്ങി. പത്തുപ്രതികളും കോടതിയിലെത്തിയിട്ടുണ്ടോ എന്ന് കോടതി ആദ്യമേ പേരുവിളിച്ച് പരിശോധിച്ചു.
ദിലീപടക്കമുള്ള പ്രതികളെ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഓരോ പ്രതിയേയും പേരെടുത്തു വിളിച്ചു. തുടര്‍ന്ന് പെട്ടന്ന് തന്നെ വിധി പ്രസ്താവവും വന്നു.






