മണ്‍സൂണ്‍ സമയപ്പട്ടിക: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല്‍പതോളം ട്രെയിനുകളുടെ സമയം മാറും; പുതിയ സമയം ഇങ്ങനെ

തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപ്പട്ടിക 15ന് പ്രാബല്യത്തിലാകും. കേരളത്തിലൂടെ സർവീസ് നടത്തുന്ന നാൽപ്പതോളം ട്രെയിനുകളുടെ സമയം മാറും. ഒക്‌ടോബർ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകൾ ഓടുക. പുറപ്പെടുന്നതിലും സ്‌റ്റേഷനിൽ എത്തുന്ന സമയത്തിലും മാറ്റമുണ്ടാകും. കൂടുതൽ വിവരങ്ങൾ 139 എന്ന നമ്പറിലും നാഷണൽ ട്രെയിൻ എൻക്വയറി സിസ്‌റ്റത്തിലും (എൻടിഇഎസ്) ആപ്പിലും അറിയാം.
പ്രധാന ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലെ മാറ്റവും ബ്രാക്കറ്റിൽ നിലവിലെ സമയവും

●എറണാകുളം ജങ്‌ഷൻ–പുണെ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22149 ) – പുലർച്ചെ 2.15 (രാവിലെ 5.15)
● എറണാകുളം–ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്- എക്‌സ്‌പ്രസ് (22655 ) –-പുലർച്ചെ 2.15 (രാവിലെ 5.15)
● തിരുവനന്തപുരം നോർത്ത് -യോഗ നഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12217 )- –പുലർച്ചെ 4.50 (രാവിലെ 9.10)
●തിരുവനന്തപുരം നോർത്ത് –അമൃതസർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12483 )–പുലർച്ചെ 4.50 (രാവിലെ 9.10)
●തിരുനെൽവേലി-ഹാപ എക്സ്പ്രസ് (19577) –പുലർച്ചെ 5.05 (രാവിലെ 8.00)
● തിരുനെൽവേലി–ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (20923)- –- പുലർച്ചെ 5.05 (രാവിലെ 8)
● തിരുവനന്തപുരം നോർത്ത് -ലോകമാന്യതിലക് എക്സ്പ്രസ് -(12202 )–-രാവിലെ 7.45 (രാവിലെ 9.10)
●തിരുവനന്തപുരം നോർത്ത്- ഇൻഡോർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (20931)–രാവിലെ 9.10 (പകൽ 11-.15)
●തിരുവനന്തപുരം നോർത്ത്- പോർബന്ദർ സൂപ്പർഫാസ്റ്റ്എക്‌സ്‌പ്രസ്- (20909)–-രാവിലെ 9.10 (പകൽ 11.15)
●എറണാകുളം ജങ്ഷൻ- ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ്- (12617)–-രാവിലെ- 10. 30 (പകൽ 1.25)
●എറണാകുളം ജങ്ഷൻ – –-മഡ്ഗാവ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്(10216 )- പകൽ 1.25 (രാവിലെ 10.40)
●തിരുവനന്തപുരം സെൻട്രൽ–- -ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്(12431)- –-പകൽ 2.40 (രാത്രി 7.15)
●എറണാകുളം -അജ്മീർ മരുസാഗർ എക്സ്പ്രസ് (12977)–വൈകിട്ട് 6.50 (രാത്രി 8.25)
●തിരുവനന്തപുരം സെൻട്രൽ -ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22653) രാത്രി 10 (അർധരാത്രി 12.50 )
● തിരുവനന്തപുരം നോർത്ത്–ചണ്ഡിഗഡ് സമ്പർക്ക്‌ക്രാന്തി എക്‌സ്‌പ്രസ് (12217) പുലർച്ചെ 4.50 (രാവിലെ 9.10)