Month: June 2025
-
Breaking News
മിടുക്കനായ കുട്ടി അനുഗ്രഹം ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല; മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിന് പിതാവിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി
കൊച്ചി: പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിന് തടവില്‍ കഴിയുന്ന പിതാവിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പരോള്‍ അനുവദിച്ചത്. ജൂണ്‍ 12 മുതല്‍ 18 വരെ ഏഴുദിവസമാണ് പരോള്‍. ആറ് എ പ്ലസും രണ്ട് എ യും നേടി പാസായ കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റ് കൂടി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പരോള്‍ അനുവദിക്കണമെന്ന അപേക്ഷ ജയില്‍ അധികൃതര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. മിടുക്കനായ കുട്ടി തന്റെ തുടര്‍പഠനത്തിന് പ്രവേശനം നേടാന്‍ പിതാവിന്റെ സാന്നിധ്യവും അനുഗ്രഹവും ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് തടവുകാരന്റെയും അവകാശമാണ്. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി പ്ലസ്ടു പഠനത്തിന് മകന്‍ പോകട്ടെയെന്നും…
Read More » -
Breaking News
വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല കവര്‍ന്ന മേല്‍ശാന്തി പിടിയില്‍; വേറെയും തട്ടിപ്പ് പരാതികള്‍
കോഴിക്കോട്: വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷണം നടത്തിയ കേസില്‍ പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂര്‍ സ്വദേശി അന്തിയാളന്‍ കാവ് മഠത്തില്‍ ഹരികൃഷ്ണന്‍ (37) ആണ് അറസ്റ്റിലായത്. പൂജിക്കാന്‍ നല്‍കിയ സ്വര്‍ണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. ക്ഷേത്രഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തില്‍ സ്ഥിരം ഉപയോഗിക്കുന്ന ദേവന്റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ധരിക്കാനുള്ള ഏലസ്സ് നല്‍കിയും പൂജകളുടെ പേരിലും പലരില്‍നിന്നും പണമായും സ്വര്‍ണമായും തട്ടിയെന്നുമുള്ള വിവരമാണ് പുറത്തുവന്നത്.
Read More » -
Breaking News
ഓഹരി വിപണിയിൽ മികച്ച ദീർഘകാല നിക്ഷേപങ്ങൾക്ക് എന്തൊക്കെ ചെയ്യണം..; കൊച്ചിയിൽ സെബി രജിസ്റ്റേർഡ് നിക്ഷേപ ഉപദേശക സ്ഥാപനം വസുപ്രദയുമായി പ്രഗല്ഭ പ്രഫഷണലുകൾ
കൊച്ചി: ഓഹരി മേഖലയിൽ വിദഗ്ധ മാർഗനിർദേശം നൽകാൻ കേരളത്തിലെ രണ്ടു പ്രശസ്ത ധനകാര്യ ഉപദേഷ്ടാക്കൾ ഒരുമിക്കുന്നു. പത്ര-മാസികകളിലെ ധനകാര്യ പംക്തികളിലൂടെ സുപരിചിതനായ ഓഹരി നിക്ഷേപ വിദഗ്ധൻ ജയ്ദീപ് മേനോനും പ്രശസ്ത ബാങ്കറും മൂലധനവിപണി വിദഗ്ധനുമായ ഡോ. നീലകണ്ഠൻ പിള്ളയുമാണു വസുപ്രദയുടെ സ്ഥാപകർ. സെബിയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ ഉപദേശ (ആർഐഎ) സ്ഥാപനമായ വസുപ്രദ ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രമുഖ ധനകാര്യ പ്രഫഷണലുകൾ. കൊച്ചി ആസ്ഥാനമായ ഈ സ്ഥാപനം ഇന്ത്യയിലും വിദേശത്തും ഉള്ള നിക്ഷേപകർക്ക് സെബി നിഷ്കർഷിച്ചിട്ടുള്ള ഫീ അടിസ്ഥാനത്തിൽ ഓഹരി വിപണിയിൽ മികച്ച ദീർഘകാല നിക്ഷേപങ്ങൾക്ക് ഉപദേശം നൽകും. ഇടപാടുകാർ ഓരോരുത്തരുടെയും ആവശ്യത്തിന് ഉതകുന്ന നിക്ഷേപരീതി പരിചയപ്പെടുത്തുകയും സുതാര്യമായ ഉപദേശത്തിലൂടെ സമ്പാദ്യ വർധനയ്ക്കു സഹായിക്കുകയുമാണ് വസുപ്രദ ലക്ഷ്യമിടുന്നത്. ദശാബ്ദങ്ങൾ നീണ്ട അനുഭവസമ്പത്തും തത്ത്വാധിഷ്ഠിത സേവനങ്ങളും വഴി ഇരുവരും നിക്ഷേപ മേഖലയിൽ ഉള്ളവർക്കു സുപരിചിതരാണ്. ജയദീപ് മേനോൻ സെക്യൂരിറ്റീസ് മാർക്കറ്റ്സ് പഠനത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. മൂഡീസ് അനലിറ്റിക്സിൻ്റെ സിഐഡബ്ള്യുഎം അടക്കം…
Read More » -
Breaking News
സെക്രട്ടറി പോര, പുതിയ ആള്‍ വരണം; നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്ത്; സമ്മേളനങ്ങള്‍ക്കിടെ ഗ്രൂപ്പ് പോരില്‍ പുകഞ്ഞ് സിപിഐ
കൊച്ചി: സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കവേ, സിപിഐയിലെ ഗ്രൂപ്പ് പോരിന് ഇന്ധനം പകര്‍ന്ന് നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് ഒന്നിനും ആവുന്നില്ലെന്നും പുതിയ സെക്രട്ടറി വരണമെന്നും സംസ്ഥാനതലത്തിലെ രണ്ടു നേതാക്കള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം കമല സദാനന്ദന്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.ദിനകരന്‍ എന്നിവര്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ നടത്തുന്ന സംഭാഷണമാണു പുറത്തായത്. ഡ്രൈവറെ കൂടാതെ മറ്റൊരു പ്രാദേശിക നേതാവും കാറിലുണ്ടായിരുന്നു. കമലയുടെയും ദിനകരന്റെയും തട്ടകമായ പറവൂരില്‍ പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച ചര്‍ച്ചയിലാണു ബിനോയ് വിശ്വത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കടന്നുവന്നത്. പറവൂരിലെ കോട്ടുവള്ളി, പുത്തന്‍വേലിക്കര, ചേന്ദമംഗലം ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടര്‍ന്നു ജില്ലാ കൗണ്‍സില്‍ അംഗം കെ. പി. വിശ്വനാഥന്‍, ജില്ലാ കൗണ്‍സില്‍ മുന്‍ അംഗം രമ ശിവാനന്ദന്‍ എന്നിവരെ പാര്‍ട്ടി അംഗത്വത്തിലേക്കു തരംതാഴ്ത്തിയിരുന്നു. ഇരുവരും കണ്‍ട്രോള്‍ കമ്മിഷനു പരാതി നല്‍കിയിരിക്കുകയാണ്. വിശ്വനാഥനെതിരെ നടപടിക്കു പാര്‍ട്ടി സെക്രട്ടറിയുടെ അനുവാദം വേണ്ടല്ലോ എന്നു കമല…
Read More » -
Breaking News
മണ്‍സൂണ്‍ സമയപ്പട്ടിക: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല്‍പതോളം ട്രെയിനുകളുടെ സമയം മാറും; പുതിയ സമയം ഇങ്ങനെ
തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപ്പട്ടിക 15ന് പ്രാബല്യത്തിലാകും. കേരളത്തിലൂടെ സർവീസ് നടത്തുന്ന നാൽപ്പതോളം ട്രെയിനുകളുടെ സമയം മാറും. ഒക്‌ടോബർ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകൾ ഓടുക. പുറപ്പെടുന്നതിലും സ്‌റ്റേഷനിൽ എത്തുന്ന സമയത്തിലും മാറ്റമുണ്ടാകും. കൂടുതൽ വിവരങ്ങൾ 139 എന്ന നമ്പറിലും നാഷണൽ ട്രെയിൻ എൻക്വയറി സിസ്‌റ്റത്തിലും (എൻടിഇഎസ്) ആപ്പിലും അറിയാം. പ്രധാന ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലെ മാറ്റവും ബ്രാക്കറ്റിൽ നിലവിലെ സമയവും ●എറണാകുളം ജങ്‌ഷൻ–പുണെ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (22149 ) – പുലർച്ചെ 2.15 (രാവിലെ 5.15) ● എറണാകുളം–ഹസ്രത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്- എക്‌സ്‌പ്രസ് (22655 ) –-പുലർച്ചെ 2.15 (രാവിലെ 5.15) ● തിരുവനന്തപുരം നോർത്ത് -യോഗ നഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12217 )- –പുലർച്ചെ 4.50 (രാവിലെ 9.10) ●തിരുവനന്തപുരം നോർത്ത് –അമൃതസർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12483 )–പുലർച്ചെ 4.50 (രാവിലെ 9.10) ●തിരുനെൽവേലി-ഹാപ എക്സ്പ്രസ് (19577) –പുലർച്ചെ 5.05 (രാവിലെ 8.00)…
Read More » -
Breaking News
വര്‍ഗീയതയും മതരാഷ്ട്ര വാദവും ഉയര്‍ത്തുന്നവരുമായി ഒരു നീക്കുപോക്കും ഇല്ല; വര്‍ഗീയ വാദികളുടെ വോട്ടു വേണ്ടെന്ന നിലപാടില്‍ മാറ്റമില്ല; ബിസ്‌കറ്റിനു രുചിയുണ്ടെന്നു പറയുന്ന ആളല്ല ഞാന്‍; ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചോ എന്നു വ്യക്തമാക്കണം; എം. സ്വരാജ്
നിലമ്പൂർ: വർഗീയതയും മതരാഷ്ട്രവാദവും ഉയർത്തിപ്പിടിക്കുന്നവരുമായി ഒരു നീക്കുപോക്കോ ബന്ധമോ എൽഡിഎഫിന് സാധ്യമല്ലെന്ന് സ്ഥാനാർഥി എം സ്വരാജ്. എൽഡിഎഫിൽ ഒരു വർഗീയശക്തികളുമില്ല. ഇക്കാര്യത്തിൽ നിലപാട് സുവ്യക്തമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ആരുടെയൊക്കെ വോട്ട് സ്വീകരിക്കും, ആരുടെയൊക്കെ സ്വീകരിക്കില്ല എന്നകാര്യത്തിൽ ഒരു അവ്യക്തതയുമില്ല. അത് പറയാൻ തെരഞ്ഞെടുപ്പോ സ്ഥാനാർഥിത്വമോ തടസ്സമല്ല. ആ ചോദ്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ബിസ്കറ്റിന് രുചിയുണ്ടെന്ന് മറുപടി പറഞ്ഞ ആളല്ല ഞാൻ. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചോ എന്നതാണ് ചോദ്യം. അവർ ജനാധിപത്യ- മതനിരപേക്ഷ നിലപാട് സ്വീകരിച്ച്, ബഹുസ്വര സമൂഹത്തെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങളുമായി അവരുടെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിപ്പറഞ്ഞ് സമൂഹത്തെ ബോധ്യപ്പെടുത്തിയാൽ അതും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.- സ്വരാജ് പറഞ്ഞു. വർഷങ്ങളായി ശക്തമായ മതനിരപേക്ഷ നിലപാട് പറയുന്നവരാണ് പിഡിപിയെന്നും സ്വരാജ് പറഞ്ഞു. മതരാഷ്ട്രവാദവും വർഗീയതയും മുന്നോട്ടുവെക്കുന്നവരാണോ പിഡിപി എന്ന് വിമർശിക്കുന്നവർ മറുപടി പറയണം. സമീപകാലത്തുള്ള എല്ലാ തെരഞ്ഞെടുപ്പിലും അവരുടെ പിന്തുണ എൽഡിഎഫിനായിരുന്നു. അതിന് മുൻപ് യുഡിഎഫിനെ പിഡിപി പിന്തുണച്ചിട്ടുണ്ട്. മതനിരപേക്ഷ നിലപാടിൽനിന്ന് പിഡിപി ഇനി…
Read More » -
Breaking News
‘ദേശീയ താത്പര്യങ്ങള്‍ക്ക് എതിരേ ചിന്തിക്കാന്‍ അണികളെ പ്രോത്സാഹിപ്പിക്കുന്നു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നിരോധിക്കും’; ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; അന്ന് വി.ഡി. സതീശന്‍ എംഎല്‍എ; തെരഞ്ഞെടുപ്പു കാലത്ത് വിഴുങ്ങുന്ന നിലപാടുകള്‍
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതിനെതിരേ രണ്ടാം ദിവസവും വിവാദം കത്തിക്കാളുകയാണ്. മൗദൂദി ആശയങ്ങള്‍ പേറുന്ന തീവ്ര ഇസ്ലാമിക മതരാഷ്ട്രവാദികളാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോള്‍, ഇടതുപക്ഷവും നേരത്തേ പിന്തുണ തേടിയെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിരോധിക്കുന്നത്. ഇതിനിടെ, ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയോട് അവഗണന കാണിക്കുന്നെന്നും ദേശീയ താത്പര്യങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി ഇടതു നേതാക്കള്‍ രംഗത്തെത്തി. 2014 ജനുവരി 18ന് ആണ് ഉമ്മന്‍ചാണ്ടി (oommen chandy) സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അബദ്ുള്‍ സമദ് എന്ന വ്യക്തിയുടെ പൊതുതാത്പര്യ ഹര്‍ജിക്കു മറുപടിയെന്നോണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ്, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍ രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. കെ.എം. മാണി നിയമമന്ത്രി. വി.ഡി. സതീശന്‍ (v.d.satheeshan) അന്ന് എംഎല്‍എ ആയിരുന്നു. ALSO READ ‘ചാനല്‍ ചര്‍ച്ചകള്‍…
Read More » -
Breaking News
ദിയയ്ക്കെതിരായ പരാതിയില്‍ കഴമ്പില്ല; ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തി; പണം ചെലവാക്കിയതെങ്ങനെ?
തിരുവനന്തപുരം: നടന്‍ ജി.കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ ആഭരണക്കടയില്‍നിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്യുആര്‍ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി. 3 ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതില്‍നിന്നാണ് ഈ കണക്ക് ലഭിച്ചത്. ഇതുസംബന്ധിച്ച് വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും ഇവര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചെങ്കിലും എത്തിയില്ല. മൂവരും സ്ഥലത്തില്ലെന്നാണ് വിവരമെന്നു മ്യൂസിയം എസ്‌ഐ വിപിന്‍ പറഞ്ഞു. 66 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നു സ്റ്റേറ്റ്‌മെന്റില്‍ കണ്ടെത്തിയെങ്കിലും ഇവര്‍ ഈ പണം ചെലവാക്കിയതെങ്ങനെയെന്നു കണ്ടെത്തിയിട്ടില്ല. നികുതി വെട്ടിക്കാനായി ദിയ പറഞ്ഞിട്ടാണ് പണം തങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിന്‍വലിച്ച് ദിയയ്ക്ക് നല്‍കിയെന്നുമാണ് ജീവനക്കാരുടെ മൊഴി. പലപ്പോഴും പണം പിന്‍വലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികള്‍ അവരുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി നല്‍കിയിട്ടുമുണ്ട്. ദിയയുടെ ഓഡിറ്ററോടും സ്റ്റേഷനില്‍ എത്താന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനം നികുതി അടച്ചതിന്റെ…
Read More » -
Breaking News
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു അന്തരിച്ചു
കൊച്ചി: മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം. മുന്‍ സിഐടിയു വിഭാഗം മലഞ്ചരക്ക് കണ്‍വീനറും മുന്‍ ഇളയ കോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്റ്റാര്‍ ജങ്ഷനിലാണ് താമസം. ഖബറടക്കം ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍. പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെ മകനാണ്. മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മൂട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.
Read More »
