Breaking NewsKeralaLead NewsNEWS

മിടുക്കനായ കുട്ടി അനുഗ്രഹം ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല; മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിന് പിതാവിന് പരോള്‍ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ മകന്റെ പ്ലസ് വണ്‍ പ്രവേശനത്തിന് തടവില്‍ കഴിയുന്ന പിതാവിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് മലപ്പുറം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പരോള്‍ അനുവദിച്ചത്. ജൂണ്‍ 12 മുതല്‍ 18 വരെ ഏഴുദിവസമാണ് പരോള്‍. ആറ് എ പ്ലസും രണ്ട് എ യും നേടി പാസായ കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റ് കൂടി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്.

പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പരോള്‍ അനുവദിക്കണമെന്ന അപേക്ഷ ജയില്‍ അധികൃതര്‍ തള്ളിയതിനെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. മിടുക്കനായ കുട്ടി തന്റെ തുടര്‍പഠനത്തിന് പ്രവേശനം നേടാന്‍ പിതാവിന്റെ സാന്നിധ്യവും അനുഗ്രഹവും ആഗ്രഹിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു.

Signature-ad

മകന് മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നത് തടവുകാരന്റെയും അവകാശമാണ്. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി പ്ലസ്ടു പഠനത്തിന് മകന്‍ പോകട്ടെയെന്നും നല്ല ഭാവിക്കായി സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെയെന്നും കോടതി ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: