Breaking NewsCrimeLead NewsNEWS
വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല കവര്‍ന്ന മേല്‍ശാന്തി പിടിയില്‍; വേറെയും തട്ടിപ്പ് പരാതികള്‍

കോഴിക്കോട്: വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷണം നടത്തിയ കേസില്‍ പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കപ്പൂര്‍ സ്വദേശി അന്തിയാളന്‍ കാവ് മഠത്തില്‍ ഹരികൃഷ്ണന്‍ (37) ആണ് അറസ്റ്റിലായത്.
പൂജിക്കാന്‍ നല്‍കിയ സ്വര്‍ണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും തിരികെ കിട്ടാത്തതിനെത്തുടര്‍ന്ന് ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് വിഷയം പുറത്തുവന്നത്. ക്ഷേത്രഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തില്‍ സ്ഥിരം ഉപയോഗിക്കുന്ന ദേവന്റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ധരിക്കാനുള്ള ഏലസ്സ് നല്‍കിയും പൂജകളുടെ പേരിലും പലരില്‍നിന്നും പണമായും സ്വര്‍ണമായും തട്ടിയെന്നുമുള്ള വിവരമാണ് പുറത്തുവന്നത്.