Month: June 2025
-
Crime
തേടിയ ‘വയ്യാവേലി’ കാലില്‍ ചുറ്റി! അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിച്ച് പൊലീസ്, തെളിഞ്ഞത് നിരവധി മോഷണക്കേസുകള്‍
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മോഷ്ടിച്ച വാഹനവുമായി രക്ഷപ്പെടുമ്പോള്‍ അപകടത്തില്‍പ്പെട്ട യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത് പൊലീസുകാര്‍. പ്രാഥമിക ചികിത്സയ്ക്കുശേഷം പൊലീസുകാര്‍ വിവരം തിരക്കിയപ്പോള്‍ യുവാക്കള്‍ക്ക് മോഷണ വിവരം തുറന്നു പറയേണ്ടി വന്നു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ജില്ലയില്‍ ആകമാനം നടത്തിയ നിരവധി മോഷണത്തിന്റെ കഥകളായിരുന്നു. കഴിഞ്ഞദിവസം അടിമാലിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം.വാഹന പരിശോധനയ്ക്കിടെ ബൈക്ക് മറിഞ്ഞ് അപകടം പറ്റിക്കിടക്കുന്ന രണ്ട് യുവാക്കളെ അടിമാലി പോലീസ് ആശുപത്രിയില്‍ എത്തിച്ചു.കാലിനും കൈകള്‍ക്കും പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സ നല്‍കിയശേഷം വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ലഭിച്ചത് പരസ്പരവിരുദ്ധമായ മറുപടി. ഒടുവില്‍ ബൈക്ക് തങ്ങള്‍ ഉടുമ്പന്‍ചോലയില്‍ നിന്നും മോഷ്ടിച്ചതാണന്ന് യുവാക്കള്‍ സമ്മതിച്ചു. ഇതോടെ പൊലീസ് കേസെടുത്ത് പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി. അനൂപ്, ചന്ദ്രപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പൊലീസുകാര്‍ പോലും അന്തംവിട്ട് പോയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ മുന്‍പും ഇവര്‍ക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്. രാജാക്കാട്, കുമളി എന്നിവിടങ്ങളില്‍ നിന്നായി നാല് ബൈക്കുകള്‍…
Read More » -
Breaking News
വാട്‌സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍, സഹോദരന്‍ സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബഷീറിന്റെ വീട്ടില്‍വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ബഷീര്‍ നാസറിനെയും സലീമിനെയും മോശമായി പരാമര്‍ശിച്ചത് ചോദിക്കാനാണ് ഇരുവരും ബഷീറിന്റെ വീട്ടിലെത്തിയത്. ഇതിനിടെ ബഷീര്‍ രണ്ടുപേരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നാസറിന്റെ വയറിനും സലീമിന്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി.
Read More » -
Breaking News
തമിഴ്നാട്ടില്‍ വക്കീല്‍, പണി കേരളത്തില്‍ മോഷണം; കലക്ടറെയും ഫോണില്‍ വിളിച്ചു വിരട്ടി
ഇടുക്കി: തമിഴ്നാട്ടില്‍ ‘വക്കീല്‍’, കേരളത്തില്‍ കള്ളന്‍. ഭാര്യ തമിഴ്നാട്ടില്‍ അഭിഭാഷക. അഭിഭാഷകനാണെന്നു പറഞ്ഞു കലക്ടറെവരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തും. ഒടുവില്‍ കേരള പൊലീസിന്റെ പിടിയിലായപ്പോള്‍ കള്ളന്‍ തുറന്നു പറഞ്ഞു ‘മോഷണശീലം നിര്‍ത്താന്‍ കഴിയുന്നില്ല’. ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസില്‍ തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണനാണ് (ശരവണ പാണ്ഡ്യന്‍ 39) കഴിഞ്ഞ ദിവസം പെരുവന്താനം പൊലീസിന്റെ പിടിയിലായത്. പെരുവന്താനം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടില്‍ നിന്നു പ്രതിയെ പിടികൂടുകയായിരുന്നു. 35 ാം മൈല്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കുന്നതിനിടെയാണു സമാനമായ മോഷണങ്ങള്‍ വീണ്ടും ഉണ്ടായത്. ഇതോടെ പൊലീസ് എല്ലാ മോഷണങ്ങളുടെയും രീതികള്‍ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചതോടെ പ്രതിയിലേക്കെത്താന്‍ എളുപ്പമായി. മുന്‍പു മോഷണക്കേസുകളില്‍ അറസ്റ്റിലായിട്ടുള്ള രാമകൃഷ്ണന്‍ തന്നെ മോഷ്ടാവെന്ന് ഉറപ്പിച്ചതോടെ തമിഴ്നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൈലിമുണ്ട് ധരിച്ച് സാധാരണ വേഷത്തിലാണ് ഇയാള്‍ മോഷണത്തിന് എത്തുന്നത്. ഫോണ്‍ ഉപയോഗിക്കാറില്ല. എല്ലാ മോഷണങ്ങളിലും കയ്യുറകള്‍ ധരിക്കും…
Read More » -
Crime
സുഹൃത്തിനൊപ്പം താമസത്തിനിടെ ഒരു ‘കെട്ട്’ സഹായം; 3 ദിവസം കഴിഞ്ഞപ്പോള്‍ മുങ്ങി, പിടിക്കപ്പെടുമ്പോള്‍ മൂന്നു പേര്‍ക്ക് വിവാഹവാഗ്ദാനം!
തിരുവനന്തപുരം: വിവാഹത്തട്ടിപ്പില്‍ അറസ്റ്റിലായ രേഷ്മ, സുഹൃത്തിനെ സഹായിക്കാനും വിവാഹം നടത്തിയെന്നു പൊലീസിനു വിവരം ലഭിച്ചു. രേഷ്മ മുന്‍പ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന കാലത്തായിരുന്നു വിവാഹം. ഒന്നിച്ചു താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ ഒരാളെ വീട്ടുകാര്‍ കല്യാണത്തിനു നിര്‍ബന്ധിച്ചു. രേഷ്മയോട് വിവരം പറഞ്ഞ യുവാവ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് രേഷ്മയെ വിവാഹം കഴിക്കുകയും ചെയ്തു. 3 ദിവസം കഴിഞ്ഞപ്പോള്‍ രേഷ്മ ഇവിടെനിന്ന് മുങ്ങിയെന്നും പൊലീസ് പറഞ്ഞു. എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പത്തുപേരെ വിവാഹം കഴിച്ചതായാണ് പൊലീസ് പറയുന്നത്. ആര്യനാട് സ്വദേശിയായ പഞ്ചായത്ത് അംഗത്തെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പിടിയിലായത്. രേഷ്മയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് വിവാഹത്തിന് തൊട്ടുമുന്‍പ് ബാഗ് പരിശോധിച്ചപ്പോഴാണ് മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകള്‍ ലഭിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഉടന്‍ നെടുമങ്ങാട് കോടതിയില്‍ അപേക്ഷ നല്‍കും. 2014 ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022…
Read More » -
Breaking News
അജ്ഞലി പ്രതിശ്രുത വരനെ ബന്ധപ്പെടാന്‍ ശ്രമിച്ചത് പലവട്ടം; ഒടുവില്‍ ജീവനൊടുക്കി; അഞ്ജലി മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോയെന്ന് അറിഞ്ഞില്ലെന്ന് പ്രതിശ്രുത വരന്‍
വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവ മോഡൽ അഞ്ജലി വർമോറ മരണത്തിനു മുൻപ് പ്രതിശ്രുത വരനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പൊലീസ്. അഞ്ജലിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നതായും ഈ വർഷം കല്യാണം നടത്താനായിരുന്നു പദ്ധതിയെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതിശ്രുത വരന്റെ അമ്മ മരിച്ചതോടെ വിവാഹം അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വീട്ടിലുള്ളവർ തിരിച്ചെത്തിയപ്പോൾ അഞ്ജലിയുടെ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത അകത്തു കടന്നപ്പോഴാണ് അഞ്ജലിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജലി മാനസിക സമ്മർദത്തിലൂടെ കടന്നുപോകുകയാണെന്ന് തോന്നിയിരുന്നില്ലെന്നാണ് പ്രതിശ്രുത വരൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മരണത്തിന് മുൻപ് അഞ്ജലി സമൂഹമാധ്യമത്തിൽ വൈകാരികമായ ചില കുറിപ്പുകൾ പങ്കുവച്ചിരുന്നു.
Read More » -
Kerala
പോലീസ് സ്‌റ്റേഷനിലെ പിറന്നാള്‍ ആഘോഷം; സിഐക്കെതിരേ കടുത്ത നടപടി ഉണ്ടാകില്ല; ജാഗ്രത കുറവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്; ‘സ്‌റ്റേഷനിലുള്ളില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് തെറ്റായ കീഴ്‌വഴക്കം’
കൊടുവള്ളി സ്റ്റേഷനിലെ പിറന്നാളാഘോഷത്തില്‍ സിഐ കെ.പി.അഭിലാഷിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. അബദ്ധം പറ്റിയതാണെന്ന സിഐയുടെ വിശദീകരണം അംഗീകരിച്ച് ജാഗ്രതക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന് വടകര റൂറല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഐയുടെ പിറന്നാളിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് എത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിവാദമാകുകയായിരുന്നു. ഇന്‍സ്പെക്ടര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി താമരശ്ശേരി ഡിവൈഎസ്പിയും കണ്ടെത്തിയിരുന്നു. സ്റ്റേഷനകത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ്വഴക്കവും സന്ദേശവും നല്‍കുന്നുവെന്നും താമരശേരി റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. അതേസമയം, സിഐ അഭിലാഷിന്‍റേത് ചട്ടവിരുദ്ധമായ നടപടിയാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പരാതികള്‍ ഒത്തുതീര്‍പ്പാക്കി അഭിലാഷ് പണം വാങ്ങുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മേയ് 30നായിരുന്നു കൊടുവള്ളി ഇന്‍സ്പെകടര്‍ കെപി അഭിലാഷിന്‍റെ പിറന്നാള്‍. അന്നേദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് ആയിരുന്നു കേക്ക് മുറിച്ചുള്ള പിറന്നാള്‍ ആഘോഷം. മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നാള്‍ ആഘോഷം റീലായി. അത് സ്റ്റാറ്റസുകളായി. ഇതോടെയാണ് ആഘോഷത്തിനെതിരെ…
Read More » -
Breaking News
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ശുഭാംശു ശുക്ലയുടെ യാത്ര വൈകും; ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി; തുടര്‍ച്ചയായി നാലാം തവണയും വിക്ഷേപണത്തില്‍ തടസം
ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ ചരിത്ര യാത്രയ്ക്ക് ഇനിയും കാത്തിരിക്കണം. ആക്സിയം–4 ദൗത്യത്തിനുള്ള റോക്കറ്റില്‍ ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യാത്ര വീണ്ടും മാറ്റിയത്. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു. നാലാം തവണയാണ് വിവിധ കാരണങ്ങളാല്‍ വിക്ഷേപണം മാറ്റുന്നത്. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം–4. ദൗത്യനിര്‍വഹണത്തിന് കരാര്‍ ലഭിച്ചത് അമേരിക്കന്‍ കമ്പനിയായ ആക്സിയമിനാണ്. കമ്പനിയുടെ നാലാമത്തെ മിഷനാണ് ആക്സിയം -4. സഹായത്തിനായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. ഇവര്‍ നല്‍കുന്ന ഫാല്‍ക്കണ്‍- 9 റോക്കറ്റിലാണ് ദൗത്യസംഘത്തെ ബഹിരാകാശത്ത് എത്തിക്കുക. ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗിവിറ്റ്സണ്‍, പോളണ്ടില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉസാന്‍സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബര്‍ കപൂ എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്‍. ബഹിരാകാശത്ത് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച പെഗി വിറ്റ്സണാകും മിഷന്‍ കമാന്‍ഡര്‍. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങള്‍ ചെയ്യുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി…
Read More » -
Breaking News
വി.ഡി. സതീശന്‍ പറയുന്നതില്‍ വാസ്തവം എന്ത്? ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തില്‍നിന്ന് വഴിമാറിയോ? നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത് മൂവായിരം വോട്ടുകള്‍; മൗദൂദിയുടെ ഖുതുബാത്ത് എന്ന പുസ്തകത്തിലെ വരികളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; ജമാഅത്ത് വിഷം സംഘി വിഷം പോലെ മാരകമെന്നും മുന്നറിയിപ്പ്
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനു പ്രഖ്യാപിച്ചത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണു തിരി കൊളുത്തിയത്. പുരോഗമനത്തിന്റെ മേല്‍മൂടിയണിഞ്ഞ ജമാഅത്തെ ഇസ്ലാമിയുമായി ഇടതുവലതു കക്ഷികളെല്ലാം മുമ്പും തെരഞ്ഞെടുപ്പു ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ പിന്തുണ ലഭിച്ചപ്പോഴൊക്കെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഇടതുമുന്നണി പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതു ജമാ അത്തെ നേതാക്കളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ‘വര്‍ഗീയ വാദികള്‍ മനുഷ്യരല്ലെന്നും അവരുടെ വോട്ടു വേണ്ടെന്നും’ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പ്രഖ്യാപിച്ചത് ജമാ അത്തെ ഇസ്ലാമിയെന്ന മതരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ നേതാക്കളിലാണ് മലപ്പുറത്തിന്റെ സാഹചര്യത്തില്‍ ചെന്നു കൊണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പല്ലും നഖവും ഉപയോഗിച്ചു ജമാ അത്തിന്റെ പിന്തുണയെ ന്യായീകരിച്ചെങ്കിലും അതിലെ അപകടം തിരിച്ചറിഞ്ഞാണു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്ത്രപരമായ നിലപാട് എടുത്തത്. യുഡിഎഫുമായി ജമാഅത്തെ നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ നല്‍കുന്നത് തങ്ങള്‍ ആവശ്യപ്പെടാതുള്ള പിന്തുണയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി ചാനലുകള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന്റെ കളത്തില്‍ നില്‍ക്കുമ്പോള്‍ ജമാഅത്തെയുടെ പിന്തുണ തെല്ലൊന്നുമല്ല…
Read More » -
Kerala
കത്തിയമരുന്ന സിംഗപ്പൂർ കപ്പലിൽ രാസവസ്തുക്കളും കീടനാശിനികളും: ശ്വസിച്ചാൽ ഗുരുതര പ്രത്യാഘാതം, പ്രത്യുൽപാദന ശേഷി പോലും നശിക്കും
കോഴിക്കോട്: കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പൽ കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ തീപിടിച്ച് കത്തിയമരുന്നു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 100 കിലോമീറ്റർ മാറി ഉൾക്കടലിലാണ് കപ്പലിന് തീപിടിച്ചത്. കടലിലേക്ക് പതിച്ച ഇതിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കളും കീടനാശിനികളുമാണ് ഉള്ളതെന്ന വസ്തുത കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശം നിറഞ്ഞ രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും തീയണയ്ക്കാൻ കോസ്റ്റ് ഗാർഡും നാവികസേനയും നടത്തുന്ന ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങും. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്‌നറുകൾ പൂർണ്ണമായും കടലിൽ പതിക്കും. കപ്പലിലെ 154 കണ്ടെയ്‌നറുകളിൽ ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപകടകരമായ വസ്തുക്കളാണ് എന്നാണ് വിവരം. മനുഷ്യർക്കും ജീവജാലങ്ങൾക്കും ഒരുപോലെ ദോഷകരമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്. കപ്പലിലെ പല രാസവസ്തുക്കളും ശുദ്ധജലത്തെ മലിനപ്പെടുത്തും. മീനുകൾക്കും മറ്റു കടൽ ജൈവ വ്യവസ്ഥയ്ക്കും ഭീഷണിയാകും. ഇവ അന്തരീക്ഷത്തിൽ കലരുമ്പോൾ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും…
Read More » -
Kerala
വീട് ബാറാക്കി: പിടികൂടിയത് 175 ലിറ്റർ ഗോവൻ മദ്യശേഖരം, യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ
കാസർകോട്: വീട്ടില്‍ ‘ബെവ്‌കോ ഔട്ട് ലെറ്റി’ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് മേൽപ്പറമ്പ് സ്വദേശി 36 കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ 20 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റര്‍ ഗോവന്‍ മദ്യം വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. കേസിലെ രണ്ടാം പ്രതി ഹൊസ്ദുര്‍ഗ് സ്വദേശിയും യുവതിയുടെ ഭര്‍ത്താവുമായ വിനോദ് കുമാര്‍ (42) ഒളിലാണ്. പ്രതി പെട്ടികണക്കിന് മദ്യം വീട്ടിലെത്തിച്ച് ആളുകള്‍ക്ക് ആവശ്യാനുസരണം വില്‍പന നടത്തുകയായിരുന്നു എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിനോദിന് മറ്റൊരു കുടുംബമുണ്ട് എന്നും അന്വേഷണത്തില്‍ കണ്ടെത്തി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ.വി. സുരേഷിന്റെയും സംഘത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കേസ് കാസർകോട് എക്‌സൈസ് റേഞ്ചിന് കൈമാറി. യുവതിയുടെ ഭർത്താവ് വിനോദ് കുമാർ മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലൂടെ 2484 ലിറ്റർ ഗോവൻ മദ്യം കടത്താൻ ശ്രമിച്ച കേസിലെ പ്രതി…
Read More »