Month: June 2025

  • Breaking News

    CMRL മായുള്ള ഇടപാടുകള്‍ സുതാര്യം, അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം; ആരോപണങ്ങള്‍ പാടെ തള്ളി വീണ

    കൊച്ചി: സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ. കരാര്‍ പ്രകാരമുള്ള പണം കൈമാറ്റമാണ് നടന്നതെന്നും എക്സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ട് വീണ പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എം.ആര്‍. അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുകള്‍ സംബന്ധിച്ച് ആദ്യമായാണ് വീണയുടെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള വിശദീകരണം. ഇടപാടുകള്‍ പൂര്‍ണമായും നിയമപ്രകാരമുള്ളതാണ് സത്യവാങ്മൂലത്തില്‍ വീണ ചൂണ്ടിക്കാണിക്കുന്നത്. കരാര്‍ പ്രകാരമുള്ള ഇടപാടുകളാണ് നടന്നിട്ടുള്ളത്. എക്സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലം ബാങ്ക് വഴിയാണ് കരാര്‍പ്രകാരം ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളുടേയും രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വീണ പറയുന്നു. ഇന്‍കം ടാക്സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇല്ലാത്ത സേവനത്തിനുള്ള പ്രതിഫലമെന്നാണ് വീണക്കെതിരെയുള്ള ആരോപണം. ആ ആരോപണത്തെയാണ് പൂര്‍ണമായും…

    Read More »
  • Breaking News

    മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്: നടത്തിപ്പുകാരിയുമായി 2 പൊലീസുകാര്‍ക്ക് ബന്ധം; അക്കൗണ്ടില്‍ പണമെത്തി, ഫ്‌ളാറ്റിലും സന്ദര്‍ശനം

    കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട 2 പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറും. ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പൊലീസ് പരിശോധിച്ചപ്പോള്‍ പ്രതിദിനം പണം അക്കൗണ്ടുകളില്‍ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാര്‍ അനാശാസ്യ കേന്ദ്രത്തില്‍ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല. രണ്ടു പേരും ഇന്നലെയും ഡ്യൂട്ടിക്കെത്തി. 2022 മുതല്‍ നടത്തിപ്പുകാരിയുമായി ഈ പൊലീസുകാര്‍ക്കു ബന്ധമുള്ളതായി പറയുന്നു. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ അന്നു നോട്ടിസ് നല്‍കി വിട്ടയച്ച യുവതിയുമായി പൊലീസുകാരന്‍ ബന്ധം സ്ഥാപിക്കുകയായിരുന്നു. ആ ബന്ധമാണ് ഇവിടെയും തുടര്‍ന്നത്. അനാശാസ്യ കേന്ദ്രത്തിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസുകാര്‍ക്കു ബന്ധം…

    Read More »
  • Crime

    കോഴിക്കോട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു; പ്രതി സ്‌കൂട്ടറില്‍ കടന്നു,തിരച്ചില്‍

    കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ ഒരാളാണ് പണം കവര്‍ന്നത്. പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. എന്നാല്‍, 40 ലക്ഷം മാത്രമാണോ എന്ന കാര്യത്തില്‍ ഇനിയും കൃത്യത വന്നിട്ടില്ല. പ്രതിയുടെ ഫോട്ടോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പന്തീരാങ്കാവില്‍ ഉച്ചയോടുകൂടിയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ എന്ന വ്യക്തി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഷിബിന്‍ലാലിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍…

    Read More »
  • Breaking News

    ലൈംഗികാതിക്രമങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; 60 കാരനെ ഇരകള്‍ ഒത്തുചേര്‍ന്ന് കൊന്നുകത്തിച്ചു

    ഭുവനേശ്വര്‍: ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ചു. അറുപതുകാരന്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് സ്ത്രീകള്‍ അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ മൂന്നാം തീയതി പ്രതി 52 വയസുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവര്‍ പറയുന്നു. ഇയാള്‍ മുന്‍പ് പീഡിപ്പിച്ച സ്ത്രീകള്‍ വിധവയുടെ വീട്ടില്‍ ഒത്തുചേര്‍ന്നശേഷം മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകള്‍ ഒന്നിച്ച് വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ഇയാളില്‍നിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങള്‍ നേരിട്ടിരുന്നെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. ഇയാളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.  

    Read More »
  • Breaking News

    ”ഹിന്ദുമഹാസഭയുടെ പിന്തുണ സ്വരാജിനുള്ള ‘പണി’, പിന്നില്‍ ബിജെപിയെന്നു സംശയം”

    തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണയില്ലെന്ന് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. പിന്തുണ പ്രഖ്യാപിച്ചയാള്‍ വ്യാജനാണ്. സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് എന്നാണ് പിന്തുണ പ്രഖ്യാപിച്ചയാള്‍ പേരു പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇയാളുടെ പേര് ശ്രീജിത്ത് എന്നാണെന്ന് ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. അദ്ദേഹത്തെ പോലെ ഒരാള്‍ക്ക് ഹിന്ദുമഹാസഭയുടെ കാര്യത്തില്‍ ഔദ്യോഗികമായി ഇടപെടാന്‍ അര്‍ഹതയില്ല. അയാള്‍ വിമതനായി വര്‍ക്കു ചെയ്യുന്നളാണ്. ചക്രപാണി ഗ്രൂപ്പിന്റെ ആളാണ് അദ്ദേഹം. ഞങ്ങളെ നിയമിച്ചിരിക്കുന്നത് രാജശ്രീ ചൗധരിയുടെ ഗ്രൂപ്പാണ്. ഇത് രണ്ടുഘടകങ്ങളാണ്. ഇടതുപക്ഷത്തിന്റെ അറിവോടെയല്ല ഇദ്ദേഹം വന്നിട്ടുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു വന്നിട്ടുള്ളത് സ്വരാജിനിട്ടുള്ള ഒരു പണിയാണ്. സ്വരാജിന് പണി കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ രംഗത്തു വന്നിട്ടുള്ളത്. നിലമ്പൂരില്‍ സ്വരാജിന് ലഭിക്കേണ്ട ചില മുസ്ലിം വോട്ടുകള്‍ വോട്ടുകള്‍, പിന്തുണയുമായി ഒരു തീവ്ര സംഘടന വന്നുവെന്നതിന്റെ പേരില്‍ മാനിപ്പുലേറ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇയാളെ ഇറക്കിവിട്ടത് ബിജെപിയാണോ…

    Read More »
  • Breaking News

    ചിത്രത്തിലേക്കെത്തിയത് കഥ കേട്ട് അമ്മ ഓക്കെ പറഞ്ഞതുകൊണ്ട്!! കുഞ്ഞാറ്റ, മനോജ് കെ ജയൻ- ഉർവ്വശിയുടേയും മകൾ അഭിനയ രംഗത്തേക്ക്, തേജാ ലഷ്മിയെത്തുന്നത് ‘സുന്ദരിയായവൾ സ്റ്റെല്ല’യിലൂടെ

    കൊച്ചി: ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയന്റെയും ഉർവ്വശിയുടേയും മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. ചിത്രത്തിൽ സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. മനോജ് കെ ജയൻ്റെയും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി ക്രൗൺ പ്ളാസാ ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി തേജാ ലഷ്മിയുടെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവിൻ്റെ അഭ്യൂഹങ്ങൾ ചലച്ചിത്ര രംഗത്ത് നിലനിന്നിരുന്നു. മനോജ് കെ ജയൻ, ചിത്രത്തിൻ്റെ സംവിധായകൻ ബിനു പീറ്റർ, നിർമ്മാതാവ് മുഹമ്മദ് സാലി, ജയരാജ്, നടൻ സർജാനു, പ്രശസ്ത തിരക്കഥാകൃത്ത് സേതു, അലക്സ് ഈ കുര്യൻ എന്നിവരും സാന്നിഹിതരായിരുന്നു. മകൾ…

    Read More »
  • Breaking News

    രണ്ടാഴ്ചയോളം ചുമ; ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്

    ഗാന്ധിനഗര്‍: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. രണ്ടാഴ്ചത്തോളം ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജുനഗഡിലെ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം സമീപിച്ചത്. അദ്ദേഹം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്. പിന്നീട് ബ്രോങ്കോസ്‌കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് ബള്‍ബ് നീക്കം ചെയ്തു. കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടന്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എല്‍ഇഡി ബള്‍ബ് വേര്‍പെട്ട് അബദ്ധത്തില്‍ ഇത് വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാവുകയായിരുന്നു. കുട്ടികളില്‍ അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, പ്രത്യേകിച്ച് എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

    Read More »
  • Breaking News

    പൊതുതാത്പര്യ ഹര്‍ജി മോശക്കാരിയാക്കി ചിത്രീകരിക്കാന്‍; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍ പെടുത്താന്‍ ശ്രമിക്കുന്നെന്ന് വീണ; ഹര്‍ജി നല്‍കിയത് മാധ്യമ പ്രവര്‍ത്തകന്‍

    തിരുവനന്തപുരം: പൊതുതാത്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാനെന്നും മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണാജോര്‍ജ്ജ്. മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നും സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകള്‍ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മില്‍ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. താന്‍ വിദ്യാസമ്പന്നയായ യുവതിയാണെന്നും കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. എംആര്‍ അജയനെന്ന് മാധ്യമപ്രവര്‍ത്തകനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയോടും മകള്‍ വീണയോടും ഹൈക്കോടതി മറുപടി തേടിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു.

    Read More »
  • Breaking News

    ലണ്ടനിലെ ആയുധ ഇടപാടുകാരനുമായി ബന്ധം: ഇഡിക്കു മുന്നില്‍ ഹാജരാകാതെ റോബര്‍ട്ട് വാധ്ര; ‘യുപിഎ കാലത്ത് പ്രതിരോധ ഇടപാടുകള്‍ വഴി കോടികള്‍ സമ്പാദിച്ചു; സഞ്ജയ് ഭണ്ഡാരി വധ്രയുടെ ബിനാമി’

    ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്‌ എൻഫോഴ്സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനുമുന്നിൽ ഹാജരാകാതെ വയനാട്‌ എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വധ്ര. ചൊവ്വാഴ്‌ച ഹാജരാകാനാണ് ഇഡി നോട്ടീസ്‌ നൽകിയത്‌. ലണ്ടനിലെ വിവാദ ആയുധ ഇടപാടുകാരൻ സഞ്ജയ്‌ ഭണ്ഡാരിയുമായുള്ള വദ്രയുടെ ബന്ധം സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചതിന്‌ പിന്നാലെയാണ്‌ ഇഡിയുടെ നീക്കം. കൂടുതൽ സമയം വേണമെന്ന്‌ ഇഡിയോട്‌ വധ്ര ആവശ്യപ്പെട്ടു. കോൺഗ്രസ്‌ നേതൃത്വം നൽകിയ യുപിഎ സർക്കാരിന്റെ കാലത്ത്‌ പ്രതിരോധ ഇടപാടുകൾ വഴി സമ്പാദിച്ച അനധികൃതപണമുപയോഗിച്ച്‌ ലണ്ടനിൽ ഭണ്ഡാരി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും പലതിന്റെയും യഥാർഥ ഉടമ വധ്രയാണെന്നുമാണ്‌ ഇഡി ആരോപിക്കുന്നത്‌. ഭണ്ഡാരിയുമായി ബന്ധപ്പെട്ട ചില ഇ–-മെയിൽ രേഖകളിൽ വധ്രയുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവ്‌ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നോട്ടീസ്‌ നൽകിയത്‌. 2016ൽ ഇന്ത്യവിട്ട്‌ ബ്രിട്ടനിലെത്തിയ ഭണ്ഡാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ്‌, അനധികൃത ആയുധഇടപാട്‌ തുടങ്ങിയ ഗുരതര കുറ്റങ്ങളാണ്‌ ഏജൻസികൾ ചുമത്തിയത്‌. കോൺഗ്രസ്‌ അധികാരത്തിലിരിക്കേ ഹരിയാനയിൽ കർഷകരുടെ ഭൂമി തട്ടിയെടുത്ത കേസിൽ വദ്രയെ ഏപ്രിലിൽ ഇഡി തുടർച്ചയായി മൂന്നുദിവസം…

    Read More »
  • Breaking News

    ചരിത്രം കുറിച്ച് സെന​ഗൽ; ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ ടീം; ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം ഗംഭീര തിരിച്ചുവരവ്‌

    നോട്ടിങ്ഹാം: കരുത്തരായ ഇം​ഗ്ലണ്ടിനെ വീഴ്ത്തി ചരിത്രം കുറിച്ച് സെന​ഗൽ. സൗഹൃദ മത്സരത്തിൽ 3-1ന്റെ ജയത്തോടെ ഇം​ഗ്ലണ്ടിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടമാണ് സെന​ഗൽ സ്വന്തമാക്കിയത്. ഒരു ​ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ആഫ്രിക്കൻ വമ്പന്മാരുടെ തിരിച്ചുവരവ്. CHEIKH SABALY MAKES IT THREE FOR SENEGAL !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 3-1 Senegal.pic.twitter.com/I1biDR5mbn — Tekkers Foot (@tekkersfoot) June 10, 2025 പുതിയ പരിശീലകൻ തോമസ് തുഷേലിനു കീഴിൽ ഹാരി കെയ്‌ൻ, സാക്ക, റൈസ്, ജൂഡ് ബെല്ലിംഗ്ഹാം, കൈൽ വാക്കർ തുടങ്ങി സൂപ്പർ താരങ്ങൾ അണി നിരന്നിട്ടും സ്വന്തം തട്ടകത്തിൽ വമ്പൻ തോൽവിയാണ് ഇം​ഗ്ലണ്ട് വഴിങ്ങിയത്. കളിയുടെ ഏഴാം മിനിറ്റിൽ നായകൻ ഹാരി കെയ്‌ൻ ടീമിനായി ​ഗോൾ നേടി. എന്നാൽ ഉണർന്നു കളിച്ച സെന​ഗൽ ആദ്യ പകുതിയിൽ തന്നെ സമനില ​ഗോൾ മടക്കി. 40-ാം മിനിറ്റിൽ ഇസ്മായില സാർ ആണ് സെനഗലിനെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയിൽ 62-ാം മിനിറ്റിൽ ഹബീബ് ദിയാറ സെന​ഗലിനായി…

    Read More »
Back to top button
error: