MovieTRENDING

ഏഴു ഭാഷകളിലായി ഹാഫ് സെക്കൻ്റ് പോസ്റ്റർ എത്തി .

മലയാളം, തമിഴ്,തെലുങ്ക്. കന്നഡ, ഹിന്ദി,
ഇംഗ്ലീഷ്, അറബിക്ക് എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി.
ഫ്രാഗ്രനൻ്റെ നേച്ചർ ഫിലും ക്രിയേഷൻസിൻ്റെ ബാനറിൽ ആൻസജീവും സജീവ് പി.കെയും നിർമ്മിക്കുന്ന ഈ ചിത്രം സംജാദ് സംവിധാനം ചെയ്യുന്നു.
മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയുള
വാക്കുന്നു

ഏറെ ചർച്ച ചെയ്യപ്പെടുകയും, അംഗീകാരങ്ങൾ നേടുകയും ചെയ്ത.
ബ്ലസ്സിയുടെ സംവിധാനത്തിൽ, മോഹൻലാൽ, ജയപ്രദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയം, പരിവാർ, മൈക്ക്, ഖൽബ്. യു.കെ. ഓക്കെ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ അംഗീകാരം നേടിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഫ്രാഗ്രനൻ്റെ നേച്ചർ ഫിലിം ക്രിയേഷൻസ്.
ഹാഫ് ,മലയാള സിനിമയിൽ ആദ്യമായി വാമ്പയർ ആക് ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്.
റിവഞ്ച്, സർവൈവൽ, ഐഡിൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെ
യാണ് ചിത്രത്തിൻ്റെ കഥാവികസനം.
ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന സംഘർഷങ്ങളും, മിസ്റ്ററിയും നിറഞ്ഞുനിൽക്കുന്ന
താണ് ഇന്നു പുറത്തുവിട്ട പോസ്റ്റർ.
രാജസ്ഥാനിലെ ജയ്സാൽമീറാണ് ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.
നൂറ്റിഇരുപതോളം ദിവസ്സം നീണ്ടുനിന്ന ചിത്രീകരണമാണ് ജയ്മ്പാൽമീറിൽ നടന്നത്.
പിരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകൾ.
വിശാലമായ ക്യാൻവാസ്സിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിറ സാന്നിദ്ധ്യമുണ്ട്.
പൂർണ്ണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ ,തമിഴ് തെലുങ്ക് കന്നട ഹിന്ദി ഇംഗ്ലീഷ് അറബിക് ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രേദർശനത്തിനെതു
ന്നത്.
അമലപോൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
രഞ്ജിത്ത് സജീവ് നായ കാനാകുന്നു.
ഐശ്വര്യാ രാജ്
ആണ് നായിക.
ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ,മണികണ്ഠൻ, സത്യജിത്ത്,ഷർമ്മി രാജ്, ആഗ്നേഷ്, ആവണി , അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ് . xകല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്.
മലയാള താരങ്ങ ളല്ലാത്ത മറ്റുള്ളവരെല്ലാം
ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള വരാണ്.

Signature-ad

സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ
ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ , ,ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ് മൻ ആണ്.
റെയ്ഡ്2 ,ദിനൈറ്റ് കംസ് ഫോർ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ .

സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം- പാപ്പിനു .
എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്’
ലൂസിഫർ. എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹൻ ദാസ് ആണ് പ്രൊഡക്ഷൻ ഡിസൈനർ.
കോസ്റ്റ്യും ഡിസൈൻ-,ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്-നരസിംഹ സ്വാമി .
സ്റ്റിൽസ് – സിനറ്റ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് കുമാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിബിൻ ജോയ്.
പ്രൊഡക്ഷൻ മാനേജർ, -സജയൻഉദിയൻ
കുളങ്ങര,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻഎടവനക്കാട്,
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി

വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: