Breaking NewsLead News
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു അന്തരിച്ചു

കൊച്ചി: മമ്മൂട്ടിയുടെ ഭാര്യാ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം. മുന്‍ സിഐടിയു വിഭാഗം മലഞ്ചരക്ക് കണ്‍വീനറും മുന്‍ ഇളയ കോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു.
പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്റ്റാര്‍ ജങ്ഷനിലാണ് താമസം.

ഖബറടക്കം ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനില്‍. പായാട്ട് പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെ മകനാണ്. മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മൂട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.